കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ചാമപ്പാറ. പൂഞ്ഞാർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഈ ഗ്രാമം ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 43 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു. പശ്ചിമഘട്ടത്തിലെ ഇടനാട് മേഖലയിൽ ഉൾപ്പെടുന്ന ഒരു ചെറിയ കാർഷിക ഗ്രാമമായ ഇവിടെനിന്ന് ഈരാറ്റുപേട്ട പട്ടണത്തിലേയ്ക്ക് ഏകദേശം 8 കിലോമീറ്റർ ദൂരമുണ്ട്. വടക്കേക്കര, പൂഞ്ഞാർ, തലപ്പാലം, കടുവാമൂഴി, നടയ്ക്കൽ എന്നിവയാണ് ഈ ഗ്രാമത്തിന് അടുത്തുള്ള മറ്റു ഗ്രാമങ്ങൾ.

ചാമപ്പാറ
ചാമപ്പാറ is located in Kerala
ചാമപ്പാറ
ചാമപ്പാറ
Location in Kerala, India
ചാമപ്പാറ is located in India
ചാമപ്പാറ
ചാമപ്പാറ
ചാമപ്പാറ (India)
Coordinates: 9°42′N 76°47′E / 9.7°N 76.78°E / 9.7; 76.78
Country ഇന്ത്യ
Stateകേരളം
DistrictKottayam district
താലൂക്ക്മീനച്ചിൽ
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
Telephone code04828
വാഹന റെജിസ്ട്രേഷൻKL-35
Nearest cityകോട്ടയം, ഈരാറ്റുപേട്ട
Lok Sabha constituencyകോട്ടയം
Vidhan Sabha constituencyപാലാ
"https://ml.wikipedia.org/w/index.php?title=ചാമപ്പാറ&oldid=4275478" എന്ന താളിൽനിന്ന് ശേഖരിച്ചത്