ചെമ്പുകടവ് - 2 ചെറുകിട ജലവൈദ്യുതപദ്ധതി
കേരളത്തിലെ ജലവൈദ്യുത പദ്ധതി
പ്രതിവർഷം 9.03 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് ചെമ്പുകടവ് -2 ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] , [3].കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് സമീപം കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു ചെമ്പുകടവ് 2 തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
ചെമ്പുകടവ് - 2 ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | ചെമ്പുകടവ്,കോഴിക്കോട് ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 11°27′51.8904″N 76°2′15.0704″E / 11.464414000°N 76.037519556°E |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 2003 സെപ്റ്റംബർ 4 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant (SHEP) |
Installed capacity | 3.75 MW (3 x 1.25 Megawatt - Francis -type) |
Website Kerala State Electricity Board | |
പ്രതിവർഷം 9.03 ദശലക്ഷം യൂണിറ്റ് |
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
തിരുത്തുക- 1) ചെമ്പുകടവ് -2 പവർ ഹൗസ്
- 1) ചെമ്പുകടവ് തടയണ
വൈദ്യുതി ഉത്പാദനം
തിരുത്തുകചെമ്പുകടവ് -1 പവർ ഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദന ശേഷം പുറത്തേക്കു വിടുന്ന വെള്ളം ഒരു കനാൽ വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു 1.25 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Francis -type) ഉപയോഗിച്ച് 3.75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . വാർഷിക ഉൽപ്പാദനം 9.03 MU ആണ്. 2003 സെപ്റ്റംബർ 4 ന് പദ്ധതി കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 0.9 MW | 04.09.2003 |
യൂണിറ്റ് 2 | 0.9 MW | 04.09.2003 |
യൂണിറ്റ് 3 | 0.9 MW | 04.09.2003 |
കൂടുതൽ കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Chembukadavu - 2 SMALL HYDRO ELECTRIC PROJECT -". www.kseb.in. This article incorporates text available under the CC BY-SA 2.5 license.
- ↑ "Chembukadavu - 1 Power House-". www.expert-eyes.org.
- ↑ "Chembukadavu - 2 SMALL HYDRO ELECTRIC PROJECT -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]