ചെമ്പുകടവ് - 1 ചെറുകിട ജലവൈദ്യുതപദ്ധതി

കേരളത്തിലെ ജലവൈദ്യുത പദ്ധതി

പ്രതിവർഷം 6.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് ചെമ്പുകടവ് -1 ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] , [3].കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് സമീപം കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

ചെമ്പുകടവ് - 1 ചെറുകിട ജലവൈദ്യുതപദ്ധതി
ചെമ്പുകടവ് തടയണ
സ്ഥലംചെമ്പുകടവ്,കോഴിക്കോട് ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം11°28′12″N 76°2′34″E / 11.47000°N 76.04278°E / 11.47000; 76.04278
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്2003 ഓഗസ്റ്റ് 19
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant (SHEP)
Installed capacity2.7 MW (3 x 0.9 Megawatt - Francis -type)
Website
Kerala State Electricity Board
പ്രതിവർഷം 6.59 ദശലക്ഷം യൂണിറ്റ്

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

തിരുത്തുക
  • 1) ചെമ്പുകടവ് -1 പവർ ഹൗസ്
  • 1) ചെമ്പുകടവ് തടയണ

വൈദ്യുതി ഉത്പാദനം

തിരുത്തുക

ചെമ്പുകടവ് -1 ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ഇരുവഴഞ്ഞി പുഴയുടെ പോഷക നദിയായ ചാലിപ്പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു. വെള്ളം ഒരു കനാൽ വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു 0.09 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Francis -type) ഉപയോഗിച്ച് 2.7 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . വാർഷിക ഉൽപ്പാദനം 6.59 MU ആണ്. 2003 ഓഗസ്റ്റ് 19 ന് പദ്ധതി കമ്മീഷൻ ചെയ്തു.

വൈദ്യുതി ഉത്പാദന ശേഷം പുറത്തേക്കു വിടുന്ന വെള്ളം  ഒരു കനാൽ വഴി ചെമ്പുകടവ് -2 പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു ആണ് ചെമ്പുകടവ് -2 പദ്ധതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 0.9 MW 19.08.2003
യൂണിറ്റ് 2 0.9 MW 19.08.2003
യൂണിറ്റ് 3 0.9 MW 19.08.2003

കൂടുതൽ കാണുക

തിരുത്തുക
  1. "CHEMBUKADAVU- I SMALL HYDRO ELECTRIC PROJECT -". www.kseb.in.
  2. "Chembukadavu - 1 Power House-". www.expert-eyes.org.
  3. "CHEMBUKADAVU- I SMALL HYDRO ELECTRIC PROJECT-". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]