സെമിത്തേരി

(ശവക്കോട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരിച്ച ശേഷം ശരീരം അടക്കം‌ചെയ്യാനുപയോഗിച്ചിരുന്ന പൊതുശ്മശാനം ആണ് ശവക്കോട്ട. പണ്ട് ശവക്കോട്ടക്കു കാവൽക്കാർ ഉണ്ടാകാറുണ്ടായിരുന്നു. ശവക്കോട്ടയുടെ ഒരു മൂലയിലായി "അസ്‌ഥിക്കുഴി"യും‌ ഉണ്ടാവാറുണ്ട്. ശവക്കോട്ടയിൽ‌ കല്ലറകളിൽ‌ സം‌സ്കരിക്കുന്ന ശവം‌ നീക്കുമ്പോൾ‌ കിട്ടുന്ന അസ്ഥികളാണ് ഈ കുഴികളിൽ‌ ഇടുന്നത്. ഇത്തരം‌ ശവക്കോട്ടകളിൽ‌ വിവധതരം‌ പൂച്ചെടികൾ‌ വെച്ചുപിടിപ്പിക്കുക പതിവാണ്. ശവക്കോട്ടകൾ‌ പലയിടത്തും‌ പ്രത്യേകം‌ മതിൽ‌ കെട്ടി മറച്ചിരിക്കും‌. വൈദ്യുതിസ്മശാനങ്ങളുടെ ആവിർ‌ഭാവത്തോടെ പലയിടത്തും‌ അത്തരം‌ ശവസം‌സ്കാരരീതികൾ‌ അനുവർ‌ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

ജപ്പാനിലെ ക്യോട്ടോയിലുള്ള ഒരു ശവക്കോട്ട

കൃസ്‌ത്യൻ‌ പള്ളികളോടനുബന്ധിച്ച്‌ ഒരു ശവക്കോട്ടയും‌ കണ്ടുവരുന്നു. മുസ്ലീം മതസ്ഥർ‌ക്കും‌ അവരുടേതായ ശവക്കോട്ടകൾ‌ ഉണ്ട്‌. ഇതും‌ പള്ളികളോടടുത്തു തന്നെയാണു കണ്ടുവരുന്നത്. ഹൈന്ദവവിശ്വാസികൾ‌ക്ക് പൊതുവായൊരു‌ ശവക്കോട്ട കണ്ടുവരുന്നില്ലെങ്കിൽ‌കൂടിയും‌ വിവിധ ജാതിക്കാർ‌ക്കും‌ സാം‌സ്‌കാരികവേദിപോലുള്ള സം‌ഘടനകളുടെ കീഴിലുമൊക്കെയായി പലയിടത്തും‌ ശവക്കോട്ടകൾ‌ കണ്ടുവരുന്നു.

ചിത്രശാല

തിരുത്തുക

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സെമിത്തേരി&oldid=3673862" എന്ന താളിൽനിന്ന് ശേഖരിച്ചത്