ശ്രാദ്ധം / ചാത്തം / അടിയന്തരം എന്നി പലപേരുകളിൽ അറിയപ്പെടുന്ന മരണാനന്തരചടങ്ങുകൾ ഓരോ മതത്തിലും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. മതപരമായ ചടങ്ങുകളും സാമൂഹികമായ കൂടിചേരലുകളും ദാനധർമ്മങ്ങളും കൂടിചേർന്ന് ഇത്തരം ദിനങ്ങൾ സമൂഹത്തിൽ വളരെ ആഴത്തിൽ വേരൂന്നിയിരിക്കുന്നു.(ചാത്തം അല്ലെങ്കിൽ ശ്രാദ്ധം എന്നത് മരിച്ചുപോയവർക്ക്‌ ആണ്ടോടാണ്ട് കൊടുക്കുന്ന ബലികർമ്മങ്ങൾ ആണ്. മരിച്ചു കഴിഞ്ഞു പുല ആചരണം കഴിഞ്ഞ ഉടനെ നടത്തുന്ന ചടങ്ങാണ് പിണ്ഡം /അടിയന്തരം എന്ന് അറിയപ്പെടുന്നത്. നമ്പൂതിരി പ്രത്യേകിച്ച് സമുദായക്കാർക്ക് പ്രത്യേകിച്ച് ദീക്ഷ ഉണ്ട്. മരിച്ചവരുടെ ആത്മാക്കൾക്ക് വേണ്ടി ബലികർമ്മങ്ങൾ നടത്തുന്ന സമയകാലം ആണ് ഇത്.അന്യ ബ്രാഹ്മണ സമുദായത്തിൽ പ്പെട്ടവർക്ക് ദീക്ഷയുണ്ടോ എന്ന് അറിയില്ല.)

ഹിന്ദുമതത്തിൽ

തിരുത്തുക
 
ബലിച്ചോറ്

മരിച്ചവരുടെ ആത്മാക്കൾക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം. പിതൃക്കൾ തറവാട് നിലനിർത്തിയവരാണ് എന്നതുകൊണ്ട് ജലതർപ്പണം, അന്നം എന്നിവയാൽ അവരെ തൃപ്തിപ്പെടുത്തുന്നതിനും അവരുടെ സ്മരണ നിലനിർത്തുന്നതിനും വേണ്ടിയാണ് ശ്രാദ്ധമൂട്ട്. ഇത് ചെയ്യണമെങ്കിൽ തലേദിവസം മുതൽക്കേ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം. ആത്മാക്കൾ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പിതൃലോകത്ത് വസിക്കുന്നു എന്നാണ് വിശ്വാസം[അവലംബം ആവശ്യമാണ്]. അവിടെ നിന്ന് അവർ ദേവലോകത്തേക്ക് യ്യാത്ര ചെയ്യുന്നു. മനുഷ്യരുടെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമത്രെ. ഈ യാത്രയിൽ പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്പ്പത്തിലണ് , മരിച്ച ദിവസത്തെ തിഥിയോ, നക്ഷത്രമോ, കണക്കിലെടുത്ത് ആണ്ട് ശ്രാദ്ധം ചെയ്യുന്നത്. ശ്രാദ്ധമൂട്ടി ബലികർമ്മങ്ങൾ ചെയ്യുമ്പോൾ ബലിച്ചോറുകൊണ്ട് പിതൃദേവതകൾ പ്രസനരായി മരിച്ചവരുടെ ആത്മാക്കളെ (പിതൃക്കളെ) അനുഗ്രഹിക്കുന്നുവെന്നാണ് സങ്കല്പം. [അവലംബം ആവശ്യമാണ്]

ചോറ്, എള്ള്, പാല്, തൈർ, ദർഭ, കറുക, ചെറുള, തുടങ്ങിയാണ് പ്രധാനമായും പിതൃപൂജക്കുള്ള ദ്രവ്യമായി ഉപയോഗിക്കുന്നത്.പുണ്യവനങ്ങളിലും നദീ തീരങ്ങളിലും വിജനപ്രദേശങ്ങളിലും ചെയ്യപ്പെടുന്ന ശ്രാദ്ധങ്ങളാൽ പിതൃക്കൾ സന്തുഷ്ടരാക്കപ്പെടുന്നു എന്നാണ് വിശ്വാസം.

ക്രിസ്തുമതത്തിൽ

തിരുത്തുക

ശവസംസകാരത്തിന് ശേഷം ഒരു പ്രത്യേകദിനത്തിൽ നടത്തുന്ന പ്രാർത്ഥനകളും സദ്യയേയും കൂട്ടിയാണ് ശ്രാദ്ധം / ചാത്തം എന്നൊക്കെ പറയുന്നത്. മരിച്ചവർക്കുള്ള കുർബ്ബാന, പള്ളികക്കത്തും കുഴിമാടത്തിലും നടത്തുന്ന ഒപ്പീസുകൾ, പുരോഹിതർ വീടുകളിൽ വന്ന് നടത്തുന്ന ചെറിയ പ്രാർത്ഥന, പിന്നെ ബന്ധുമിത്രാതികൾക്കായി നടത്തുന്ന സദ്യയും ചേർന്നതാണ് ശ്രാദ്ധം അഥവ ചാത്തം. മരിച്ചവരിലേക്ക് ശ്രദ്ധ ക്ഷണിക്കുക അല്ലെങ്ങിൽ ഓർമ്മിക്കുക. മരണപ്പെട്ടവരെ ഓർക്കുക എന്നതിനോടൊപ്പം അവർക്കുവേണ്ടി പ്രാർത്ഥിക്കുകയെന്ന കർത്തവ്യം ജീവിച്ചിരിക്കുന്നവരിൽ ഉണ്ടെന്ന വിശ്വാസമാണ് ഇത്തരം ചടങ്ങുകൾ ക്രിസ്തുമതത്തിൽ വ്യാപകമാകുവാൻ കാരണം.

മരണപ്പെട്ട് ഉടനെതന്നെ നടത്തുന്ന ചാത്തം അടിയന്തരം എന്നും പറയുന്നു, സാധാരണയായി ഒറ്റ അക്കങ്ങളിലുള്ള ദിവസങ്ങളിലാണ് നടത്തുന്നത്. മരിച്ചതിന് ഏഴാം ദിവസം / അഞ്ചാം ദിവസം / മൂന്നാം ദിവസം, അതിലേതെങ്ങിലുമൊരു ദിവസം മരണാനന്തരചടങ്ങുകളിലെ ആദ്യത്തേത് അടിയന്തരമായി നടത്തും. ആദ്യകാലങ്ങളിൽ ഏഴാദിവസമായിരുന്നു അടിയന്തരം നടത്തിയിരുന്നത്, അതുകൊണ്ട് "ഏഴിന്റെ ആവശ്യം" എന്നും നാട്ടുഭാഷയുണ്ട്. പൂർണ്ണമായും പച്ചക്കറികൾ കൊണ്ടുള്ള സദ്യയാണ് ഉണ്ടാകുക. കുത്തരി ചോറ്, സാമ്പാർ, അവിയൽ, പരിപ്പുകറി, പലവിധ തോരനുകൾ, ഇഞ്ചിക്കറി, വടുകപുളി അച്ചാർ, പപ്പടം ഇതൊക്കെയായിരിക്കും ഉണ്ടാകുക. പച്ചക്കറികളായിരിക്കും എന്നതിൽ കവിഞ്ഞ് യാതൊരുവിധ നിർബ്ബദ്ധവും ഇക്കാര്യത്തിലില്ല. സാധാരണയായി ഈ ആവശ്യം തീരുന്നതുവരെ, മാതാപിതാക്കളാണെങ്ങിൽ, മാറി താമസിക്കുന്ന ആൺമക്കളും പെൺമക്കളും ഒരുമിച്ച് മരണപ്പെട്ട വീട്ടിൽ തന്നെ താമസിക്കും.

മരണപ്പെട്ട് 41ആം ദിവസം നടത്തുന്ന ചാത്തം 41 ന്റെ ആവശ്യം എന്നും നാട്ടുഭാഷയുണ്ട്. ആദ്യത്തെ ചടങ്ങിനുണ്ടായ മതപരമായ ചടങ്ങുകൾ 41 ന്റെ അന്നും ഉണ്ടായിരിക്കും. പച്ചക്കറികൾ തന്നെയാണ് പഥ്യം. ഉറ്റബന്ധുക്കൾ 41 കഴിയുന്നത് വരെ സസ്യേതരഭക്ഷണം ഒഴിവാക്കുക, പുരുഷന്മാർ താടിരോമങ്ങൾ വടിക്കാതിരിക്കുക, സ്ത്രീകൾ കറുത്തതും വെളുത്തതുമായ വസ്ത്രങ്ങൾ മാത്രം ധരിക്കുക, പുരുഷന്മാർ വർണ്ണശബളമായ വസ്ത്രങ്ങൾ ഉപേക്ഷിക്കുക, അങ്ങനെ ആഘോഷവും ആർഭാടവുമായ ജീവിതം ഉപേക്ഷിക്കാറുണ്ട്.

മരണപ്പെട്ട് ഒരു വർഷമാകുമ്പോൾ നടത്തുന്ന ചാത്തം ആണ്ട് എന്ന പേരിലാണറിയപ്പെടുന്നത്. മതപരമായ ചടങ്ങുകൾക്ക് മാറ്റമില്ല. പക്ഷേ സദ്യയിൽ പ്രകടമായ മാറ്റം ഉണ്ടാകും. സസ്യേതര ഭക്ഷണമായിരിക്കും.

മുകളിൽ പറഞ്ഞ മരണാനന്തര ചടങ്ങുകൾക്ക് പുറമേ സഭയുടെ നേതൃത്വത്തിൽ, എല്ലാവർഷവും നവംബർ രണ്ടാം തീയതി മരിച്ചവർക്കുള്ള ദിവസമായി കൊണ്ടാടുന്നു. പള്ളികളിൽ പൊതുവായുള്ള പ്രാർത്ഥനകളായിരിക്കുമുണ്ടാകുക. വിശ്വാസികൾ അവരവരുടെ ബന്ധുക്കളുടെ കല്ലറകൾ പൂവുകൾ കൊണ്ട് അലങ്കരിച്ച് മെഴുകുതിരിയും ചന്ദനതിരിയും കത്തിച്ച് പ്രാർത്ഥനകൾ നടത്താറുണ്ട്. മരിച്ചവരുടെ ദിവസം എന്ന നിലയിൽ കുർബാന സെമിത്തേരിയിലാണ്(ശവക്കോട്ട) അർപ്പിക്കുക.

മുസ്ലീംമതത്തിൽ

തിരുത്തുക

മരണനാന്തരചടങ്ങുകൾ ഇസ്ലാമികമാണെന്നും അല്ലെന്നും രണ്ട് പ്രബല ചിന്തകൾ നിലവിലുണ്ട്.

മരണപ്പെട്ടവർക്കു പ്രതിഫലം ലഭിക്കുവാൻ വേണ്ടി ഭക്ഷണം വിതരണം ചെയ്യുകയും പരേതരുടെ പരലോകമോക്ഷത്തിന് ദുആ നിർവഹിക്കുകയും ചെയ്യുന്ന ചടങ്ങിനാണ് അടിയന്തരം എന്ന് പറയുന്നത്. ഇതിനായി മരണാനന്തരം ഏത് ദിവസവും തിരഞ്ഞെടുക്കാം. ഇത്തരം സദ്യകളിൽ സസ്യഹാരമോ സസ്യേതരമോ ആകാവുന്നതാണ്.

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചാത്തം&oldid=3795077" എന്ന താളിൽനിന്ന് ശേഖരിച്ചത്