ചിറ്റുമല ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം
കൊല്ലം ജില്ലയിൽ കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിൽ ചിറ്റുമല കുന്നിന് മുകളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രമാണ് ചിറ്റുമല ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം അഥവാ ചിറ്റുമല ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും സാക്ഷാൽ ആദിപരാശക്തിയുമായ ദുർഗ്ഗാ ഭഗവതിയാണ് മുഖ്യ പ്രതിഷ്ഠ. ചിറ്റുമല അമ്മ എന്ന് ഇവിടുത്തെ ഭഗവതി അറിയപ്പെടുന്നു. 16 കരകളുടെ ദേശ ദൈവമാണ് ചിറ്റുമല അമ്മ എന്ന് വിശ്വാസം. മാർച്ച് - ഏപ്രിൽ മാസങ്ങളിലായി അല്ലെങ്കിൽ മീനമാസത്തിലെ പൂരം നാളിൽ നടക്കുന്ന ഈ ക്ഷേത്രത്തിലെ ഗംഭീരമായ ഉത്സവം കാണാൻ ആയിരക്കണക്കിന് ആളുകളാണ് ചിറ്റുമലയിൽ എത്തിച്ചേരുന്നത്. വളരെ പ്രകൃതി രമണീയമായ ഒരു സ്ഥലത്താണ് ഈ പരാശക്തി ക്ഷേത്രം കുടികൊള്ളുന്നത്. കേരള സർക്കാരിന് കീഴിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് ക്ഷേത്രഭരണം. നവരാത്രി, തൃക്കാർത്തിക, ഇടവ ചോതി തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു പ്രധാന ഉത്സവങ്ങൾ. ദേവി ക്ഷേത്രങ്ങളിൽ പ്രാധാന്യം ഉള്ള ചൊവ്വ, വെള്ളി, അമാവാസി, പൗർണമി, മലയാള മാസം ഒന്നാം തീയതി തുടങ്ങിയവ പ്രധാന ദിവസങ്ങൾ.
മുഖ്യ പ്രതിഷ്ഠ
തിരുത്തുകആദിപരാശക്തിയായ ദുർഗ്ഗാ പരമേശ്വരിയാണ് മുഖ്യ പ്രതിഷ്ഠ. വട്ട ശ്രീകോവിലിൽ ചതുർബാഹുവായ ഭഗവതി പ്രതിഷ്ഠയുടെ ദർശനം കിഴക്കോട്ടാണ്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി തുടങ്ങിയ 3 പ്രധാന ഭാവങ്ങളിലും ഭുവനേശ്വരി തുടങ്ങിയ ആദിപരാശക്തിയുടെ പ്രധാന ഭാവങ്ങളിലും സങ്കൽപ്പിക്കപ്പെടുന്നു. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയായ ദുർഗ്ഗാ ഭഗവതി ഭക്തരെ ദുർഗതികളിൽ നിന്നും ദുഖങ്ങളിൽ നിന്നും ഭയത്തിൽ നിന്നും രക്ഷിക്കുന്നവൾ ആണെന്നും, പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നിർവഹിക്കുന്നവൾ ആണെന്നും, ലോകത്തിന്റെ രക്ഷകിയും ഐശ്വര്യത്തെ പ്രദാനം ചെയ്യുന്നവൾ ആണെന്നും കാണാം. ത്രിമൂർത്തികൾ ഭഗവതിയുടെ തൃഗുണങ്ങളിൽ നിന്നും ഉണ്ടായവരായി വിശ്വസിക്കപ്പെടുന്നു. ദേവി മാഹാത്മ്യം, ദേവി ഭാഗവതം, ലളിത സഹസ്രനാമം തുടങ്ങിയവ ദേവിയുടെ വർണ്ണനകൾ അടങ്ങിയ ഗ്രന്ഥങ്ങളാണ്.
ഉപദേവതകൾ
തിരുത്തുകമഹാഗണപതി - ഭഗവതിയുടെ ശ്രീകോവിലിന്റെ തെക്കു വശത്തായി കാണപ്പെടുന്നു.
ശിവൻ (ദക്ഷിണാമൂർത്തി) - ഭഗവതിയുടെ ശ്രീകോവിലിന്റെ തെക്കു വശത്തായി ഗണപതിയോടൊപ്പം കാണപ്പെടുന്നു. തെക്കോട്ടു ദർശനമായി ഇരിക്കുന്നതിനാൽ ദക്ഷിണാമൂർത്തി ശിവൻ എന്ന് സങ്കല്പം. അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും മൂർത്തിയാണ് ഇത്.
ശ്രീ പാർവ്വതി - ദുർഗ്ഗാദേവിയുടെ ശ്രീകോവിലിന്റെ പിന്നിലായി ശിവപത്നി ശ്രീ പാർവതി കുടികൊള്ളുന്നു. ആരാധിച്ചാൽ ഇഷ്ടവിവാഹം, നെടുമംഗല്യം എന്നിവ ഫലം എന്ന് വിശ്വാസം.
ജലദുർഗ്ഗ - നാലമ്പലത്തിന് പിന്നിലായി കിഴക്ക് ദർശനത്തിൽ ജലദുർഗ്ഗാ പ്രതിഷ്ഠ കാണാം. മേൽക്കൂരയില്ലാത്ത ശ്രീകോവിലിൽ മഴയും വെയിലും ഉൾപ്പെടെ പ്രകൃതി പ്രതിഭാസങ്ങൾ നേരിട്ട് ഏൽക്കുന്ന രീതിയിൽ ആണ് പ്രതിഷ്ഠ. പ്രകൃതി ദേവി സങ്കല്പത്തിൽ ആണ് പ്രതിഷ്ഠ.
വേട്ടയ്ക്കൊരു മകൻ - ശിവപാർവതി പുത്ര സങ്കല്പത്തിലും അയ്യപ്പൻ, ധർമ്മ ശാസ്താവ് തുടങ്ങിയ ഭാവങ്ങളിലും ആരാധിക്കപ്പെടുന്നു. ശനിയാഴ്ച പ്രധാനം.
ശ്രീ ഭദ്രകാളി - നാലമ്പലത്തിന് പുറത്ത് പടിഞ്ഞാറു ദർശനത്തിൽ ഭദ്രകാളി പ്രതിഷ്ഠ കാണാം. പരാശക്തിയുടെ ഉഗ്രരൂപമായി ഇത് കണക്കാക്കപ്പെടുന്നു.
അരയാൽ - ബ്രഹ്മ, വിഷ്ണു, മഹേശ്വര സാന്നിധ്യമുള്ള സാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന അരയാൽ വൃക്ഷം ക്ഷേത്രത്തിന് മുന്നിൽ കാണാം.
നാഗദൈവങ്ങൾ - കാവിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠ കാണാം. നാഗരാജാവായ വാസുകി തുടങ്ങിയവർക്ക് പ്രതിഷ്ഠ ഉണ്ട്.
കൂടാതെ ബ്രഹ്മരക്ഷസ് , യോഗീശ്വരൻ, അപ്പൂപ്പൻ തുടങ്ങിയ പ്രതിഷ്ഠകളും ഇവിടെ കാണാം.
ഉത്സവം അഥവാ വിശേഷ ദിവസങ്ങൾ
തിരുത്തുക*ഉത്സവം - മീന മാസത്തിലെ പൂരം നാളും പൗർണമിയും ചേർന്ന ദിവസം.
*നവരാത്രി ഉത്സവവും വിദ്യാരംഭവും
*ഇടവ ചോതി മഹോത്സവം
*വൃശ്ചിക മാസത്തിലെ തൃക്കാർത്തിക
*മണ്ഡല ചിറപ്പ്
*മലയാള മാസം ഒന്നാം തീയതി
*ചൊവ്വ, വെള്ളി, പൗർണമി, അമാവാസി ദിവസങ്ങൾ
പ്രാർത്ഥനാ ശ്ലോകങ്ങൾ
തിരുത്തുകജ്ഞാനിനാമപി ചേതാംസി ദേവീ ഭഗവതി ഹി സാ ബലാദാകൃഷ്യ മോഹായ മഹാമായാ പ്രയച്ഛതി (1)
ദുർഗ്ഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോഃ സ്വസ്ഥൈഃ സ്മൃതാ മതിമതീവ ശുഭാം ദദാസി ദാരിദ്ര്യദുഃഖഭയഹാരിണി കാ ത്വദന്യാ സർവ്വോപകാരകരണായ സദാർദ്രചിത്താ (2)
സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ (3)
ശരണാഗത ദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവീ നാരായണി നമോസ്തുതേ (4)
സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോ ദേവി ദുർഗ്ഗേ ദേവി നമോസ്തുതേ (5)
ജ്വാലാ കരാള മത്യുഗ്രം അശേഷാസുരസൂദനം തൃശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ (6)
രോഗാന ശേഷാന പഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി (7)
സർവ്വബാധാ പ്രശമനം ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം (8)
ദേവി മാഹാത്മ്യം
ആയുർദേഹി ധനംദേഹി വിദ്യാം ദേഹി മഹേശ്വരീ സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരീ.
ലളിതേ സുഭഗേ ദേവി സുഖസൗഭാഗ്യദായിനി അനന്തം ദേഹി സൗഭാഗ്യം മഹ്യം തുഭ്യം നമോനമ:
അംബികാ അനാദിനിധനാ ആശ്വാരൂഡാ അപരാജിത
ദുർഗ്ഗായൈ ദുർഗ്ഗപാരായൈ സാരായൈ സർവ്വകാരിണ്യൈ ഖ്യാത്യൈ തഥൈവ കൃഷ്ണായൈ ധൂമ്രായൈ സതതം നമഃ
യാ ദേവീ സർവ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:
കാത്യായനീ മഹാമായേ ഭവാനീ ഭുവനേശ്വരീ സംസാരസാഗരേ മഗ്നം ദീനം മാം കരുണാമയീ ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ പ്രസീദ ജഗദംബികേ മനോഭിലഷിതം ദേവീ വരംദേഹീ നമോസ്തുതേ.