ചാൾസ് കെൻഡൽ ആഡംസ് യു.എസ്. ചരിത്രകാരനായിരുന്നു. യൂറോപ്യൻ സെമിനാർ രീതിയിലുള്ള വിദ്യാഭ്യാസക്രമം യു.എസ്സിൽ ആവിഷ്കരിക്കുന്നതിൽ മുൻകൈയെടുത്ത ആഡംസ് വെർമോണ്ടിലെ ഡെർബിയിൽ 1835 ജനുവരി 24-ന് ജനിച്ചു.

ചാൾസ് കെൻഡൽ ആഡംസ്
ജനനം(1835-01-24)ജനുവരി 24, 1835
മരണംജൂലൈ 26, 1902(1902-07-26) (പ്രായം 67)
വിദ്യാഭ്യാസംUniversity of Michigan

ജീവിതരേഖ

തിരുത്തുക

ആൻആർബറിലെ മിഷിഗൻ സർവ്വകലാശാലയിൽ നിന്ന് 1861-ൽ ഇദ്ദേഹം ബിരുദം സമ്പാദിച്ചു; തുടർന്ന് അവിടത്തെ ചരിത്രവകുപ്പിൽ അധ്യാപകനായി; 1867-ൽ പ്രൊഫസറും. 1867-68 കാലത്ത് ജർമനിയിലും ഫ്രാൻസിലും പഠനപര്യടനം നടത്തി തിരിച്ചെത്തിയ ആഡംസ് യൂറോപ്യൻ സെമിനാർ സമ്പ്രദായം യു.എസ്സിൽ പ്രചരിപ്പിച്ചു. 1885-ൽ ഇദ്ദേഹം കോർണേൽ സർവകലാശാലയുടെ പ്രസിഡന്റായി. അവിടെ ഒരു നിയമവിദ്യാലയവും പല പഠനവകുപ്പുകളും ഇദ്ദേഹം പുതുതായി ആരംഭിച്ചു. 1892 മുതൽ 1901 വരെ ഇദ്ദേഹം വിസ്കോൺസിൻ സർവകലാശാലയിലെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു.

പ്രശസ്ത ചരിത്രകൃതികൾ

തിരുത്തുക

1884-ൽ ഇദ്ദേഹം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചതാണ്

  • റെപ്രസെന്റേറ്റീവ് ബ്രിട്ടീഷ് ഒറേഷൻസ്-1884.
  • ഡെമോക്രസി ആൻഡ് മൊണാർക്കി ഇൻ ഫ്രാൻസ്-1874
  • എ മാന്വൽ ഒഫ് ഹിസ്റ്റോറിക്കൽ ലിറ്ററേച്ചർ-1882
  • ക്രിസ്റ്റഫർ കൊളംമ്പസ്-1892

തുടങ്ങിയവയാണ് ആഡംസിന്റെ പ്രശസ്ത ചരിത്രകൃതികൾ. കാലിഫോർണിയയിലെ റെഡ്ലാൻഡ്സിൽ 1902 ജൂലൈ 26-ന് ആഡംസ് അന്തരിച്ചു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഡംസ്, ചാൾസ് കെൻഡൽ (1835 - 1902) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ചാൾസ്_കെൻഡൽ_ആഡംസ്&oldid=3093175" എന്ന താളിൽനിന്ന് ശേഖരിച്ചത്