ഇടുക്കി ജില്ലയിലെ കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയം ആണ് ചമ്പ്ക്കാട്‌ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ. മറയൂരിൽ നിന്ന് 15 കി. മീറ്റർ മാറി ചിന്നാർ വന്യജീവി സങ്കേതത്തിൽ, വനാന്തർഭാഗത്ത് ഒറ്റപ്പെട്ടു കിടക്കുന്ന,ഹിൽ-പുലയ ഗിരി വർഗക്കാർ മാത്രം താമസിക്കുന്ന, ചമ്പക്കാട് കുടിയിൽ, 1958ലാണ്, ചമ്പക്കാട് കുടിയുമായി സാമിപ്യമുള്ള ആലാംപെട്ടി, കരിമുട്ടി, ഈച്ചാംപെട്ടി, പുറവയൽ, പാളപ്പെട്ടി, പൊങ്ങാംപള്ളി, വണ്ണാംതുറ, കണക്കായം, പൊട്ടാപ്പള്ളം, ചെറുവാട്, മുനിയറ, ദണ്ഡുക്കൊമ്പ് തുടങ്ങിയ ആദിവാസി കുടികളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌കൂൾ ആരംഭിച്ചത്. അനുബന്ധമായി ഒരു ഗവ. ട്രൈബൽ ഹോസ്റ്റലും അന്നുതന്നെ ആരംഭിച്ചു. ഇതുവരെ ആയിരത്തിൽപരം ആദിവാസി കുട്ടികളെ അക്ഷരലോകത്തെത്തിക്കാൻ ഈ ഹോസ്റ്റൽ നിദാനമായി.

ഇപ്പോഴത്തെ സ്ഥിതി

തിരുത്തുക

ചില സ്വാർത്ഥ താല്പര്യങ്ങളുടെ ഭാഗമായി 2000-ൽ ഹോസ്റ്റൽ ചമ്പക്കാട് നിന്നും മറയൂരിൽ കരിമുട്ടി എന്നാ സ്ഥലത്ത് ചെറിയ ഒരു വാടക വീട്ടിലേക്ക് മാറ്റി. ഇതോടെ ചമ്പക്കാട് ഗവ. ട്രൈബൽ എൽ.പി. സ്‌കൂളിനെ ആശ്രയിച്ചു വിദ്യാഭ്യാസം നടത്തിയിരുന്ന ഭൂരിഭാഗം കുട്ടികളുടെയും പഠനം നിലച്ചു. രേഖകളിൽ മാത്രം ഹോസ്റ്റൽ ഇപ്പോഴും ചമ്പക്കാട്ടാണ് പ്രവർത്തിക്കുന്നത്. . ഹോസ്റ്റലിന്റെ പ്രയോജനം ലഭിച്ച വിവിധ കുടികളിലെ കുട്ടികളുടെ രക്ഷിതാക്കൾ ചമ്പക്കാട് ഹോസ്റ്റൽ തിരിച്ചുകൊണ്ടുവരുന്നതിന് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്കൂളിലെ അധ്യാപക-രക്ഷാകർത്താ സമതിയുടെ ശ്രമഫലമായി മുൻ പഞ്ചായത്ത് ഭരണസമിതി എസ്.ടി. വിഭാഗം വിദ്യാർഥികളുടെ ശാക്തീകരണവും പരിപോഷണവും എന്ന പ്രോജക്റ്റ് സ്‌കൂൾ കേന്ദ്രമാക്കി ആരംഭിച്ചു. ഇത് പ്രയോജനപ്പെടുത്തി അധ്യാപക-രക്ഷാകർത്താ സംഘടനയുടെ നേതൃത്വത്തിൽ സ്‌കൂളിനോടനുബന്ധിച്ച് ഒരു ഹോസ്റ്റൽ സംവിധനം പ്രവർത്തിക്കുന്നു. ഹോസ്റ്റൽ സംവിധനം ആരംഭിച്ചതോടെ വിവിധ കുടികളിൽ നിന്നായി 25 കുട്ടികൾ ഈ സ്‌കൂളിൽ പുതിയതായി പ്രവേശം നേടി. പ്രോജക്റ്റ് വിജയകരമായതിന്റെ ഫലമായി തുടർന്നും ഇത് അനുവദിച്ചുനൽകാമെന്ന് നിലവിലുള്ള പഞ്ചായത്ത് ഭരണസമിതി ഉറപ്പു നൽകി. ഇതോടെ 2011-2012 അധ്യയനവർഷം ജൂൺ ഒന്നിനു തന്നെ ഹോസ്റ്റൽ സംവിധാനം ആരംഭിച്ചു. പുതിയ അധ്യയനവർഷത്തിൽ ഒന്നാം ക്ലാസ്സിൽ 30 കുട്ടികൾ പ്രവേശം നേടി. ഹോസ്റ്റൽ സംവിധാനം ആരംഭിച്ച് രണ്ടു മാസം പിന്നിട്ടിട്ടും പ്രോജക്റ്റിനു അംഗീകരം ലഭിച്ചിട്ടില്ല. ജില്ലാ ട്രൈബൽ പ്രോജക്റ്റ് ഓഫീസറുടെ അനുമതി ലഭിക്കാത്തതാണ് ഈ അനിശ്ചിതത്വത്തിനു കാരണമായി പഞ്ചായത്തധികൃതർ നൽകുന്ന വിശദീകരണം. ഇതിനെതിരെ സംഘടിച്ച അധ്യാപക-രക്ഷാകർത്താ സമതി അംഗങ്ങൾ ഈ സ്ഥിതിവിവരിച്ചുകൊണ്ടുള്ള നിവേദനം ജില്ലാ കലക്ട്ടർക്ക് നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതോടെ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോയി പ്രോജക്റ്റ് ഒരു സ്ഥിരം സംവിധാനമാക്കാനുള്ള തീവ്രശ്രമത്തിലാണിവർ. പ്രോജക്റ്റിന് അംഗീകാരം ലഭിക്കാതെ വന്നാൽ വിവിധ കുടികളിൽ നിന്നായി ഇവിടെയെത്തി വിദ്യാഭ്യാസം ചെയ്തുവരുന്ന 63 നിർദ്ധനരായ ആദിവാസി കുട്ടികൾ സ്വന്തം കുടികളിലേക്ക് ഉടൻ തിരിച്ചു പോകും.അവരുടെ വിദ്യാഭ്യാസവും ഇതോടെ നിലയ്ക്കും.

മാധ്യമങ്ങൾ ഇടപെടുന്നു

തിരുത്തുക

പ്രശ്ന പരിഹാരത്തിനായി കേരളത്തിലെ മാധ്യമങ്ങളെല്ലാം ഇടപെട്ടിരിക്കുകയാണ്. അവിടത്തെ വിദ്യാർഥികൾക്ക്‌ വേണ്ടി സ്കൂളിലെ ഒരു ബാലിക, തങ്ങളുടെ ചേച്ചിഎന്ന അഭിസംബോധനയോടെ പ്രശ്നങ്ങൾ വിവരിച്ച തുറന്ന കത്ത് ഒരു ചാനലിലൂടെ സംപ്രേഷണം ചെയ്തിരിക്കുകയാണ്.

അവലംബം: