കർണ്ണാടകയിലെ ചിത്രദുർഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ചിത്രദുർഗ. ചിത്രദുർഗയെന്നാൽ "ചിത്രത്തിലെന്ന പോലെയുള്ള കോട്ട" എന്നാണർത്ഥം. "ചിറ്റൽ ഡുർഗ്" എന്ന് ബ്രിട്ടീഷുകാർ വിളിച്ച് പോന്നിരുന്ന ഈ കോട്ട കന്നഡയിൽ "ചിത്രകൽ ദുർഗ" എന്നാണ് അറിയപ്പെടുന്നത്.[1][2][3] കർണാടകയിലെ പശ്ചിമഘട്ടമലനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന വേദാവതി നദിയുടെ തീരത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

ചിത്രദുർഗ കോട്ട
Karnataka, India
One of the seven layers of Chitradurga fort
ചിത്രദുർഗ കോട്ട is located in India
ചിത്രദുർഗ കോട്ട
ചിത്രദുർഗ കോട്ട
ചിത്രദുർഗ കോട്ട is located in Karnataka
ചിത്രദുർഗ കോട്ട
ചിത്രദുർഗ കോട്ട
Coordinates 14°12′55″N 76°23′43″E / 14.2152°N 76.3953°E / 14.2152; 76.3953
തരം Fort
Site information
Controlled by Government of Karnataka
Open to
the public
Yes
Site history
Built 18th century
നിർമ്മിച്ചത് Nayakas of Chitradurga
Materials Granite stones
Battles/wars Nayakas against Hyder Ali in 1760s, 1770s and 1799

പതിനൊന്നാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ ചാലൂക്യരും ഹോയ്‌സാലരും പിന്നീട് വിജയനഗര സാമ്രാജ്യവും ഉൾപ്പെടെയുള്ള രാജവംശങ്ങളുടെ കാലഘട്ടത്തിലാണ് ഈ കോട്ട നിർമ്മിക്കപ്പെട്ടത്.[4] 15-ഉം 18-ഉം നൂറ്റാണ്ടുകൾക്കിടയിൽ ചിത്രദുർഗയിലെ നായകന്മാർ അഥവാ പലേഗാർ നായകന്മാർ ആയിരുന്നു കോട്ട വിപുലീകരിച്ചത്. 1779 ൽ മൈസൂർ രാജാവായിരുന്ന ഹൈദർ അലി ഈ കോട്ട പിടിച്ചെടുത്തുവെങ്കിലും ഇരുപത് വർഷത്തിനു ശേഷം ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തിന്റെ മകനായ ടിപ്പു സുൽത്താനെ പരാജയപ്പെടുത്തി കോട്ട പിടിച്ചെടുത്തു.[4]

ഇതിഹാസവും ചരിത്രവും ഇഴിപിരിഞ്ഞുകിടക്കുന്ന ഈ കോട്ട, മഹാഭാരതത്തിലെ ഹിഡുംബന്റെയും ഹിഡുംബിയുടെയും വാസ സ്ഥലം ആയിരുന്നു എന്നു പറയപ്പെടുന്നു.

പദോത്പത്തി

തിരുത്തുക

ചിത്രദുർഗ കന്നഡ ഭാഷയിലെ രണ്ട് വാക്കുകളിൽ നിന്നും രൂപംകൊണ്ടതാണ്: 'ചിത്ര' എന്നാൽ 'ചിത്രം', 'ദുർഗ്ഗ' എന്നാൽ 'കോട്ട' എന്നുമാണ്. പ്രാദേശികമായി "കല്ലിനാ കോട്ടെ" അഥവാ "സ്റ്റോൺ ഫോർട്ട്സ്" എന്നും ഇത് അറിയപ്പെടുന്നു.

ചരിത്രം

തിരുത്തുക

ചാലൂക്യരുടെയും ഹോയ്‌സാലരുടെയും വിജയനഗര രാജാക്കന്മാരുടെയും നിരവധി ലിഖിതങ്ങൾ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇവിടെ നിന്നു കണ്ടെത്തിയ ശിലാലിഖിതങ്ങളിൽ ചിലത് അശോക ചക്രവർത്തിയുടെ ഭരണകാലത്തെ മൗര്യ സാമ്രാജ്യത്തിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.[1] വിജയനഗര സാമ്രാജ്യ കാലയളവിൽ ഗ്രാമ മുഖ്യനായ, തിമ്മണ്ണ നായകയുടെ കയ്യിൽ കിട്ടുന്നതു മുതൽക്കാണ് ഈ കോട്ടയുടെ സുവണ്ണ കാലഘട്ടം തുടങ്ങുന്നത്.

ഹൊയ്‌സാല രാജാക്കന്മാരിൽ നിന്ന് ഈ പ്രദേശത്തിന്റെ നിയന്ത്രണം വിജയനഗര രാജക്കന്മാർക്ക് ലഭിക്കുകയും AD 1565-ൽ വിജയനഗര സമ്രാജ്യം അസ്തമിക്കുകയും ജന്മിത്ത പ്രഭുക്കന്മാരായിരുന്ന നായകാസിന്റെ കയ്യിൽ അധികാരം എത്തിച്ചേരുകയും ചെയ്തു. തുടർന്ന് 200 വർഷത്തോളം നായക രാജക്കന്മാർ അവിടം ഭരിച്ചു. 1762-ൽ ആണ് മൈസൂർ നവാബായിരുന്ന ഹൈദർ അലി ചിത്രദുർഗ കോട്ട ആദ്യമായി ആക്രമിക്കുന്നത്. അതിൽ പരാജിതനായ അദ്ദേഹം 10 വർഷങ്ങൾക്ക് ശേഷം 1770-ൽ വീണ്ടും കോട്ട ആക്രമിക്കുകയും പരാജിതനാകുകയും ചെയ്തു. എന്നാൽ 1779-ൽ ഹൈദരലി മദകരി നായക അഞ്ചാമനെ കീഴ്‌പ്പെടുത്തി ഈ കോട്ട സ്വന്തമാക്കി.

നിർമ്മാണം

തിരുത്തുക

കോട്ടയുടെ മുന്നിലും പിന്നിലുമായി നിരവധി പ്രവേശന കവാടങ്ങളുണ്ട്. മുൻ വശത്ത് 19 പ്രവേശന കവാടങ്ങളാണ് ഉള്ളത്. പിൻ വശത്ത് അതിനിരട്ടി പ്രവേശന കവാടങ്ങൾ ഉണ്ട്. കൂടാതെ 35 രഹസ്യ അറകൾ, 4 അദൃശ്യപാതകൾ, നൂറുകണക്കിന് നിരീക്ഷണ ഗോപുരങ്ങൾ എന്നിവയൊക്കെ ഈ കോട്ടയിലുണ്ട്.


ചിത്രശാല

തിരുത്തുക
  1. 1.0 1.1 "Chitradurga". Archived from the original on 2006-02-18. Retrieved 2009-06-15.
  2. "Chitraudurg city". Archived from the original on 2009-02-06. Retrieved 2009-06-15.
  3. Barry Lewis. "An Informal History of the Chitradurga Nayakas". Urbana, IL 61801: UIUC Department of Anthropology. Archived from the original on 2011-05-15. Retrieved 2009-06-15.{{cite web}}: CS1 maint: location (link)
  4. 4.0 4.1 George Michell (2013). Southern India: A Guide to Monuments Sites & Museums. Roli Books. p. 237. ISBN 978-81-7436-903-1.
"https://ml.wikipedia.org/w/index.php?title=ചിത്രദുർഗ_കോട്ട&oldid=3671531" എന്ന താളിൽനിന്ന് ശേഖരിച്ചത്