പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്റ്റേറ്റിൽ സാധുജന വിമോചന സംയുക്ത വേദിയുടെയും, ളാഹ ഗോപാലന്റെയും സലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തിൽ അയ്യായിരത്തോളം ആളുകൾ നടത്തിയ സമരമാണ്‌ ചെങ്ങറ ഭൂസമരം എന്നറിയപ്പെടുന്നത്. 2007 ഓഗസ്റ്റ് 4-നാണ്‌ ഈ സമരം ആരംഭിച്ചത്.[1] എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനിൽ 143 ഹെക്ടറോളം ഭൂമിയാണ് സമരക്കാർ കയ്യേറി കുടിൽ കെട്ടിയത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഒന്നും നേരിട്ടുള്ള സഹകരണമില്ലാതെ നടന്ന ഈ സമരം[2] വലിയ മാധ്യമശ്രദ്ധ നേടുകയും രാഷ്ട്രീയ-സാമൂഹിക വേദികളിൽ ചർച്ചാ വിഷയമാവുകയും ചെയ്തിരുന്നു[3]. കുടിയേറ്റക്കാർ വലിയ തോതിലുള്ള ആക്രമങ്ങൾക്കും ഉപരോധത്തിനും ഇരയായി. സോളിഡാരിറ്റി പോലുള്ള സംഘടകൾ അരിയും ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു ഉപരോധം ലംഘിക്കാൻ ശ്രമിച്ചു.പോലീസ് ക്രൂരമായാണ് അവരോട് പെരുമാറിയത്.

2009 ഒക്ടോബർ 5-ന്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവുമായി സാധുജന വിമോചനമുന്നണി പ്രതിനിധികൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു[4][5]. കുടിൽ കെട്ടി താമസിച്ചവരെ വി.സ്‌ അച്യുതാനാന്ദൻ റബ്ബർ കള്ളന്മാർ എന്ന് വിളിച്ചത്‌ വിവാദമായിരുന്നു.

അവലംബംതിരുത്തുക

  1. "ചെങ്ങറ ഭൂസമരം മൂന്നാം വയസിലേക്ക്". മലയാളം വെബ്‌ദുനിയ. ശേഖരിച്ചത് 2009-08-04.
  2. "Struggle in Chengara still strong" (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു. ശേഖരിച്ചത് 2009-08-04.
  3. മലയാളം വാരിക, 2012 ജൂൺ 15
  4. "ചെങ്ങറ സമരം ഒത്തുതീർന്നു". മാതൃഭൂമി. ശേഖരിച്ചത് 2009-10-05.
  5. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 682. 2011 മാർച്ച് 21. ശേഖരിച്ചത് 2013 മാർച്ച് 11.

6. ചെങ്ങറ: സമര പുസ്‌തകം. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള ഘടകം പുറത്തിറക്കിയത്.എഡിറ്റ് ചെയ്തത് ടി മുഹമ്മദ് വേളം.

"https://ml.wikipedia.org/w/index.php?title=ചെങ്ങറ_ഭൂസമരം&oldid=3102872" എന്ന താളിൽനിന്ന് ശേഖരിച്ചത്