ദുഷ്യന്തൻ
ഭാരതത്തിലെ ഇതിഹാസങ്ങളിൽ ഒന്നായ മഹാഭാരതത്തിൽ പരാമർശിച്ചിരിക്കുന്ന ഒരു ചക്രവർത്തിയാണ് ദുഷ്യന്തൻ. ഭരത ചക്രവർത്തിയുടെ പിതാവായറിയപ്പെടുന്ന ദുഷ്യന്തന്റെ പത്നി ശകുന്തളയായിരുന്നു. ദുഷ്യന്തന്റെയും ശകുന്തളയുടെയും ജീവിതമാണ് ഏതാണ്ട് ഏ. ഡി. 300ൽ കാളിദാസൻ രചിച്ച അഭിജ്ഞാനശാകുന്തളത്തിന്റെ ഇതിവൃത്തം.