ചേട്ടായീസ്
മലയാള ചലച്ചിത്രം
സച്ചിയുടെ തിരക്കഥയിൽ ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചേട്ടായീസ്. നടന്മാരായ ബിജു മേനോൻ, സുരേഷ് കൃഷ്ണ, ഛായാഗ്രാഹകൻ പി. സുകുമാർ, ഷാജൂൺ കാര്യാൽ, സച്ചി എന്നിവർ ചേർന്ന് തുടങ്ങിയ തക്കാളി ഫിലിംസ് എന്ന ബാനറിന്റെ പ്രഥമ നിർമ്മാണസംരംഭമാണിത്.
ചേട്ടായീസ് | |
---|---|
സംവിധാനം | ഷാജൂൺ കാര്യാൽ |
നിർമ്മാണം |
|
രചന | സച്ചി |
അഭിനേതാക്കൾ |
|
സംഗീതം | ദീപക് ദേവ് |
ഗാനരചന | രാജീവ് നായർ |
ഛായാഗ്രഹണം | വിനോദ് ഇല്ലമ്പള്ളി |
ചിത്രസംയോജനം | ബിജിത് ബാല |
സ്റ്റുഡിയോ | തക്കാളി ഫിലിംസ് |
വിതരണം | കാസ് കലാസംഘം & മഞ്ജുനാഥ |
റിലീസിങ് തീയതി | 2012 നവംബർ 30 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഞ്ച് സുഹൃത്തുക്കളുടെ പുതുവത്സരാഘോഷവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലാൽ, ബിജു മേനോൻ, സുരേഷ് കൃഷ്ണ, പി. സുകുമാർ, സുനിൽ ബാബു, മിയ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
തിരുത്തുക- ലാൽ – അഡ്വ. ജോൺ പള്ളൻ
- ബിജു മേനോൻ – കിച്ചു
- സുരേഷ് കൃഷ്ണ – രൂപേഷ് കൃഷ്ണ
- പി. സുകുമാർ – ബാവ
- സുനിൽ ബാബു – ബാബുമോൻ
- മിയ – മെർളിൻ
- സാദിഖ്
- അനിൽ മുരളി
- അഗസ്റ്റിൻ
- ഗീത വിജയൻ
- പൊന്നമ്മ ബാബു
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് രാജീവ് നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്. ഗാനങ്ങൾ മ്യൂസിക് 247 വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ഏറനോട്ടമിതെന്തിനു" | ലാൽ, ബിജു മേനോൻ | 4:19 |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- ചേട്ടായീസ് ഫേസ്ബുക്കിൽ
- ചേട്ടായീസ് – മലയാളസംഗീതം.ഇൻഫോ