സോപാനസംഗീതം

കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം.
(സോപാന സംഗീതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം. നടയടച്ചുതുറക്കലിനാണ് സാധാരണയായി സോപാനസംഗീതം അവതരിപ്പിക്കാറുള്ളത്. അമ്പലവാസി മാരാര്, പൊതുവാൾ സമുദായത്തിൽപ്പെട്ടവരാണ് സോപാന സംഗീതം സാധാരണയായി അവതരിപ്പിക്കുന്നത്. ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്.

സോപാന സംഗീതാലാപനം

ക്ഷേത്രത്തിനു (ഗർഭഗൃഹത്തിനു) അടുത്തുള്ള പടികളെ ആണു സോപാനം എന്നു പറയുന്നത്‍. മലയാളത്തിലോ സംസ്കൃതത്തിലോ ഉള്ള ദേവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തിൽ ഉപയോഗിക്കുന്നത്. ഗീതാഗോവിന്ദത്തിലെ 24 ഗീതങ്ങൾ സോപാനസംഗീതത്തിൽ അവതരിപ്പിച്ച് വരുന്നുണ്ട്. അഷ്ടപദിയാണ് സാധാരണ സോപാനസംഗീതത്തിൽ പാടുന്നത്. സോപാനസംഗീതത്തിലെ വാദ്യമായ ഇടയ്ക്ക കൊട്ടുന്ന വ്യക്തി തന്നെയാണ് പാട്ടും പാടുക.

പ്രമുഖ കലാകാരന്മാർതിരുത്തുക

പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു ഞരളത്ത് രാമപ്പൊതുവാൾ. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകനായ ഞരളത്ത് ഹരിഗോവിന്ദൻ കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്.സോപാനസംഗീതം ആധികാരികമായി പഠിപ്പിക്കുന്ന സ്‌ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ക്ഷേത്രകലാപീഠം,ക്ഷേത്രകലാപീഠത്തിലെ സോപാനസംഗീതം അധ്യാപകനായിരുന്ന ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പാണ് സോപാനസംഗീതത്തിന് ചിട്ടയായുള്ള രൂപഘടന നൽകിയത്. അമ്പലപ്പുഴ വിജയകുമാർ, ഏലൂർ ബിജു എന്നിവരും അറിയപ്പെടുന്ന സോപാന സംഗീതജ്ഞർ ആണ്. ശ്രീ ജനാർദ്ദനൻ നെടുങ്ങാടി ഗുരുവായൂർ, ശ്രീ ജ്യോതി ദാസ് ഗുരുവായൂർ തുടങ്ങിയവരും ഈ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരൻമാരാണ്.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സോപാനസംഗീതം&oldid=3484220" എന്ന താളിൽനിന്ന് ശേഖരിച്ചത്