കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയാണ്‌ ചിത്രലേഖ ഫിലിം സൊസൈറ്റി.[1] തിരുവനന്തപുരം കേന്ദ്രീകരിച്ച് 1965-ൽ[2] ആരംഭിച്ച ഈ ഫിലിം സൊസൈറ്റിയിലൂടെ ഇന്ത്യൻ ചലച്ചിത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച നിരവധി പേരും, പ്രശസ്തമായ ചലച്ചിത്രങ്ങളും രംഗത്തെത്തി. സഹകരണ സ്റ്റുഡിയോ എന്ന സ്ഥാപനത്തെയും ഈ സൊസൈറ്റി കാഴ്ചവച്ചു. ഇന്ത്യൻ ചലച്ചിത്രരംഗത്തെ അതികായനായ അടൂർ ഗോപാലകൃഷ്ണനാണ് ഈ സൊസൈറ്റിയുടെ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത്. ഭരത് ഗോപി, കരമന ജനാർദ്ദനൻ നായർ തുടങ്ങിയ പ്രമുഖനടന്മാർ ചിത്രലേഖയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. ഇന്ത്യയിലെതന്നെ ഏറ്റവും പ്രശസ്തമായിരുന്ന ഈ ഫിലിം സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച ചിത്രലേഖ ഫിലിം കോ ഓപ്പറേറ്റീവ് ചലച്ചിത്രനിർമ്മാണരംഗത്ത് മുദ്ര പതിപ്പിച്ചു. ദേശീയ-അന്തർദേശീയതലത്തിൽ അംഗീകാരങ്ങൾ ലഭിച്ച സ്വയംവരം, കൊടിയേറ്റം എന്നീ കഥാചിത്രങ്ങളും അനേകം ഹ്രസ്വചിത്രങ്ങളും നിർമിച്ചു. ആക്കുളത്ത് ഒരു ഫിലിം സ്റ്റുഡിയോയും 1974-ൽ ആരംഭിച്ചു. സഹകരണ മേഖലയിലെ ഇന്ത്യയിലെതന്നെ പ്രഥമ സംരംഭമായിരുന്നു ഇത്.

  1. സുനിൽ നാളിയത്ത് (2008-03-20). "Film societies raring to go" (in ഇംഗ്ലീഷ്). The Hindu. Retrieved 2011 ഓഗസ്റ്റ് 21. The film society movement germinated in Kerala during the mid 60s with the formation of the Chitralekha Film Society in Thiruvananthapuram {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "interview: adoor gopalakrishnan". cinemaofmalayalam.net. Archived from the original on 2012-04-05. Retrieved 2011 ഓഗസ്റ്റ് 22. {{cite web}}: Check date values in: |accessdate= (help)