ഹാരിസൺസ് മലയാളം
കേരളം ആസ്ഥാനമായുള്ള ഒരു കാർഷിക - വ്യവസായ കമ്പനിയാണ് ഹാരിസൺസ് മലയാളം. ഇത് ആർ.പി. ഗോയെങ്കയുടെ[1] ഉടമസ്ഥതയിലുള്ള ആർ.പി.ജി. ഗ്രൂപ്പിലെ ഒരു സ്ഥാപനമാണ്. ഒരു നൂറ്റാണ്ട് മുൻപ് സ്ഥാപിച്ച കമ്പനിയെ 1984-ൽ[2] ഹാരിസൺ മലയാളം ലിമിറ്റഡ് എന്ന പേരിൽ ആർ.പി.ഗോയെങ്ക ഏറ്റെടുത്തു. കേരളം, തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ കമ്പനിയ്ക്ക് തോട്ടങ്ങളും ഫാക്ടറികളും നിലവിലുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ ഉത്പാദകരാണ് ഹാരിസൺസ് മലയാളം.[അവലംബം ആവശ്യമാണ്] തേയില, കൈതച്ചക്ക, ഏലം, കൊക്കോ, കാപ്പി തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ കമ്പനി ഉത്പാദിപ്പിക്കുന്നു.
സഹസ്ഥാപനങ്ങൾ
തിരുത്തുക- സീയെറ്റ് - ടയർ നിർമ്മാണം
- കെ.ഇ.സി. ഇന്റർനാഷണൽ - വൈദ്യുതി ഉത്പാദനം
- സെൻസാർ ടെക്നോളജീസ് - സോഫ്റ്റ്വെയർ നിർമ്മാണം
- ആ.ർപി.ജി. ലൈഫ് സയൻസ് - ആരോഗ്യപരിപാലന മേഖല
- സി.ഇ.എസ്.സി - ഊർജ്ജോത്പാദന - പ്രസരണസ്ഥാപനം
- ഫിലിപ്സ് കാർബൺ ബ്ലാക്ക് - കെമിക്കൽസ്
- സാരിഗമ ഇന്ത്യ - സംഗീതം
അവലംബം
തിരുത്തുക- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 791. 2013 ഏപ്രിൽ 22. Retrieved 2013 മെയ് 21.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 790. 2013 ഏപ്രിൽ 15. Retrieved 2013 മെയ് 21.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link)