കേരളത്തിലെ അറിയപ്പെടുന്ന ചെണ്ട കലാകാരനാണ് ചക്കംകുളം അപ്പുമാരാർ.[1]

ജീവിതരേഖ തിരുത്തുക

തലോർ ചക്കംകുളം, ചക്കംകുളം മാരാത്തെ കുഞ്ഞുകുട്ടി മാരാസ്യാരുടെയും പണ്ടാരത്തിൽ നാരായണ മാരാരുടെയും മകനാണ്‌ അപ്പുമാരാർ. ആദ്യപാഠം അന്തിക്കാട്‌ രാമൻകുട്ടി മാരാരിൽനിന്നാണ്‌ അഭ്യസിച്ചത്‌. പതിനാലാം വയസിൽ അന്തിക്കാട്‌ കാർത്ത്യായനി ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തിയ അപ്പുമാരാർ സോപാന സംഗീതം, ചെണ്ട, തിമില എന്നിവയിലും പ്രാഗല്ഭ്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. വൈലൂർ ശിവക്ഷേത്രത്തിലെ പ്രമാണിപദവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


ജനപ്രിയനായത് തിരുത്തുക

തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറമേളത്തിൽ പ്രമാണിപദം വഹിച്ച്‌ മേളകലയെ വാനോളമുയർത്തിയ അപ്പുമാരാർ 33 വർഷത്തോളം പാറമേക്കാവ്‌ പൂരനിരയിലെ മുന്നണിക്കാരനായിരുന്നു.പാരമ്പര്യവഴിയിൽ ചിട്ടവട്ടങ്ങളിൽ വിട്ടുവീഴ്‌ചയില്ലാത്ത മേളശൈലിയാണ്‌ അദ്ദേഹത്തെ ജനപ്രിയനാക്കിയത്‌. പഞ്ചാരിയിലെ രാജാവെന്ന്‌ അദ്ദേഹത്തെ ആരാധകർ ആദരവോടെ വിശേഷിപ്പിച്ചു. പാണ്ടിമേളത്തിലും തികഞ്ഞ പ്രൗഢി നിലനിർത്തിയ അപ്പുമാരാർ മേളകലയിലെ കാരണവരായിരുന്നു.രണ്ടു കോലിനു പകരം ഒറ്റ കോൽ കൊണ്ട്‌ പഞ്ചാരി കൊട്ടുന്ന രീതി പ്രചരിപ്പിച്ചതിൽ പ്രമുഖനാണ്‌ അപ്പുമാരാർ.[2]


പുരസ്കാരങ്ങൾ തിരുത്തുക

  • പ്രഥമ പല്ലാവൂർ പുരസ്കാരം
  • മുംബൈ കേളിയുടെയും പൗരാവലിയുടെയും വീരശൃംഖല
  • സംഗീത നാടക അക്കാദമി പുരസ്കാരം
  • പാറമേക്കാവ്‌ ചക്കംകുളങ്ങര ക്ഷേത്രങ്ങളിൽനിന്ന്‌ സുവർണ്ണഹാരം
  • തൃപ്രയാർ ക്ഷേത്രത്തിൽനിന്ന്‌ സുവർണ്ണമുദ്ര

കുടുംബം തിരുത്തുക

  • അച്ഛൻ - പണ്ടാരത്തിൽ നാരായണ മാരാർ
  • അമ്മ - കുഞ്ഞുകുട്ടി മാരാസ്യാർ
  • ഭാര്യ - വിശാലാക്ഷി മാരാസ്യാർ
  • മക്കൾ - ഉണ്ണികൃഷ്ണൻ, രാംകുമാർ, ലതിക, പെരുവനം സതീശൻ, പ്രകാശൻ മാരാർ,
  • മരുമക്കൾ - ഉഷ, സുധ, പരമേശ്വര മാരാർ, ഇന്ദു, അജിത

അവലംബം തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചക്കംകുളം_അപ്പുമാരാർ&oldid=3630945" എന്ന താളിൽനിന്ന് ശേഖരിച്ചത്