ചെമ്മീൻ മത്സ്യം
അയോലിസ്കസ് സ്ട്രിഗാറ്റസ് എന്ന ശാസ്ത്രനാമമുള്ള മത്സ്യമാണ് ചെമ്മീൻ മത്സ്യം(Shrimp Fish). ഇന്ത്യൻ മഹാസമുദ്രത്തിന്റേയും ശാന്തസമുദ്രത്തിന്റേയും തീരപ്രദേശങ്ങളിലാണ് ഈ മത്സ്യം സാധാരണകാണപ്പെടുന്നത്.ഇവയ്ക്ക് പതിനഞ്ച് മുതൽ 20 സെന്റിമീറ്റർ വരെ നീളമുണ്ട്.
ചെമ്മീൻ മത്സ്യം | |
---|---|
Aeoliscus strigatus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | Centriscinae
|
Genera and species | |
See text
|
ഘടന
തിരുത്തുകചെമ്മീൻ മത്സ്യത്തിന് പരന്ന് ഒതുങ്ങിയ ശരീരവും വക്കുകളുള്ള ഉദരപാളികളുമുണ്ട്.നീണ്ടുകൂർത്ത മുഖവും വശങ്ങളിൽ ഇരുണ്ട വരയുമുണ്ട്. വാലിനോടടുത്ത് മുള്ളുകളുള്ള ചിറകും കാണപ്പെടുന്നു.മുതുകു ചിറകുകളിലെങ്കിലും പൃഷ്ഠച്ചിറകുകളും വാൽച്ചിറകുകളും ഉപയോഗിച്ച് നീന്തുന്നു.കുത്തനെ സഞ്ചരിക്കാനും ഇവയ്ക്ക് കഴിയും.ചെറിയചെമ്മീൻ,ലാർവ എന്നിവയാണ് ഭക്ഷണം.[1]
അവലംബം
തിരുത്തുക- ↑ മത്സ്യങ്ങളുടെ ലോകം- ഡി.സി ബുക്ക്സ് 2011. പു 109-110