ചെമ്പനോട
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണ് ചെമ്പനോട. കോഴിക്കോട് നിന്നും 60 കി.മീ വടക്ക് കിഴക്ക് മാറി കൊയിലാണ്ടി താലൂക്കിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ഒരു കുടിയേറ്റ മേഖലയായ ഇവിടെ കള്ളിവയലിൽ കുറുവച്ചൻ എന്ന തോട്ടമുടമയുടെ സ്ഥലം വാങ്ങിയാണ് കുടിയേറ്റക്കാർ കൃഷി തുടങ്ങിയത്. പെരുവണ്ണാമൂഴിയിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണകേന്ദ്രത്തോട് ചേർന്നാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. റിസർവ് വനങ്ങളുടെ ഒരു മലയോര പ്രദേശമാണിത്. ഇവിടത്തെ ജനങ്ങൾ പ്രധാനമായും ഇടത്തരം കർഷകരും കർഷക തൊഴിലാളികളുംആണ്.ഭൂരിപക്ഷം പ്രദേശവാസികളും കേരളത്തിലെ തെക്കൻ ജില്ലകളിൽ (മധ്യ തിരുവിതാംകൂർ) നിന്നുള്ള കുടിയേറ്റക്കാരാണ്.
ചെമ്പനോട | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
• ഔദോഗികമായ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 673528 |
വാഹന റെജിസ്ട്രേഷൻ | KL-77 |