ചാമ്പൽ മലയണ്ണാൻ
കേരളത്തിലെ ചിന്നാർ വന്യജീവി സങ്കേതത്തിൽ കാണപ്പെടുന്ന ഒരു ജീവിവർഗ്ഗമാണ് ചാമ്പൽ മലയണ്ണാൻ[3] (Grizzled Giant Squirrel- Ratufa macroura(Pennant)) തെക്കേ ഇന്ത്യ കൂടാതെ ശ്രീലങ്കയിലും ഇവ കാണപ്പെടുന്നു.[4] ചാമ്പൽ മലയണ്ണാന്റെ തനത് ആവാസവ്യവസ്ഥയുള്ള കേരളത്തിലെ ഏകവനപ്രദേശമാണ് ചിന്നാർ.
Grizzled giant squirrel | |
---|---|
The highland subspecies | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Rodentia |
Family: | Sciuridae |
Genus: | Ratufa |
Species: | R. macroura
|
Binomial name | |
Ratufa macroura (Pennant, 1769)
| |
Subspecies[2] | |
| |
Grizzled giant squirrel range | |
Synonyms | |
Ratufa macroura Phillips, 1931 subspecies sinhala |
വിവരണം
തിരുത്തുകവൻവൃക്ഷങ്ങളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. കേരളത്തിൽ കണ്ടുവരുന്ന വലിയ മലയണ്ണാനോടൊപ്പം(Malabar Giant Squirrel) വലിപ്പം കാണാറില്ല. വംശനാശോന്മുഖത്വം മൂലം ഇവ ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്[5]. ശ്രീലങ്കയിലും ചാമ്പൽ മലയണ്ണാന്റെ മറ്റൊരു ഉപവിഭാഗത്തെ കണ്ടുവരുന്നു (Ratufa macroura dandolena).
വംശനാശം നേരിടുന്ന ഈ അണ്ണാൻ മലയണ്ണാനെ അപേക്ഷിച്ച് ചെറുതും തവിട്ടുനിറം കലർന്ന ചാരനിറത്തോടുകൂടിയതുമാണ്. അടിവശം മങ്ങിയ വെളുപ്പു നിറമായിരിക്കും. വാലിൽ വെളുത്ത വലയങ്ങളുണ്ട്. ചെവികളും തലയും കടും തവിട്ടോ കറുപ്പോ നിറമോ ആയിരിക്കും.
വലിപ്പം
തിരുത്തുകശരീരത്തിന്റെ മൊത്തം നീളം: 28-41 സെ. മീ.
വാൽ : 30-40 സെ. മീ.[6]
പ്രത്യേകതകൾ
തിരുത്തുകചാമ്പൽ മലയണ്ണാന്റെ പുറംഭാഗം ചെമ്പൻ നിറമായിരിക്കും, തലയുടെ മുകളിൽ കറുത്ത നിറം തൊപ്പിപോലുണ്ടാവും നീണ്ട വാലിലെ രോമങ്ങൾക്ക് വെള്ളയും ചെമ്പൻ നിറവുമാണ്. അടിഭാഗം ചെളിപിടിച്ച വെള്ളനിറം പോലെ അനുഭവപ്പെടും. വൃക്ഷങ്ങൾ കൂടുതലുള്ളയിടങ്ങളിലാണ് സാധാരണ കാണുന്നത്. പകൽ സമയങ്ങളിൽ വാൽ തൂക്കിയിട്ട് മരച്ചില്ലകളിൽ കിടന്നുറങ്ങുന്നതായി കാണാറുണ്ട്. പൊതുവേ മന്ദമായ ചലനങ്ങളും, നിശ്ശബ്ദമായ സ്വഭാവരീതിയും ചാമ്പൽ മലയണ്ണാനിഷ്ടപ്പെടുന്നുവെങ്കിലും അപകടസൂചനയുള്ളപ്പോൾ ചില്ലറ ശബ്ദങ്ങൾ മുഴക്കുന്ന ഈ ജീവികൾ, അത്തരം സന്ദർഭങ്ങളിൽ ദ്രുതഗതിക്കാരുമാണ്.
പ്രജനനം
തിരുത്തുകപ്രത്യുത്പാദനകാലങ്ങളിൽ ഇവയുടെ രോമക്കുപ്പായം പ്രത്യേക തിളക്കം നേടുന്നു. അടിഭാഗം സ്വർണ്ണനിറം ചാലിച്ചു ചേർത്തതുപോലിരിക്കും. ഇക്കാലങ്ങളിൽ ഇവയെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ഇലകളാൽ മൂടപ്പെട്ട ശിഖരങ്ങളിൽ ഇലകളും നാരുകളുമൊക്കെ കൊണ്ടുണ്ടാക്കുന്ന കൂടുകളിലാവും കുഞ്ഞുങ്ങളെ പ്രസവിച്ചു പോറ്റുക. കുട്ടികൾ വലുതായാൽ വീണ്ടും സ്വതന്ത്രജീവിതം ആരംഭിക്കുന്നു.
ഭക്ഷണം
തിരുത്തുകചാമ്പൽ മലയണ്ണാൻ തികഞ്ഞ സസ്യഭുക്കാണ്. കായ്കൾ, പഴങ്ങൾ, പൂമ്പൊടി, തേൻ മുതലായവയാണ് ഇഷ്ടഭക്ഷണം.
ആവാസം
തിരുത്തുകഇന്ത്യയിൽ തേനി ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമായ ശ്രീവല്ലിപ്പുത്തൂർ വന്യജീവിസങ്കേതം, തിരുവണ്ണാമലൈ ഡിവിഷൻ, ആനമല കടുവാസങ്കേതം, ഹോസൂർ ഫോറസ്റ്റ് ഡിവിഷൻ, കാവേരി വന്യജീവിസങ്കേതം എന്നിവിടങ്ങളിലും കാണപ്പെടുന്നു. പുഴക്കരയിലെ വനങ്ങളിൽ. പശ്ചിമഘട്ടത്തിന്റെ കിഴക്കേ ചരുവിലുള്ള പത്തു പ്രത്യേക ഇടങ്ങളിൽ മാത്രം ഒതുങ്ങികൂടിയാണ് ഇവ കാണപ്പെടുന്നത്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Joshua, J.; de A. Goonatilake, W.I.L.D.P.T.S.; Molur, S. (2016). "Ratufa macroura". IUCN Red List of Threatened Species. 2016: e.T19381A88692269. doi:10.2305/IUCN.UK.2008.RLTS.T19381A88692269.en.
- ↑ ഫലകം:MSW3 Sciuridae
- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ അങ്ങനെ ചാമ്പലാകില്ല; ചിന്നാറിൽ ചാമ്പൽ മലയണ്ണാൻ സെഞ്ചുറിയടിച്ചു
- ↑ ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ
- ↑ വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 194.