ഭരതൻ (ചക്രവർത്തി)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹൈന്ദവ ഇതിഹാസങ്ങളിൽ പരാമർശിക്കപ്പെടുന്ന ഒരു മഹാരാജാവാണ് ഭരതൻ. ഹിമാലയത്തിനു തെക്കുള്ള ഭൂഭാഗത്തെ മുഴുവൻ ഒന്നായി ഭരിച്ച ആദ്യ ചക്രവർത്തിയാണ് അദ്ദേഹം. ഈ ഭൂവിഭാഗം അദ്ദേഹത്തിന്റെ പേരിൽ ഭാരതവർഷം എന്നറിയപ്പെടുന്നു.
Bharata | |
---|---|
Samrat
| |
Bharat plays with lion cubs Painting by Raja Ravi Varma | |
മുൻഗാമി | Dushyanta |
പിൻഗാമി | Bhumanyu |
ജീവിതപങ്കാളി | Sunanda |
പിതാവ് | Dushyanta of Hastinapura |
മാതാവ് | Śakuntalā |
മഹാഭാരതത്തിൽ പരാമർശിക്കുന്നതനുസരിച്ച് ഭരതന്റെ സാമ്രാജ്യം ഇന്നത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ- പൂർണമായും അഫ്ഗാനിസ്ഥാൻ, പേർഷ്യ, ശ്രീലങ്ക എന്നീ പ്രദേശങ്ങളെയും ഉൾക്കൊണ്ടിരുന്നു[അവലംബം ആവശ്യമാണ്].
ഭാരതഗണരാജ്യം ഔദ്യോഗികമായി അറിയപ്പെടുന്നത് ഭാരതം എന്നാണ്.
ഭാരതവർഷം
തിരുത്തുകഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുഴുവനായും ഉൾക്കൊണ്ടിരുന്നതാണ് ഭാരതവർഷം. ചക്രവർത്തി ഭരതനാണ് ഇന്ത്യയെ മുഴുവനായി അടക്കിഭരിച്ച ആദ്യ ചക്രവർത്തി.
വിഷ്ണുപുരാണം ഭാരതവർഷത്തെ ഇപ്രകാരം വർണ്ണിക്കുന്നു:
സംസ്കൃതം മൂലം (ദേവനാഗരി ലിപിയിൽ) |
സംസ്കൃതം മൂലം (മലയാളം ലിപിയിൽ) |
മലയാള പരിഭാഷ |
---|---|---|
उत्तरं यत्समुद्रस्य हिमाद्रेश्चैव दक्षिणम् । वर्षं तद् भारतं नाम भारती यत्र संततिः ॥ |
ഉത്തരം യത് സമുദ്രസ്യ ഹിമാദ്രേശ്ചൈവ ദക്ഷിണം വർഷം തദ് ഭാരതം നാമ ഭാരതീ യത്ര സംതതിഃ॥ |
സമുദ്രത്തിന്റെ ഉത്തരഭാഗത്തായും ഹിമാലയ പർവതത്തിനെ ദക്ഷിണഭാഗത്തായുമുള്ള ഈ ഭൂവിഭാഗത്തിന്റെ നാമം ഭാരതം ഭരതന്റെ പിൻഗാമികൾ ഇവിടെ നിവസിക്കുന്നു. |
സാഹിത്യം
തിരുത്തുകമഹാഭാരതത്തിന്റെ ആദിപർവത്തിൽ പറയുന്നതനുസരിച്ച് ചന്ദ്രവംശരാജാവായ ദുഷ്യന്തന്റെയും പത്നി ശകുന്തളയുടെയും മകനാണ് ഭരതൻ. ഭരതന്റെ യഥാർത്ഥ നാമം സർവദമനൻ (subduer of all) എന്നായിരുന്നു. സർവദമനൻ ഭരതൻ ("the cherished") എന്നറിയപ്പെടാൻ ഇടയാകുന്ന സംഭവങ്ങൾ മഹാഭാരതതിൽ വിവരിച്ചിട്ടുണ്ട്. അഞ്ചാം സ്കന്ധത്തിൽ ഋഷഭദേവന്റെ പുത്രനായ ഒരു ഭരതനെ ഭരതചക്രവർത്തിയായി വിവരിക്കുന്നുണ്ട്.
ഭരതന്റെ കഥ
തിരുത്തുകദേവരാജൻ ഇന്ദ്രന്റെ നിർദ്ദേശപ്രകാരം മേനക എന്ന അപ്സരസ് മഹർഷി വിശ്വാമിത്രന്റെ തപം മുടക്കാൻ എത്തുന്നു. ഉദ്യമത്തിൽ മേനക വിജയിക്കുന്നു. വിശ്വാമിത്രനിൽ അവൾക്കൊരു പെൺകുഞ്ഞ് പിറക്കുന്നു. മേനക ആ കുഞ്ഞിനെ മാലിനീനദിയുടെ തീരത്തുപേക്ഷിച്ച് ദേവലോകത്തേക്കു മടങ്ങുന്നു. ആ കുഞ്ഞിനെ ശകുന്തങ്ങൾ പരിപാലിക്കുന്നു. പക്ഷികളാൽ പരിപാലിക്കപ്പെടുന്ന ഈ കുഞ്ഞിനെ മഹർഷി കണ്വൻ കാണുന്നു. അദ്ദേഹം ആ കുഞ്ഞിനെ ശകുന്തള എന്ന് പേരുനൽകി അദ്ദേഹത്തിന്റെ ആശ്രമത്തിൽ വളർത്തുന്നു. ശകുന്തള ആശ്രമത്തിൽ വളരുന്നു. ചന്ദ്രവംശ മഹാരാജാവായ ദുഷ്യന്തൻ നായാട്ടിനായി വനത്തിലെത്തുന്നു. യുവതിയായ ശകുന്തളയെ കാണുന്നു. കണ്വമഹർഷിയുടെ അഭാവത്തിൽ അവർ ഗാന്ധർവ വിവാഹം ചെയ്യുന്നു. ദുഷ്യന്തൻ നാട്ടിലേക്കുപോകുന്നു. കാലം കടന്നുപോകുന്നു. ശകുന്തള ഒരു ആൺ കുഞ്ഞിനു ജൻമം നൽകുന്നു. കണ്വമഹർഷി അവന് സർവദമനൻ എന്ന് പേരിട്ടു. വന്യജീവികളോടൊപ്പം വളർന്ന അവൻ അസാമാന്യ ധൈര്യശാലിയായിരുന്നു. സർവദമനൻ കുമാരനായപ്പോൾ ശകുന്തള അവനെയും കൂട്ടി ദുഷ്യന്തന്റെ രാജസഭയിൽ എത്തുന്നു. എന്നാൽ ദുഷ്യന്തൻ ശകുന്തളയെ തിരിച്ചറിയാത്തതായി ഭാവിക്കുന്നു. പ്രജകൾ തന്നെ കുറ്റപ്പെടുത്തും എന്നുകരുതിയാണ് രാജാവ് ഇപ്രകാരം പെരുമാറുന്നത്. ശകുന്തള ശക്തമായി പ്രതികരിക്കുന്നു. വാഗ്വാദങ്ങൾക്കൊടുവിൽ രാജാവ് ശകുന്തളയെ ഭാര്യയായും സർവദമനനെ മകനായും അംഗീകരിക്കുന്നു. അംഗീകരിക്കപ്പെട്ടവൻ എന്ന അർത്ഥത്തിൽ സർവദമനനെ ഭരതൻ എന്ന് പുനർനാമകരണം ചെയ്യുന്നു. യുവാവായ ഭരതൻ രാജ്യഭാരം ഏറ്റെടുക്കുന്നു. ആസേതുഹിമാലയം കീഴടക്കി ഭരതൻ ചക്രവർത്തിയാകുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെട്ടു. ഭരതൻ മഹാനായ ഒരു രാജാവായിരുന്നു. ഭരതന്റെ പത്നി സുനന്ദാദേവി സാധ്വിയും പതിവ്രതയും ആയിരുന്നു. വളരെ നാളുകൾക്കുശേഷമാണ് അവർക്ക് ഒരു മകൻ പിറക്കുന്നത്. ഭരതനു ശേഷം ഭൂമന്യു ചക്രവർത്തിയായി. ഭരതന്റെ വംശത്തിലാണ് കൗരവരും പാണ്ഡവരും പിറന്നത്.
അഭിജ്ഞാന ശാകുന്തളം
തിരുത്തുകശകുന്തളയുടെ കഥയും ഭരതന്റെ ജനനവും ദുഷ്യന്തരാജൻ ഭരതനെ അംഗീകരിക്കുന്നതുവരെയുള്ള സംഭവങ്ങളും ചെറിയ വ്യതിയാനങ്ങളോടെ അവതരിപ്പിക്കുന്നു കാളിദാസൻ തന്റെ അഭിജ്ഞാന ശാകുന്തളം (ശകുന്തളയെ തിരിച്ചറിയൽ) എന്ന കാവ്യനാടകത്തിൽ.