ചങ്ങലമരം
കേരളത്തിലെ വയനാട് ജില്ലയിലെ ലക്കിടിയിൽ ആണ് ചങ്ങലമരം (11°31′6.95″N 76°1′15.29″E / 11.5185972°N 76.0209139°E). ചങ്ങല ചുറ്റിയ ഈ വലിയ മരത്തിന് സ്ഥലത്തെ ഐതിഹ്യങ്ങളിൽ പ്രത്യേക സ്ഥാനമുണ്ട്. കൽപറ്റയിൽ നിന്നും 16 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 41 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 51 കിലോമീറ്ററുമാണ് ചെയിൻ മരത്തിലേക്കുള്ള ദൂരം. [1]
ഐതിഹ്യം
തിരുത്തുകഐതിഹ്യമനുസരിച്ച് കരിന്തണ്ടൻ എന്ന ആദിവാസി യുവാവാണ് ഒരു ബ്രിട്ടീഷ് എഞ്ജിനിയറിന് ദുർഘടമായ മലനിരകളിലൂടെ വയനാട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്. ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ജിനിയർ തന്റെ വഴികാട്ടിയായ ഈ ആദിവാസി യുവാവിനെ കൊന്നുകളഞ്ഞു. ഗതികിട്ടാതെ ആദിവാസിയുവാവിന്റെ ആത്മാവ് ഈ വഴി പോകുന്ന യാത്രക്കാരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു മന്ത്രവാദി പിന്നീട് കരിന്തണ്ടന്റെ ആത്മാവിനെ ഈ മരത്തിലേക്ക് ചങ്ങലകൊണ്ട് ബന്ധിച്ചു എന്നാണ് വിശ്വാസം.[2] [3] [4] ഇതുവഴി കടന്നുപോകുന്ന യാത്രികരിൽ പലരും സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയും കരിന്തണ്ടനോടുള്ള ആദരസൂചകമായും ഇവിടം സന്ദർശിക്കാറുണ്ട്.
അവലംബം
തിരുത്തുക- ↑ "വയനാട്. കോം". Archived from the original on 2007-03-21. Retrieved 2007-02-28.
- ↑ "വയനാടൻ ചുരത്തിന്റെ കഥ; കരിന്തണ്ടന്റെയും". ഇ-വാർത്ത. ജനുവരി 15, 2014. Archived from the original (പത്രലേഖനം) on 2014-02-06 14:03:11. Retrieved 2014 ഫെബ്രുവരി 6.
{{cite news}}
: Check date values in:|accessdate=
and|archivedate=
(help) - ↑ "lgskerala വെബ്സൈറ്റ്, വൈത്തിരി ഗ്രാമപഞ്ചായത്ത്. ശേഖരിച്ചത് 2015 മാർച്ച് 22". Archived from the original on 2021-01-21. Retrieved 2015-03-22.
- ↑ "വയനാട് ചുരം കണ്ടുപിടിച്ച കരിന്തണ്ടന് ചിത്രരൂപം". മാധ്യമം. 09 Mar 2012. Archived from the original on 2013-07-26. Retrieved 2015 മാർച്ച് 22.
{{cite news}}
: Check date values in:|accessdate=
and|date=
(help)