ചിറയ്ക്കൽ മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിലെ അങ്കമാലിയിൽ സ്ഥിതിചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് ചിറയ്ക

എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത് പുളിയനം ഗ്രാമത്തിൽ[1] സ്ഥിതിചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് ചിറയ്ക്കൽ മഹാദേവക്ഷേത്രം.[2] കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന നൂറ്റെട്ടാമത്തേതും അവസാനത്തേതുമായ ശിവ ക്ഷേത്രം.[3][4][5].[6][7]

ചിറയ്ക്കൽ മഹാദേവക്ഷേത്രം
ചിറയ്ക്കൽ മഹാദേവക്ഷേത്രം
ചിറയ്ക്കൽ മഹാദേവക്ഷേത്രം
ചിറയ്ക്കൽ മഹാദേവക്ഷേത്രം is located in Kerala
ചിറയ്ക്കൽ മഹാദേവക്ഷേത്രം
ചിറയ്ക്കൽ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°30′5″N 76°35′5″E / 9.50139°N 76.58472°E / 9.50139; 76.58472
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:എറണാകുളം
പ്രദേശം:അങ്കമാലി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി

ഐതിഹ്യം

തിരുത്തുക

ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ്.[8] വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.[9]

ക്ഷേത്രനിർമ്മിതി

തിരുത്തുക

ചതുരാകൃതിയിലുള്ള ഗർഭഗൃഹത്തോടുകൂടിയ രണ്ടു നിലയുള്ള ചെറിയ ശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്. ഗോപുരമോ അലങ്കാര കവാടമോ ഒന്നും തന്നെ ക്ഷേത്രത്തിനില്ല.[10] 2024 ഫെബ്രുവരി 18-ന് ഇവിടെ കൊടിമരം പ്രതിഷ്ഠിച്ചു. ബലിക്കല്ല് സാമന്യം വലിയതാണെങ്കിലും ബലിക്കൽപ്പുരയില്ല. നമസ്കാരമണ്ഡപമുണ്ട്. വലിയമ്പലം കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. ചുറ്റമ്പലത്തിനു പഴക്കം കാണുന്നില്ല, പുതുതായി നിർമ്മിച്ചതാണ്. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള വിസ്തൃതമായ നടവഴി ചെന്നവസാനിക്കുന്നത് സാമാന്യം വലിയ ഒരു ചിറയിലാണ്.[10]

പ്രതിഷ്ഠ

തിരുത്തുക

ശിവനാണ് പ്രതിഷ്ഠ.[11][12] പീഠത്തിൽ നിന്ന് ഒന്നരയടിയോളം ഉയരമുള്ള ശിവലിംഗം കിഴക്കോട്ട് ദർശനമരുളുന്നു. ദേവൻ രൗദ്രഭാവത്തിൽ ജലത്തിലേക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്നതിനാൽ ക്രുദ്ധനായ ദേവൻ ശാന്തനായി നിലകൊള്ളുന്നു എന്നാണ് സങ്കല്പം.

പൂജാവിധിയും ഉത്സവവും

തിരുത്തുക

രണ്ടുനേരം പൂജയും ക്ഷേത്രചടങ്ങുകളുമുണ്ട്.[13] ഉത്സവമില്ല. ശിവരാത്രി ജനപങ്കാളിത്തത്തോടെ ആഘോഷിച്ചുവരുന്നു.

ഉപദേവതകൾ

തിരുത്തുക

ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠയില്ല. നമസ്കാരമണ്ഡപത്തിനു സമീപം നന്ദിയുണ്ട്. തെക്കുഭാഗത്ത് ഗണപതിയും പുറത്ത് തെക്കുപടിഞ്ഞാറേ മൂലയിൽ കാണുന്ന കൊച്ചു ശ്രീകോവിലിൽ ശാസ്താവും ഭഗവതിയും ഒരേ പീഠത്തിൽ മരുവുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രഭരണം.[14] തന്ത്രം ഭദ്രകാളി മറ്റപ്പിള്ളി മനയ്ക്കലേക്കും ആകുന്നു.[15]

ചരിത്രം

തിരുത്തുക

ആലങ്ങാട് രാജവംശം രണ്ടായി പിരിഞ്ഞപ്പോൾ അതിലൊരു താവഴി അങ്കമാലിക്ക് വടക്ക് കോതകുളങ്ങര ആസ്ഥാനമായി വാണിരുന്നു. 1756 - ൽ സാമൂതിരി ആലങ്ങാട് പിടിച്ചൂ. 1762- ൽ തിരുവിതാംകൂർ സാമൂതിരിയെ തോല്പിച്ചു. അതിനു പ്രതിഫലമായി കൊച്ചി ആലങ്ങാടും പറവൂരും തിരുവിതാംകൂറിനു നൽകി. പിന്നീട് തിരുവിതാംകൂർ രാജ്യം ഇല്ലാതായപ്പോഴാണ് ആലങ്ങാട് രാജാവിന്റെ സംരക്ഷണത്തിലായിരുന്നചിറയ്ക്കൽ ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനത്തിലായിത്തീർന്നത്.[16][10]

എത്തിച്ചേരാൻ

തിരുത്തുക

അങ്കമാലിയിൽ നിന്നും തൃശൂർക്കുള്ള ദേശീയപാതയിൽ ഇളവൂർകവല എന്ന സ്ഥലത്തുനിന്ന് പുളിയനം ഭാഗത്തേക്കുള്ള റോഡിൽ പുളിയനം ഗവർമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിന് അടുത്തായാണ് ചിറയ്ക്കൽ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[17][18] ഇളവൂർ കവലയിൽ നിന്നും 4.5 കിലോമീറ്ററും അങ്കമാലിയിൽ നിന്ന് 7.5 കിലോമീറ്ററും അകലെയാണ് ചിറയ്ക്കൽ മഹാദേവ ക്ഷേത്രം .[10]

ചിത്രശാല

തിരുത്തുക
  1. "ഇന്നത്തെ പരിപാടി" (in ഇംഗ്ലീഷ്). 2022-05-19. Retrieved 2024-08-21.
  2. "Welcome to the Temples of God's Own Country". Retrieved 2024-08-21.
  3. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
  4. നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ: കുഞ്ഞികുട്ടൻ ഇളയത്
  5. "Sree Sundareswara Temple". Retrieved 2024-08-21.
  6. "The 108 Shiva Temples in Kerala Built by Lord Parshuram" (in അമേരിക്കൻ ഇംഗ്ലീഷ്). 2019-03-25. Retrieved 2024-08-21.
  7. Ghose, Indrani (2020-01-16). "Group of 108 Shiva Temples in 3 Places in India" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-08-21.
  8. "Chirakkal - Mahadeva Temple". Retrieved 2024-08-21.
  9. Melappilly, Joby (2021-07-10). "പരശുരാമൻ സ്ഥാപിച്ച പുളിയനം 'ചിറയ്ക്കൽ മഹാദേവ ക്ഷേത്രം'" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-08-21.
  10. 10.0 10.1 10.2 10.3 "പരശുരാമൻ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ വിശേഷങ്ങൾ". nativeplanet.com.
  11. Saha, Arnaba (2023-10-03). "Famous Temples List in India PDF Download" (in തെലുങ്ക്). Retrieved 2024-08-21.
  12. "Chirakkal Mahadeva Temple – Hindu Temple Timings, History, Location, Deity, shlokas" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-08-21.[പ്രവർത്തിക്കാത്ത കണ്ണി]
  13. "Chirakkal - Mahadeva Temple". Retrieved 2024-08-21.
  14. "Chirakkal Mahadeva Temple". indiankanoon.org.
  15. Melappilly, Joby (2021-07-10). "പരശുരാമൻ സ്ഥാപിച്ച പുളിയനം 'ചിറയ്ക്കൽ മഹാദേവ ക്ഷേത്രം'" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-08-21.
  16. നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്.
  17. "Chirakkal - Mahadeva Temple". Retrieved 2024-08-21.
  18. Sanagala, Naveen (2013-03-09). "Shiva Temples in Aluva (Alwaye) Taluk, Ernakulam" (in ഇംഗ്ലീഷ്). Retrieved 2024-08-21.