മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പട്ടണമാണ് വണ്ടൂർ. STATE ഹൈവേ കടന്നു പോകുന്നത് വണ്ടൂരിലൂടെയാണ്. പെരിന്തൽമണ്ണയിൽ നിന്നും ഗൂഡല്ലൂരിലേക്കുള്ള മാർഗ മദ്ധ്യേ ആണ് വണ്ടൂരിൻറെ സ്ഥാനം.

വണ്ടൂർ
മനുഷ്യവാസ പ്രദേശം
രാജ്യംഇന്ത്യ തിരുത്തുക
ഭൗമനിർദ്ദേശാങ്കങ്ങൾ11°11′44″N 76°14′9″E തിരുത്തുക
Map
വണ്ടൂർ അങ്ങാടിയുടെ ചിത്രം- മഞ്ചേരി റോഡിൽ നിന്നുള്ള ദൃശ്യം

എത്തിച്ചേരാൻ തിരുത്തുക

മൂന്ന് കിലോമീറ്റർ ദൂരമുള്ള വാണിയമ്പലമാണ് ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ. ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും നിലമ്പൂർ റൂട്ടിൽ ഒന്നര മണിക്കൂർ ട്രെയിൻ യാത്രയിലൂടെ വാണിയമ്പലത്ത് എത്തിച്ചേരാം. മഞ്ചേരി യും, നിലമ്പൂരും പെരിന്തൽമണ്ണയും ആണ് വണ്ടൂരിനടുത്ത പ്രധാന ബസ് സ്റ്റേഷനുകൾ. ഏറ്റവും അടുത്ത വിമാനത്താവളം കരിപ്പൂർ ആണ്.

വിദ്യാഭ്യാസരംഗം തിരുത്തുക

സഹ്യ ആർട്‌സ് ആന്റ് സയൻസ് കോളേജ്‌

  • അൽഫുർഖാൻ പബ്ലിക് സ്കൂൾ[1]
  • വണ്ടൂർ ടൗൺ സ്ക്വയർ.
 
A view of Wandoor town square

സംസ്കാരം തിരുത്തുക

ലോകപ്രശസ്തമായ നിലമ്പൂർ തേക്കിൻ സമൃദ്ധി വണ്ടൂരിനു കൂടെ അവകാശപ്പെട്ടതാണ്. ഗവൺമെൻറ് വി. എം. സി. ഹയർ സെക്കണ്ടറി സ്കൂൾ, ഗവൺമെൻറ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയാണ് വണ്ടൂരിലെ പ്രധാന വിദ്യാലയങ്ങൾ. വണ്ടൂർ മഹാദേവ ക്ഷേത്രം, വണ്ടൂർ ജുമാ മസ്ജിദ് പള്ളിക്കുന്ന്, അൽ ഫാറൂഖ് മസ്ജിദ്, നടുവത്ത് മഹാദേവ ക്ഷേത്രം, പാറയിൽ ഭഗവതി ക്ഷേത്രം , സെൻ്റ്.മേരീസ് പള്ളി വാണിയമ്പലം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗവ. താലൂക്ക് ആശുപത്രി, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന നിംസ് ആശുപത്രി, എന്നിവയാണ് വണ്ടൂരിലെ പ്രധാന ആതുരാലയങ്ങൾ.

മാപ്പിളപ്പാട്ട് സാഹിത്യത്തിലെ ശ്രദ്ധേയമായ പ്രദേശമാണ് വണ്ടൂർ. മാപ്പിള സാഹിത്യത്തിലെ കുലപതിയായിരുന്ന പുലിക്കോട്ടിൽ ഹൈദർ സാഹിബിന്റെ നാട് ആണ് വണ്ടൂർ.

1921 ലെ മലബാർ സമരത്തിന്റെയും ഏടുകൾ വണ്ടൂരിന് പറയാനുണ്ട്. അന്തമാൻ ദ്വീപിലെ വണ്ടൂർ എന്ന പ്രദേശം സാമ്രാജ്യത്വ വിരുദ്ധേ പോരാട്ടങ്ങളിൽ വണ്ടൂരിന്റെ സാന്നിധ്യത്തിന് തെളിവാണ്

  1. {{https://www.google.com/search?q=%E0%B4%85%E0%B5%BD%E0%B4%AB%E0%B5%81%E0%B5%BC%E0%B4%96%E0%B4%BE%E0%B5%BB+%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D+%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE+%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC&client=ms-android-vivo&sxsrf=AOaemvKnZK8Z5UTUmr897sMT_xuhlPNv9Q%3A1637178454299&ei=VlyVYaXXEdb59QPm46qQDQ&oq=%E0%B4%85%E0%B5%BD%E0%B4%AB%E0%B5%81%E0%B5%BC%E0%B4%96%E0%B4%BE%E0%B5%BB+%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D+%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE+%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC&gs_lcp=ChNtb2JpbGUtZ3dzLXdpei1zZXJwEAM6BAgjECc6BQghEKABUKERWPMnYM0taABwAHgAgAHcAYgBxAiSAQUwLjQuMpgBAKABAcABAQ&sclient=mobile-gws-wiz-serp#trex=m_t:lcl_akp,rc_f:rln,rc_ludocids:10070483206401910108,ru_gwp:0%252C7,ru_lqi:ClHgtIXgtb3gtKvgtYHgtbzgtJbgtL7gtbsg4LSq4LSs4LWN4LSy4LS_4LSV4LWNIOC0uOC1jeC0leC1guC1viDgtLXgtKPgtY3gtJ_gtYLgtbxaYiJg4LSF4LSy4LWN4LSr4LWB4LSw4LWN4LSW4LS-4LSo4LWNIOC0quC0rOC1jeC0suC0v-C0leC1jSDgtLjgtY3gtJXgtYLgtLPgtY0g4LS14LSj4LWN4LSf4LWC4LSw4LWNkgEOcHJpdmF0ZV9zY2hvb2w,ru_phdesc:3q-YjXRTsMA,trex_id:CCI7fe}}
"https://ml.wikipedia.org/w/index.php?title=വണ്ടൂർ&oldid=3725214" എന്ന താളിൽനിന്ന് ശേഖരിച്ചത്