ചിലമ്പ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(ചിലമ്പ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭരതന്റെ സംവിധാനത്തിൽ 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് ചിലമ്പ്. റഹ്‌മാൻ, ശോഭന, തിലകൻ, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എൻ.ടി. ബാലചന്ദ്രന്റെ ഒരു നോവലിനെ ആസ്പദമാക്കിയാണ് ഭരതൻ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഈ ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെയാണ് ബാബു ആന്റണി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ചിലമ്പ് | |
---|---|
സംവിധാനം | ഭരതൻ |
നിർമ്മാണം | ബ്ലസ് മൂവി മേക്കേഴ്സ് |
രചന | എൻ.ടി. ബാലചന്ദ്രൻ |
തിരക്കഥ | ഭരതൻ |
ആസ്പദമാക്കിയത് | ചിലമ്പ് by എൻ.ടി. ബാലചന്ദ്രൻ |
സംഭാഷണം | എൻ.ടി. ബാലചന്ദ്രൻ |
അഭിനേതാക്കൾ | റഹ്‌മാൻ ശോഭന |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഭരതൻ |
ഛായാഗ്രഹണം | സരോജ് പാഡി |
ചിത്രസംയോജനം | എൻ. പി. സുരേഷ് |
സ്റ്റുഡിയോ | ബ്ലസ് മൂവി മേക്ക്ഴ്സ് |
വിതരണം | സെവൻ ആർട്ട്സ് |
റിലീസിങ് തീയതി | 1986 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 115 മിനിറ്റ് |
ഇതിവൃത്തം
തിരുത്തുകതന്റെ അമ്മയ്ക്കു് അവകാശപ്പെട്ട സ്വത്തിനു വേണ്ടി അമ്മാവനെതിരെ പൊരുതുന്ന മരുമകന്റെ കഥയാണു് ചിലമ്പ്.
അഭിനേതാക്കൾ
തിരുത്തുക- വരികൾ:ഭരതൻ
- ഈണം: ഔസേപ്പച്ചൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | പുടമുറിക്കല്യാണം | [[[കെ.എസ്. ചിത്ര]] | |
2 | താരും തളിരും | കെ.ജെ. യേശുദാസ്, ലതിക |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചിലമ്പ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ചിലമ്പ്
- ↑ "ചിലമ്പ് (1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.