ചോറോട് ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വടകര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചോറോട്. വിസ്തീർണം 12.75 ചതുരശ്ര കിലോമീറ്റർ. അതിരുകൾ: വടക്ക് ഒഞ്ചിയം, ഏറാമല പഞ്ചായത്തുകൾ, തെക്ക് വടകര മുനിസിപ്പാലിറ്റി, പടിഞ്ഞാറ് അറബിക്കടൽ, കിഴക്ക് ഏറാമല, വില്ല്യാപ്പള്ളി പഞ്ചായത്തുകൾ എന്നിവയാണ്.
ചോറോട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°38′12″N 75°34′56″E, 11°37′35″N 75°35′32″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | കെ.ടി ബസാർ, രയരങ്ങോത്ത്, വളളിക്കാട്, കൊളങ്ങാട്ട് താഴ, വൈക്കിലശ്ശേരി തെക്ക്, വൈക്കിലശ്ശേരി വടക്ക്, കുരിക്കിലാട്, വൈക്കിലശ്ശേരി, പുത്തൻ തെരു, വൈക്കിലശ്ശേരി തെരു, ചോറോട് ഈസ്റ്റ്, വളളിക്കാട് ബാലവാടി, പാഞ്ചേരിക്കാട്, എരപുരം, ചേന്ദമംഗലം, നെല്ല്യങ്കര, മീത്തലങ്ങാടി, കുരിയാടി, മുട്ടുങ്ങൽ, ചോറോട്, മുട്ടുങ്ങൽ ബീച്ച് |
ജനസംഖ്യ | |
ജനസംഖ്യ | 32,947 (2001) |
പുരുഷന്മാർ | • 15,958 (2001) |
സ്ത്രീകൾ | • 16,989 (2001) |
സാക്ഷരത നിരക്ക് | 90.79 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • 673106 |
LGD | • 221506 |
LSG | • G110102 |
SEC | • G11002 |
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 32947 ഉം സാക്ഷരത 90.79 ശതമാനവും ആണ്.