2022-ലെ ഒരു ഇന്ത്യൻ മലയാളം ഭാഷാ ത്രില്ലർ നാടക ചിത്രമാണ് ചതുരം . സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ഈ സിനിമയിൽ സ്വാസിക, റോഷൻ മാത്യു, അലൻസിയർ ലേ ലോപ്പസ്, ലിയോണ ലിഷോയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു [1] ചിത്രം 2022 നവംബർ 4 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. തരക്കേടില്ലാത്ത പ്രേക്ഷകപ്രശംസനേടിയ ഈ ചിത്രം ഒരു സ്ത്രീയുടെ അനാധത്വത്തിനെതിരെയുള്ള നിലനിൽപ്പിനായുള്ള പോരാട്ടത്തെ വർണിക്കുന്നു.

ചതുരം
സംവിധാനംസിദ്ധാർഥ് ഭരതൻ
നിർമ്മാണംസിദ്ധാർഥ് ഭരതൻ
Vinitha Ajith
George Sandiagio
Jimnesh Thayyil
രാജ്യംIndia
ഭാഷMalayalam

വാർധക്യാരംഭത്തിലുള്ളക്രൂരനും സമ്പന്നനുമായ എൽദോസ് സുന്ദരിയായ സലീനയെ വിവാഹം ചെയ്ത് കൊണ്ടുവരുന്നു. ബന്ധുക്കളോടെല്ലാം വഴക്കിലായ അയാൾ നാട്ടുകാർ നൊക്കി, കളിയിൽ തോറ്റുകൊടുത്തില്ല എന്നതുപോലുള്ള ചെറിയകുറ്റങ്ങൾക്ക് പോലും സെലീനയെ മർദ്ദിക്കുന്നു. എങ്കിലും സ്വത്തുക്കൾ ബന്ധുകൾക്ക് പോകാതിരിക്കാൻ സ്വത്ത് മുഴുവൻ സെലീനയുടെ പേരിൽ ഒസ്യത്ത് എഴുതുന്നു. അതിനിടയിൽ ഒരു യാത്രയിൽ തലയടിച്ചു വീണ എൽദോസ് ശയ്യാവലംബിയാകുന്നു. ഹോം നേഴ്സ് ആയി അവിടെ എത്തുന്ന ബൽ എന്നു വിളിക്കുന്ന ബൽത്താസർ എന്ന യുവകോമളൻ മെല്ലെ സെലീനയുടെ ജീവിതാനുഭവമാകുന്നു. ജിജിമോൾ എന്ന പ്രണയിനിക്കും സെലീന എന്ന കാമുകിക്കും ഇടയിൽ ബൽ കഷ്ടപ്പെടുന്നു. തന്റെ ജീവിതസുരക്ഷക്ക് അച്ചായനെ കൊന്നാലോ എന്ന് പോലും ചിന്തിക്കുന്ന സെലീന ഈ പ്ലാനുകൾ ബല്ലിനെ ഏൽപ്പിക്കുന്നു. എന്നാൽ ലോല ഹൃദയനായ ബൽ മടിക്കുന്നു. ഒരു രാത്രി അച്ചായൻ മരിക്കുന്നു. സ്വത്ത് കയ്യടക്കാൻ ബന്ധുക്കൾ ശ്രമിക്കുന്നു ഒസ്യത്തിലെ സാങ്കേതികതകളുടെ പേരിൽ സലീനയെ വശത്താക്കാൻ വക്കീലും ശ്രമിക്കുന്നു. കൊലപാതകശ്രമം അന്വേഷണം പോലീൽ ഭാഗത്തുനിന്നും വരുന്നു. എന്നാൽ എല്ലാറ്റിനേയും തോൽപ്പിച്ച് സെലീന ബെല്ലിനെ കൂടെനിർത്തി മുതലാളിയാകുന്നു.

അഭിനേതാക്കൾ

തിരുത്തുക
  1. "Chathuram Movie (Nov 2022) - Trailer, Star Cast, Release Date | Paytm.com". Paytm (in ഇംഗ്ലീഷ്). Retrieved 2023-11-21.
"https://ml.wikipedia.org/w/index.php?title=ചതുരം_(ചലച്ചിത്രം)&oldid=4021562" എന്ന താളിൽനിന്ന് ശേഖരിച്ചത്