മലയാള നാടക, സീരിയൽ, ചലച്ചിത്രനടനായിരുന്നു ചേമഞ്ചേരി നാരായണൻ നായർ. മുന്നൂറിലേറെ നാടകങ്ങളിലും ഇരുപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു.

ചേമഞ്ചേരി നാരായണൻ നായർ
ചേമഞ്ചേരി നാരായണൻ നായർ
ജനനം1932
മരണം(2014-08-25)ഓഗസ്റ്റ് 25, 2014
ദേശീയതഇന്ത്യൻ
തൊഴിൽനാടക നടൻ
ജീവിതപങ്കാളിദേവി
കുട്ടികൾലത
ജയദേവൻ
സജീവൻ,
ജയപ്രകാശ്.
മാതാപിതാക്കൾമൊകേരി രാവുണ്ണി നായർ
ലക്ഷ്മി അമ്മ

ജീവിതരേഖ

തിരുത്തുക

1935-ൽ മൊകേരി രാവുണ്ണി നായരുടെയും ലക്ഷ്മി അമ്മയുടെയും മകനായി മചുകുന്നിൽ ജനിച്ചു.[1] [2]ഏഴാംക്ലാസിൽ സ്‌കൂൾ പഠനം നിർത്തി. സംഗീത വിദ്വാൻ ഒതയോത്ത്‌ കുട്ടിരാമൻ ആശാന്റെ കീഴിൽ കലാപഠനം നടത്തി. 1946 -ൽ പതിന്നാലാം വയസിൽ സത്യവാൻ സാവിത്രി എന്ന സംഗീത നാടകത്തിൽ സാവിത്രി എന്ന സ്‌ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ നാരായണൻ നായർ നാടക രംഗത്തേക്ക്‌ ചുവടുവച്ചത്‌.[3] സ്ത്രീകൾ പൊതുവേ അഭിനയത്തിൽ താൽപര്യം കാണിക്കാതിരുന്ന അക്കാലത്ത് നാരായണൻ നായർ ബാലൻ കെ. നായരുടെ ബ്രദേഴ്‌സ് ഡ്രാമാറ്റിക്‌ അസോസിയേഷന്റെ കുറ്റവാളി ആര്‌ എന്ന നാടകത്തിലും സ്‌ത്രീ വേഷമണിഞ്ഞു. 1971 -ൽ വിക്രമൻനായരുടെ കോഴിക്കോട്‌ സംഗമം തിയേറ്റേഴ്‌സിൽ ചേർന്നു. 1979-ൽ കടലമ്മ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തും അരങ്ങേറ്റം കുറിച്ചു.[4] കെ.ടി. മുഹമ്മദിന്റെ സൃഷ്‌ടി, സ്‌ഥിതി, സംഹാരം, സാക്ഷാത്‌കാരം, സമന്വയം തുടങ്ങി നാടകങ്ങളിൽ അഭിനയിച്ചു. 1990 -കളിൽ അമേരിക്കയിലെ വിവിധ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടകോത്സവത്തിലും പങ്കെടുത്തു.[5]

തകഴിയുടെ ചെമ്മീൻ എന്ന നോവലിന്റെ നാടകാവിഷ്‌കാരത്തിന്റെ സംവിധായകനായും പ്രവർത്തിച്ചു.

അഭിനയിച്ച സിനിമകൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • 1997-ൽ സംസ്ഥാന സർക്കാറിന്റെ പ്രൊഫഷണൽ നാടകത്തിനുളള സ്‌പെഷൽ ജൂറി പുരസ്‌കാരം (ഒരു പിടി വറ്റ്)
  • 1998-ൽ കേരളസംഗീത നാടക അക്കാദമിയുടെ സി.ഐ. പരമേശ്വരൻ പിള്ള സ്മാരക അവാർഡ്
  • 2001-ൽ നല്ല നടനുള്ള സംസ്ഥാന അവാർഡ് ('കിം കരണീയം' എന്ന നാടകത്തിലെ അഭിനയത്തിന്)[6]
  • 2003-ൽ കായലാട്ട് രവീന്ദ്രൻ സ്മാരക പുരസ്‌കാരം
  1. "ചേമഞ്ചേരി നാരായണൻ നായർ". Chengottukave.
  2. "Chemancheri Narayanan Nair". MSIDB.
  3. "ചേമഞ്ചേരി നാരായണൻ നായർ അന്തരിച്ചു". ദേശാഭിമാനി ഓൺലൈൻ പതിപ്പ്. 2014-08-26. Archived from the original on 2014-08-26. Retrieved 2014-08-26.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "ചേമഞ്ചേരി നാരായണൻ നായർ അന്തരിച്ചു". ദേശാഭിമാനി. Archived from the original on 2017-10-30.
  5. "നാട്യങ്ങളില്ലാതെ ഇനി ഓർമയുടെ അരങ്ങിൽ". മംഗളം ഓൺലൈൻ. 2014-08-26. Archived from the original on 2014-08-26. Retrieved 2014-08-26.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "നടൻ ചേമഞ്ചേരി നാരായണൻ നായർ അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ പതിപ്പ്. 2014-08-26. Archived from the original on 2014-08-26. Retrieved 2014-08-26.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചേമഞ്ചേരി_നാരായണൻ_നായർ&oldid=4423872" എന്ന താളിൽനിന്ന് ശേഖരിച്ചത്