ചോലപൊന്തച്ചുറ്റൻ

കാട്ടുശലഭം

ഒരു കാട്ടുശലഭമാണ് ചോലപൊന്തചുറ്റൻ.[1][2][3][4] ഇംഗ്ലീഷ് പേർ: Sullied Sailer. ശാസ്ത്രനാമം: Neptis soma. കുടുംബം: Nymphalidae. മദ്ധ്യ ഇന്ത്യയിലും ഉത്തരേന്ത്യയിലും ഇതിനെ സാധാരണയായികാണാവുന്നതാണ്. കേരളത്തിൽ ചോലപൊന്തചുറ്റനെ വിരളമായി കാണാം.നല്ല മഴ കിട്ടുന്ന വനങ്ങളിൽ ആണ് ഇതിന്റെ പ്രധാന താവളം. ചിറകുകൾ പരത്തിപ്പിടിച്ച് ഇരുന്നാണ് ഇതിന്റെ വിശ്രമം.

Sullied Sailer
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. soma
Binomial name
Neptis soma
Linnaeus, 1758
Dry season form at Jayanti in Buxa Tiger Reserve in Jalpaiguri district of West Bengal, India.

ചിറകിന്റെ പുറം ഭാഗത്തിനു ഇരുണ്ടനിറമാണ്. മങ്ങിയ വെളുത്ത പൊട്ടുകളും കാണാം. മുൻ ചിറകിന്റെ പുറത്ത് കുറുകെ ഒരു വരയും,അടുത്ത് ഒരു ത്രികോണക്കുറിയും ഉണ്ട്. പൊട്ടുകളുടെ ഒരു നിരയും,ചെറിയ പുള്ളികളുടെ നിരയും കാണപ്പെടുന്നുണ്ട്.[5] ചിറകിന്റെ അടിവശത്തിനു ചെന്തവിട്ടുനിറമാണ്. വേനൽക്കാലത്തും, മഴക്കാലത്തും നിറം വ്യത്യാസപ്പെടാറുണ്ട്.[3]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 193. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Neptis Fabricius, 1807" at Markku Savela's Lepidoptera and Some Other Life Forms
  3. 3.0 3.1   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 330–332.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 241–243.{{cite book}}: CS1 maint: date format (link)
  5. മാതൃഭൂമി ആഴ്ചപ്പതിപ്പ് -കേരളത്തിലെ പൂമ്പാറ്റകൾ-2013 ജനു:27-ഫെബ്:2-പേജ് 94

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചോലപൊന്തച്ചുറ്റൻ&oldid=3488952" എന്ന താളിൽനിന്ന് ശേഖരിച്ചത്