അക്കാന്തേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് സ്ട്രോബിലാന്തസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കുറിഞ്ഞി സസ്യവിഭാഗത്തിലെ ചിന്നക്കുറിഞ്ഞി. ഒരു ഔഷധസസ്യമായ ഇത് കരിങ്കുറിഞ്ഞി എന്ന പേരിലും അറിയപ്പെടുന്നു[1].

ചിന്നക്കുറിഞ്ഞി
ചിന്നക്കുറിഞ്ഞി - ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S.ciliatus
Binomial name
Strobilanthes ciliatus
Nees

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :തിക്തം, മധുരം ഗുണം :ലഘു, സ്നിഗ്ധം വീര്യം :ഉഷ്ണം വിപാകം :കടു[2]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

സമൂലം [2]

ഔഷധഗുണങ്ങൾ

തിരുത്തുക

വാതം, കുഷ്ഠം തുടങ്ങിവയുടെ ചികിത്സക്ക് ഇതുപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും നല്ലതാണ്. മൂത്രതടസ്സം, മഞ്ഞപ്പിത്തം, രക്തവാതം, അത്യാവർത്തം എന്നിവയ്ക്കുള്ള ഔഷധമാണ്. സഹചരാദി തൈലത്തിനും സഹചരാദി കഷായത്തിനും ഇതൊരു ഘടകമാണ് [3]

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-17. Retrieved 2013-03-13.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിന്നക്കുറിഞ്ഞി&oldid=3914648" എന്ന താളിൽനിന്ന് ശേഖരിച്ചത്