ചെങ്കണ്ണൻ മരത്തവള
മധ്യഅമേരിക്കയിലെ മഴക്കാടുകളിൽ കാണാപ്പെടുന്ന ഒരിനം തവളയാണ് ചെങ്കണ്ണൻ മരത്തവള (ഇംഗ്ലീഷ്:Red Eyed Tree Frog). അഗലിക്നിസ് കാലിഡ്രിയാസ് (Agalychnis callidryas) എന്നാണ് ശാസ്ത്രീയ നാമം. ഹാലിഡെ കുടുംബത്തിലെ അഗലിക്നിസ് ജനുസ്സിലാണിവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചെങ്കണ്ണൻ മരത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | A. calidryas
|
Binomial name | |
Agalychnis callidryas |
ശരീര ഘടന
തിരുത്തുകപേരു സൂചിപ്പിക്കും പോലെ തന്നെ ഇവയുടെ രണ്ട് കണ്ണുകളും ചുവന്ന നിറത്തോടുകൂടിയതാണ്. മൂക്ക് വീതികുറഞ്ഞതാണ്. ഹരിത വർണ്ണമുള്ള ശരീരത്തിൽ മഞ്ഞയും നീലയുമുള്ള വരകൾ കാണാൻ സാധിക്കും. കാൽ വിരലുകൾക്ക് ഓറഞ്ച് നിറമാണുള്ളത്. ആൺ തവളകൾ 5.08 സെ.മി മുതൽ 6.35 സെ.മി വരെ വലിപ്പത്തിലും പെൺ തവളകൾ 6.35 സെ.മി മുതൽ 7.62 സെ.മി വരെ വലിപ്പത്തിലും കാണപ്പെടുന്നു.[1] ചെറുപ്രായത്തിൽ തവളകൾക്ക് തവിട്ടുനിറമായിരിക്കും പ്രായപൂർത്തിയാകുന്നതോടെ പച്ച നിറം കൈവരും. പ്രായപൂർത്തിയായ തവളകൾക്ക് ചുറ്റുപാടുകളനുസരിച്ച് നിറം മാറുവാനുള്ള കഴിവുണ്ട്.[2] ഇവയുടെ വയറിലെ ത്വക്ക് മാർദ്ദവമുള്ളതും മിനുസവുമാണ് എന്നാൽ പുറത്തെ ത്വക്ക് കട്ടിയുള്ളതും പരു പരുത്തതുമാണ്.
അഹാരരീതി
തിരുത്തുകഈയാംപാറ്റകൾ, വിട്ടിലുകൾ, ഈച്ചകൾ മറ്റു ഷഡ്‌പദങ്ങൾ ചെറു തവളകൾ എന്നിവയാണ് മുഖ്യ ആഹാരം. ചിലപ്പോൾ ചെറു പഴങ്ങളും ഭക്ഷണമാക്കാറുണ്ട്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Robertson, J. M. & Robertson, A. D. 2008. Spatial and temporal patterns of phenotypic variation in a Neotropical frog. pp. 830–843
- ↑ "Agalychnis callidryas". Animal Diversity Web. University of Michigan Museum of Zoology.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Agalychnis callidryas എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Agalychnis callidryas എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Red-Eyed Tree Frog Facts
- Honolulu Zoo: Red-eyed Tree Frog Archived 2005-07-31 at the Wayback Machine.
- Caring for Your Red-Eyed Tree Frogs
- Red-Eyed Tree Frog Care Information at Caresheets.net Archived 2008-01-15 at the Wayback Machine.
- Red Eyed Tree Frog Care at RedEyedTreeFrog.org