ചില്ലക്ഷരം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സ്വരസഹായം കൂടാതെ സ്വയം ഉചരിക്കുവാൻ ശേഷിയുള്ള അക്ഷരങ്ങളെയാണ് "ചില്ലക്ഷരങ്ങൾ" എന്ന് പറയുന്നത്.
സ്വര സഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ.ഇവയുടെ പ്രത്യേക മേന്മ ഉൾകൊള്ളാൻ പിൽക്കാലത്ത് അവയ്ക്കു പ്രത്യേക ലിപികളും ഉണ്ടാക്കി. യഥാർഥത്തിൽ ഈ ലിപികൾ വ്യഞ്ജനങ്ങൾക്ക് ചന്ദ്രക്കലവള്ളി ചേർത്ത് ചില്ലക്ഷരങ്ങൾക്കു പകരമായ ലിപിയാണ് ഉപയോഗിച്ചിരുന്നത്.
ചിലക്ഷരങ്ങൾ സ്വയം ഉച്ചാരണം സാധ്യമാണ് എങ്കിലും വ്യഞ്ജനം പട്ടികയിൽ ചേർക്കപ്പെട്ടു എങ്കിലും സ്വരം, വ്യഞ്ജനം എന്നിവ രണ്ടിലും പെടാത്ത അക്ഷരം ആയിട്ടാണ് ചില്ലുകൾ നിലകൊള്ളുന്നത്
ൾ | ൽ | ൻ | ർ | ൺ | ൿ |
"ല" യിലെ അ എന്ന സ്വരം നീക്കാൻ ചന്ദ്രക്കല ( ് ) ചേർത്താൽമതിയെന്ന് കരുതിയിരുന്നു. ല് ഉച്ചരിക്കാൻ സാധിക്കുന്നുണ്ട്. അതു മറ്റൊരു സ്വരത്തിന്റെ സഹായം കൂടി കൊണ്ടാണു സംഭവിക്കുക.
- പാലു എന്നത് - പാല് എന്ന് ഉച്ചരിക്കുന്നതും പാൽ എന്ന് ഉച്ചരിക്കുന്നതും തമ്മിൽ വളരെയേറെ വ്യത്യാസങ്ങൾ ഉൾകൊള്ളുന്നുണ്ട്.
സ്വര സഹായം കൂടാതെ "ല" ഉച്ചരിക്കണം എങ്കിൽ ൽ (ഇൽ) എന്ന് തന്നെ എഴുതേണ്ടി വരുന്നു.
കേരള പാണിനീയത്തിൽ കേരളപാണിനി ചില്ലുകൾക്ക് നൽകിയിരിക്കുന്ന നിർവചനം സ്വര സഹായം കൂടാതെ നിൽക്കുന്ന വ്യഞ്ജനങ്ങളിൽ നിന്നും സംവൃതം ഒഴിവ് ആകുമ്പോൾ നിലകൊള്ളുന്ന ഉച്ചാരണമായാണ് ചില്ലക്ഷരങ്ങളെ കണക്കാക്കുന്നത്. അതായത് ല എന്നത് വ്യഞ്ജനം ആണ്, ല എന്ന അക്ഷരത്തിൽ നിന്നും അ എന്ന സ്വരം ചേർക്കത്തപ്പോഴ് അത് ല് എന്ന ചന്ദ്രക്കല സംവൃതം ചേർന്ന് നിലനിൽക്കും അതിൽ നിന്നും സംവൃതമായ ചന്ദ്രക്കല കൂടെ ഇല്ലാത്ത വരുമ്പോഴ് അത് ൽ(ഇൽ) എന്ന ചില്ലക്ഷരം ആയിമാറുന്നു എന്ന് സാരം.
ചില്ലുകൾ
തിരുത്തുകമലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ പൂർവ്വഭാഗത്ത് സ്വരശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സ്വരശബ്ദത്തെ ഒഴിവാക്കി വ്യഞ്ജനം ഉച്ചരിച്ചാൽ ചില്ലിന്റെ സ്വഭാവമായി എന്നു വ്യാഖ്യാനിക്കാം. ആ നിലയ്ക്ക് സ്വന്തമായി അക്ഷരരൂപമുള്ള മേലെഴുതിയ ചില്ലുകൾ കൂടാതെ ഇതരവ്യഞ്ജനാക്ഷരങ്ങളും ചില സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് ഉച്ചാരണസമയത്ത് ചില്ലുണ്ടാക്കാറുണ്ട്. *ഉദാഹരണത്തിന് പാഴ്‌ചെടി എന്നെഴുതുമ്പോഴുള്ള ഴ്, കൊയ്‌രാള എന്നോ അയ്‌മനം എന്നോ എഴുതുമ്പോഴുള്ള യ്, തസ്‌കരൻ എന്നെഴുതുമ്പോഴുള്ള സ് ഒക്കെ സ്വഭാവം കൊണ്ട് ചില്ലിന്റെ കർമ്മം അനുഷ്ഠിക്കുന്നു.
രണ്ടുവ്യത്യസ്ത വ്യഞ്ജനങ്ങൾ ചേർന്നു കൂട്ടക്ഷരമുണ്ടാകുമ്പോൾ ആദ്യ വ്യഞ്ജനത്തിന്റെ സ്വരമില്ലാരൂപവും രണ്ടാം വ്യഞ്ജനത്തിന്റെ സ്വാഭാവികരൂപവുമാണ് ഉച്ചാരണത്തിൽ വരുന്നത് എന്നതിനാൽ ഇവ കൂട്ടക്ഷരങ്ങളല്ലേ എന്നു തോന്നാം. എന്നാൽ ഇവിടെ ഉദാഹരണമായി ചേർത്ത മൂന്നു വാക്കുകളിലും ചന്ദ്രക്കലയോടുചേർന്ന്, ഉച്ചാരണത്തിൽ ഒരു നിർത്തുള്ളത് ശ്രദ്ധിക്കുക. സ്‌കറിയ, സ്കോഡ, സ്കോട്ട്ലാൻഡ് തുടങ്ങിയ നാമരൂപങ്ങളിൽ സ്‌ക കൂട്ടിയുച്ചരിക്കുമ്പോൾ തസ്കരനിൽ തസ് / കരൻ എന്ന് വിഭജിച്ചാണ് ഉച്ചാരണം. ഭസ്മം, സ്മരണ എന്നീ രണ്ടുവാക്കുകൾ നോക്കിയാലും ഈ വ്യത്യാസം മനസ്സിലാക്കാം. ഇവിടെ ഭസ് / മം എന്നു വിഭജിച്ചും സ്മരണ, സ്മാരകം തുടങ്ങിയിടത്തൊക്കെ സ്‌മ ഒരുമിച്ചുമാണ് ഉച്ചരിക്കുന്നത്. ഇവയിൽ വിഭജിച്ചുച്ചരിക്കുന്നിടത്ത് സ് എന്ന ചില്ലിനോടാണ് മ ചേരുന്നതെന്നും മറ്റു രണ്ടുവാക്കുകളിലും സയും മയും ചേർന്ന് കൂട്ടക്ഷരമുണ്ടാവുകയാണെന്നും പറയാം. [അവലംബം ആവശ്യമാണ്]
ഉദാഹരണം
തിരുത്തുക- പാല്- പാൽ
- ആല് - ആൽ
- ആമ്പല് - ആമ്പൽ
- കോള് - കോൾ
- വാള് - വാൾ
- ഷാള് -ഷാൾ
- അവര് - അവർ