ചെറുകോട്
കേരളത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്ക് പരിധിയിലെ പഞ്ചായത്തിലുൾപ്പെട്ട പ്രദേശമാണ് ചെറുകോട്. [1] പോരൂർ ഗ്രാമപഞ്ചായത്തിൻറെ ആസ്ഥാനമാണ് ഈ പ്രദേശം. പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,പ്രാഥമികാരോഗ്യ കേന്ദ്രം [2] തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ ഇവിടെയാണ് നിലകൊള്ളുന്നത്. കൂടാതെ സർക്കാർ ഹയർസെക്കണ്ടറി സ്കൂൾ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് തുടങ്ങിയവയും ഇതിലുൾപ്പെടുന്നു. മൈസൂരുവിൽ നിന്നും നിലമ്പൂർ വഴി പെരിന്തൽമണ്ണ-തൃശ്ശൂരിലേക്കുള്ള കേരള സംസ്ഥാന പാത കടന്നുപോകുന്ന ചെറിയ അങ്ങാടി കൂടിയാണ് ചെറുകോട്. ഇവിടെ നിന്നും പടിഞ്ഞാറോട്ട് പോകുന്ന റോഡ് ഇടത്തോട്ട് തിരിഞ്ഞ് ചാത്തങ്ങോട്ടുപുറം വഴി മഞ്ചേരിയിലെത്തിച്ചേരാം [3]. കിഴക്കോട്ട് പോകുന്ന റോഡ് കാളികാവിലേക്കും എത്തിച്ചേരാനാകും. വടക്ക് ഭാഗത്തേക്ക് പോകുന്ന റോഡ് വണ്ടൂർ ഭാഗത്തേക്കും തെക്ക് ഭാഗത്തേക്കുള്ള റോഡ് പാണ്ടിക്കാട്- പെരിന്തൽമണ്ണ ഭാഗത്തേക്കുമുള്ളതാകുന്നു. 2010-ലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിലെ കെ.കെ. വിജയരാജനായിരുന്നു ഇവിടെ വാർഡ് അംഗമായിരുന്നത്. [4] 2015-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ജുൽഫീനയാണ് നിലവിലെ വാർഡ് മെമ്പർ [5]
അവലംബം
തിരുത്തുക- ↑ http://lsgkerala.in/porurpanchayat/general-information/description/ Archived 2016-03-04 at the Wayback Machine. കേരള സർക്കാർ.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-07. Retrieved 2015-12-15.
- ↑ http://www.sirajlive.com/2014/08/24/122013.html?print=1
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-12-15.
- ↑ http://lsgkerala.gov.in/election/personalInfo.php?year=2015&lb=909&cid=2015090900401&ln=en[പ്രവർത്തിക്കാത്ത കണ്ണി]