കേരളത്തിലെ എറണാകുളം ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ചാത്തമ്മ. എറണാകുളം നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലെയായി   കുംമ്പളം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു തുരുത്താണിത്. നിറയെ കണ്ടങ്ങളും ചതുപ്പുകളും നിറഞ്ഞ ഈ പ്രദേശത്തിന് ചുറ്റും കൈതപ്പുഴക്കായൽ ഒഴുകുന്നു. രാജഭരണകാലത്ത് രാജാവിന്റെ അപ്രീതി നേരിട്ട പലരും ഈ ദ്വീപിൽ ഒളിവിൽപാർത്തതായി പറയപ്പെടുന്നു. സ്വാതന്ത്യസമരകാലത്ത് പല ദേശാഭിമാനികൾക്കും അഭയമേകിയിട്ടുമുണ്ട് ഈ നാട്.ഇരുവശത്തും ചതുപ്പുപോലുള്ള പ്രദേശങ്ങൾ. അതിൽ കിളികളുടെ ബഹളം. പവിഴക്കാലിയും പലതരം കൊക്കുകളും ഇരപിടിച്ചു പറന്നുപോകുന്ന പൊൻമാനുകളെയും ഇവിടെ കാണാം. കണ്ടലും ചെമ്മീൻകെട്ടുകളും ഇടകലർന്ന പ്രകൃതി.

ചാത്തമ്മ ഗ്രാമത്തിലെ വൈകുന്നേരം
ചാത്തമ്മ ഗ്രാമത്തിലെ വൈകുന്നേരം
Map
"https://ml.wikipedia.org/w/index.php?title=ചാത്തമ്മ&oldid=3722233" എന്ന താളിൽനിന്ന് ശേഖരിച്ചത്