ചെമ്പുകടവ് 2 തടയണ (Chembukkadavu 2 Weir) കേരളത്തിലെ കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിൽ കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള രണ്ടാമത്തെ തടയണയാണ്. ആദ്യത്തെ തടയണ ചെമ്പുകടവ് തടയണ എന്നറിയപ്പെടുന്നു. ഇത് പ്രതിവർഷം 9.03 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെമ്പുകടവ് -2 ചെറുകിട ജലവൈദ്യുതപദ്ധതിയുടെ ഭാഗമണ് [1] വിദ്യുച്ഛക്തി ഉത്പാദനത്തിനു ശേഷം വെള്ളം ചാലിയാർ പുഴയിലേക്ക് ഒഴുക്കുന്നു. പവർ ഹൗസിന് 6.3 സ്ഥാപിത ശേഷിയാണുള്ളത്. ഇവിടെ നിന്നുത്പാദിപ്പിക്കുന്ന വൈദ്യുതി 33 കെവി ആക്കിയതിനുശേഷം അകലെയുള്ള അഗസ്ത്യമൂഴി 110 കെ.വി.. സബ്സ്റ്റേഷനിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്.


റഫറൻസുകൾ

തിരുത്തുക
  1. "Kerala State Electricity Board Limited - Small Hydro Projects". www.kseb.in. Retrieved 2021-07-29.   This article incorporates text available under the CC BY-SA 2.5 license.
"https://ml.wikipedia.org/w/index.php?title=ചെമ്പുകടവ്-2_തടയണ&oldid=3662348" എന്ന താളിൽനിന്ന് ശേഖരിച്ചത്