മുൻ പ്രധാനമന്ത്രിയായിരുന്ന ചരൺസിംഗിന്റെ സമാധി. 1987-ൽ മരണമടയുന്നതുവരെ അദ്ദേഹം ലോക്ദളിന്റെ പ്രതിപക്ഷനേതാവായിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ മകൻ അജിത് സിംഗ് പാർട്ടി അദ്ധ്യക്ഷനായി. കർഷകരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ചരൺസിംഗ് കാണിച്ച ശുഷ്കാന്തിയെ മാനിച്ച് ദില്ലിയിലെ അദ്ദേഹത്തിന്റെ സമാധി കിസാൻ ഘട്ട് എന്ന് നാമകരണം ചെയ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷകദിനമായി ആചരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കിസാൻ_ഘട്ട്&oldid=2485213" എന്ന താളിൽനിന്ന് ശേഖരിച്ചത്