ചിന്നക്കുട്ടുറുവൻ
കേരളത്തിലെ നാട്ടിൻപുറങ്ങളിലും കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ് ചിന്നക്കുട്ടുറുവൻ[2] [3][4][5] അഥവാ പച്ചിലക്കുടുക്ക. (ഇംഗ്ലീഷ്: White-cheeked Barbet അഥവാ Small Green Barbet) (ശാസ്ത്രീയനാമം: Psilopogon viridis). ദേഹം പൊതുവേ പച്ച നിറം. തലയും കഴുത്തും മിക്കവാറും തവിട്ടു നിറം. കണ്ണിൽ നിന്നും പുറകോട്ട് വീതിയുള്ള ഒരു പട്ടയും അതിനു മുകളിലും താഴെയും ഓരോ വെളുത്ത പട്ടകളും കാണാറുണ്ട്.
ചിന്നക്കുട്ടുറുവൻ White-cheeked Barbet | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. viridis
|
Binomial name | |
Psilopogon viridis | |
Synonyms | |
Bucco viridis |
പേരിനു പിന്നിൽ
തിരുത്തുകകുട്രൂ-കുട്രൂ എന്ന് കൂടെക്കൂടെ പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള ശബ്ദത്തിൽ നിന്നാണ് പക്ഷിക്ക് ഈ പേരു വന്നത്. മിക്കവാറും സമയം പച്ചിലക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന പക്ഷിയെ പച്ചിലകൾക്കിടയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഒരു പക്ഷി തന്നെ ഉണ്ടാക്കുന്ന ശബ്ദം മാറ്റൊലി കൊള്ളുന്നതാണോ മറ്റ് പക്ഷികൾ ഉണ്ടൊ എന്ന് കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടാണ്.
മറ്റു കുട്ടുറുവന്മാർ
തിരുത്തുക- സിലോൺ കുട്ടുറുവൻ Brown-headed Barbet (Megalaima zeylanica zeylanica (Gmelin)
- വലിയ ചെങ്കണ്ണൻ കുട്ടുറുവൻ Western (Large) Green Barbet (brown headed barbet) (Megalaima zeylanica inornata) (Walden)
- ആൽക്കിളി Crimson throated barbet ((Megalaima rubricapilla malabarica) (Blyth)
- ചെമ്പുകൊട്ടി Crimson breasted barbet ((Megalaima heamocephalla Indica) (Latham)[6]
ആഹാരം
തിരുത്തുകചിന്നക്കുട്ടുറുവന്റെ പ്രധാന ആഹാരം ചെറിയ പഴങ്ങളും പലതരം കായ്കളുമാണ്. അരയാൽ, വേപ്പ്, പേരാൽ, കഴനി, മഞ്ഞപ്പാവിട്ട എന്നിവയുടെ പഴങ്ങൾ ഇവക്ക് ഇഷ്ടമാണ്. നിലത്തിറങ്ങാൻ ഇഷ്ടപ്പെടുന്നില്ല എങ്കിലും അരിപ്പൂച്ചെടിയുടെ കായ്ക്കൾ ഭക്ഷിക്കാനായി ചിലപ്പോൾ തീരെ താഴ്ന്ന കൊമ്പുകളിൽ വന്നിരിക്കാറുണ്ട്. [6]
പ്രജനനകാലം
തിരുത്തുകപ്രജനനകാലം ഡിസംബർ മുതൽ ജൂൺ വരെ നീണ്ടു പോവാറുണ്ട്. ബലം കുറഞ്ഞ മരങ്ങളുടെ തായ്ത്തടി തുളച്ചാണ് കൂടുണ്ടാക്കാറ്. ഇത്തരം മാളങ്ങൾ രാത്രികാലങ്ങളിൽ ചേക്കിരിക്കാനും കുട്ടുറുവൻ ഉപയോഗിക്കാറുണ്ട്.
ചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Megalaima viridis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 11 August 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 500. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ 6.0 6.1 കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|locat=
ignored (help)