ഘാതകവധം
ദി സ്ലേയർ സ്ലെയിൻ (ഇംഗ്ലീഷ്: The Slayer Slain) എന്നത് മിസിസ് ഫ്രാൻസെസ് റൈറ്റ് കോളിൻസ്, റവ. റിച്ചാർഡ് കോളിൻസ് എന്നിവരുടെ രചനയിൽ ജൂലൈ 1864 മുതൽ ഏപ്രിൽ 1866 കാലയളവിൽ സി.എം.എസ്. കോളേജിൽ നിന്നുള്ള വിദ്യാസംഗ്രഹം എന്ന ത്രൈമാസികാ ആനുകാലികത്തിൽ തുടർ കൃതിയായി പ്രസിദ്ധീകരിച്ച ഒരു ഇംഗ്ലീഷ് നോവലാണ്.[1] ഈ കൃതിയുടെ മലയാള വിവർത്തനമാണ് ഘാതകവധം എന്നറിയപ്പെടുന്നത്.[2]
കർത്താവ് | ഫ്രാൻസെസ് റൈറ്റ് കോളിൻസ് റിച്ചാർഡ് കോളിൻസ് |
---|---|
യഥാർത്ഥ പേര് | The Slayer Slain |
പരിഭാഷ | അജ്ഞാതകർത്താവ് |
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | നോവൽ |
പ്രസിദ്ധീകൃതം | ജൂലൈ 1864 ഏപ്രിൽ 1866 (സി.എം.എസ്.) 1999 (സി.ആർ.എൻ.എൽ.ഇ) |
മാധ്യമം | അച്ചടി (തുടർനോവൽ), (പേപ്പർബാക്ക് – 1999) |
ഏടുകൾ | 48 (തുടർനോവൽ) 57 (പേപ്പർബാക്ക്) |
ISBN | 0-7258-0821-7 (പേപ്പർബാക്ക് 1999 പതിപ്പ്) |
മൂലപാഠം | The Slayer Slain വിക്കിമീഡിയ കോമൺസ് സഞ്ചയത്തിൽ |
ഭാഷാന്തരം | ഘാതകവധം വിക്കിഗ്രന്ഥശാലയിൽ |
1859-ലാണ് കോളിൻസ് മദാമ്മ ഇത് എഴുതിത്തുടങ്ങിയത്.[3] അവരുടെ മരണശേഷം ഭർത്താവായ റിച്ചാർഡ് കോളിൻസ് ഇത് എഴുതിപ്പൂർത്തിയാക്കുകയും 1864-ൽ കോട്ടയം സെമിനാരിയിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം എന്ന മാസികയിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.[4]
1877-ൽ ഘാതകവധം എന്ന പേരിൽ മലയാളപരിഭാഷ റിച്ചാർഡ് കോളിൻസ് പുറത്തിറക്കിയെന്നും, അത് മലയാളത്തിലെ ആദ്യനോവലെന്നും നിരാധാരമെങ്കിലും പരിഗണിക്കപ്പെടാറുണ്ട്.[5]
പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികൾ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്.[6]
മലയാള വിവർത്തനം
തിരുത്തുക
|
ഘാതകവധം എന്ന നാമത്തിലുള്ള മലയാള വിവർത്തനം 1878-ൽ സി.എം.എസ്. പ്രവർത്തനങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ചു, എന്നാൽ പരിഭാഷ ചെയ്തതാരെന്ന് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഭാഷാന്തരം അജ്ഞാതകർതൃത്വമാണ്.[7]
എന്നാൽ, മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായും 1877-ൽ പുറത്തിറങ്ങിയതായും ഘാതകവധം നിരാധാരമാണെങ്കിലും, പരിഗണിക്കപ്പെടാറുണ്ട്. വസ്തുതാപരമല്ലെങ്കിലും, സി.എം.എസ്. മിഷണറി പ്രവർത്തകയായിരുന്ന കോളിൻസ് മദാമ്മ (മിസിസ് ഫ്രാൻസെസ് ആൻ കോളിൻസ്) ഇംഗ്ലീഷിൽ രചിച്ച നോവലെന്നും അവരുടെ ഭർത്താവും കോട്ടയം സി.എം.എസ്. കോളേജിന്റെ പ്രിൻസിപ്പലുമായിരുന്ന റിച്ചാർഡ് കോളിൻസാണ് ഘാതകവധം എന്ന പേരിൽ മലയാളത്തിലേക്ക് മാറ്റിയതെന്നും കണക്കാക്കപ്പടുന്നു.[8]
അവലംബം
തിരുത്തുക- ↑ ജോൺ തോമസ് (2014), pp. 1, 4, Corrigendum [ശുദ്ധിപത്രം]. first wife of Richard Collins was Frances Wright Collins, the author of the novel, The Slayer Slain. [റിച്ചാർഡ് കോളിൻസിന്റെ ആദ്യ ഭാര്യയായിരുന്നു ഫ്രാൻസെസ് റൈറ്റ് കോളിൻസ്, ദി സ്ലേയർ സ്ലെയിൻ എന്ന നോവലിന്റെ രചയിതാവ് .]
- ↑ വർഗ്ഗീസ് ഇട്ടിയവിര (1968), p. 2. ...this was translated into Malayalam and was published under the title Ghataka Vadham with an introduction by Mr Collins. [... ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും, കോളിൻസ് അദ്ദേഹത്തിന്റെ ആമുഖത്തോടെ ഘാതകവധം എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.]
- ↑ ശിശിർ കുമാർ ദാസ് (2005), p. 393.
- ↑ വിജയൻ കോടഞ്ചേരി (2010).
- ↑ തോമസ് ജേക്കബ് (2012).
- ↑ ജെ. ദേവിക (2010), pp. 43, 99, പെണ്ണരശുനാടോ കേരളമോ, 'വരവില' എന്ന നുകം രൂപമെടുക്കുന്നു.
- ↑ ജോൺ മർഡോൿ (1880), p. 398, Malayalam Christian Literature [മലയാള ക്രൈസ്തവ സാഹിത്യം]. 82pp., 1878 (82 പുറങ്ങൾ, 1878); ശിശിർ കുമാർ ദാസ് (2005), p. 590. Ghātaka Vadham, tr. Anon. Malayalam. The Slayer Slain (1859) by Mrs. Collins. [ഘാതകവധം, പരിഭാ. അജ്ഞാത. മലയാളം. ദി സ്ലേയർ സ്ലെയിൻ (1859) മിസിസ് കോളിൻസ്-ഇനാൽ]; വർഗ്ഗീസ് ഇട്ടിയവിര (1968), p. 2. Mrs Collins, wife of Mr Richard Collins, then Principal of the C.M.S. College, Kottayam, began to write a story in English in 1859, with the title Slayer Slain, but it remained incomplete when she died in 1862. Later, Mr Collins completed the work by adding a few pages to it. In 1878, this was translated into Malayalam and was published under the title Ghataka Vadham with an introduction by Mr Collins. The name of the person who rendered it into Malayalam is not known. The purpose of the work was the propagation of the Christian message of love in the social context of caste discrimination and inequality within the Christian Church itself. [കോട്ടയം സിഎംഎസ് കോളേജ് മുൻ പ്രിൻസിപ്പൽ റിച്ചാർഡ് കോളിൻസ് അദ്ദേഹത്തിന്റെ ഭാര്യ മിസിസ് കോളിൻസ്, 1859-ൽ ഇംഗ്ലീഷിൽ സ്ലേയർ സ്ലെയിൻ എന്ന പേരിൽ ഒരു കഥ എഴുതാൻ തുടങ്ങുകയും, 1862-ൽ അത് അപൂർണ്ണമായിരിക്കെ അവർ മരിക്കുകയും ഉണ്ടായി. പിന്നീട് കോളിൻസ് അദ്ദേഹം അതിൽ കുറച്ച് പേജുകൾ എഴുതിച്ചേർത്ത് കൃതി പൂർത്തിയാക്കി. 1878-ൽ ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും, കോളിൻസ് അദ്ദേഹത്തിന്റെ ആമുഖത്തോടെ ഘാതകവധം എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് മലയാളത്തിലാക്കിയ ആളുടെ പേര് അറിവായിട്ടില്ല. ക്രിസ്ത്യൻ സഭയ്ക്കുള്ളിലെ തന്നെ ജാതി വിവേചനത്തിന്റെയും അസമത്വത്തിന്റെയും സാമൂഹിക പശ്ചാത്തലത്തിൽ സ്നേഹത്തിന്റെ ക്രിസ്തീയ സന്ദേശം പ്രചരിപ്പിക്കുക എന്നതായിരുന്നു കൃതിയുടെ ലക്ഷ്യം.]
- ↑ കെ. ആർ. അച്യുതൻ (1982), p. 159. The first Malayalam novel "Slayer Slain", translated into Malayalam by Collins, Principal of C.M.S. College, Kottayam, was published in 1877. Its original in English was begun by his wife in 1859; but when she died in 1862 she left it incomplete. Her husband completed it and then translated it into Malayalam. [കോട്ടയം സിഎംഎസ് കോളേജ് പ്രിൻസിപ്പലായ കോളിൻസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ആദ്യ മലയാള നോവൽ "സ്ലേയർ സ്ലെയിൻ" 1877-ൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിലുള്ള അതിന്റെ മൂലകൃതി 1859-ൽ അദ്ദേഹത്തിന്റെ ഭാര്യയാണ് ആരംഭിച്ചത്. എന്നാൽ 1862-ൽ അവൾ മരിച്ചപ്പോൾ അത് അപൂർണ്ണമായിരുന്നു. അവരുടെ ഭർത്താവ് അത് പൂർത്തിയാക്കുകയും പിന്നീട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു.]; ജെ. ദേവിക (2010), p. 99, 'വരവില' എന്ന നുകം രൂപമെടുക്കുന്നു.; തോമസ് ജേക്കബ് (2012).
സ്രോതസ്സ്
തിരുത്തുക- ജോൺ തോമസ് (2014). "ദ ലൈഫ് ആന്റ് ടൈംസ് ഓഫ് ദി സ്ലേയർ സ്ലെയിൻ: റൈറ്റിംഗ് എ മിഷനറി നോവൽ ഇൻ നൈൻന്റീൻത്ത്-സെഞ്ചുറി ട്രാവൻകൂർ (The Life and Times of The Slayer Slain: Writing a Missionary Novel in Nineteenth-Century Travancore)" [ദി സ്ലേയർ സ്ലെയിൻ നോവലിന്റെ ജീവത് കാലങ്ങൾ: പത്തൊൻപതാം നൂറ്റാണ്ട്-തിരുവിതാംകൂറിൽ ഒരു മിഷനറി നോവൽ രചന]. Annual Journal of Archive India Institute (in ഇംഗ്ലീഷ്). I (1). ബെംഗളൂരു: ആർക്കൈവ് ഇൻഡ്യാ ഇൻസ്റ്റിറ്റ്യൂട്ട്: 63–88. ISBN 8126004134. Retrieved ഡിസംബർ 25, 2021.
- അനേകം അംശദാതാക്കൾ (1880). ദ മിഷനറി കോൺഫ്രൻസ്: സൗത്ത് ഇന്ഡ്യ ആന്റ് സിലോൺ, 1879 (The Missionary Conference: South India and Ceylon, 1879) [മിഷനറി സമ്മേളനം: ദക്ഷിണേന്ത്യ പിന്നെ സിലോൺ, 1879] (in ഇംഗ്ലീഷ്). Vol. II. മദ്രാസ്: സൗത്ത് ഇന്ഡ്യ മിഷനറി കോൺഫ്രൻസ്. Retrieved ഡിസംബർ 25, 2021.
- ജോൺ മർഡോൿ [in ഇംഗ്ലീഷ്] (1880). വെർണാക്കുലർ ക്രിസ്റ്റ്യൻ ലിറ്റ്റേച്ചർ (Vernacular Christian Literature) [പ്രാദേശിക ക്രൈസ്തവ സാഹിത്യം] (in ഇംഗ്ലീഷ്). Retrieved ഡിസംബർ 25, 2021.
- ശിശിർ കുമാർ ദാസ് (2005) [1991]. എ ഹിസ്റ്ററി ഓഫ് ഇന്ത്യൻ ലിറ്റ്റേച്ചർ: 1800-1910, വെസ്റ്റേൺ ഇമ്പാക്റ്റ്: ഇന്ത്യൻ റെസ്പോൺസസ് (A History of Indian Literature: 1800-1910, Western Impact: Indian Responses) [ഭാരതീയസാഹിത്യത്തിന്റെ ഒരു ചരിത്രം: 1800-1910, പാശ്ചാത്യ പ്രഭാവം: ഭാരതീയപ്രതികരണങ്ങൾ]. History of Indian Literature [ഭാരതീയസാഹിത്യചരിത്രം] (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: കേന്ദ്ര സാഹിത്യ അക്കാദമി. ISBN 8172010060. Retrieved നവംബർ 1, 2013.
- വർഗ്ഗീസ് ഇട്ടിയവിര (1968). സോഷ്യൽ നോവൽസ് ഇൻ മലയാളം (Social Novels in Malayalam) [മലയാളത്തിലെ സാമൂഹിക നോവലുകൾ]. സി.ഐ.എസ്.അർ.എസ് സോഷ്യൽ റിസർച്ച് (in ഇംഗ്ലീഷ്). ബാംഗ്ലൂർ: സി.ഐ.എസ്.അർ.എസ്. LCCN 70913772. Retrieved ഡിസംബർ 25, 2021.
- മിസിസ് റിച്ചാർഡ് കോളിൻസ് (1999). ദി സ്ലേയർ സ്ലെയിൻ (The Slayer Slain) [ഘാതകവധം] (in ഇംഗ്ലീഷ്). അഡലെയ്ഡ്: സി.ആർ.എൻ.എൽ.ഇ, ഫ്ലിൻഡേഴ്സ് സർവകലാശാല. ISBN 0-7258-0821-7.
- മിസിസ് റിച്ചാർഡ് കോളിൻസ് (2003). ദി സ്ലേയർ സ്ലെയിൻ (The Slayer Slain) [ഘാതകവധം] (in ഇംഗ്ലീഷ്). തിരുവനന്തപുരം: ഐ.സി.കെ.എസ്, കേരള സർവകലാശാല. ISBN 81-87590-04-1.
- കെ. ആർ. അച്യുതൻ (1982). "ദ സോഷ്യൽ സ്പെക്ട്രം ഓഫ് കേരള (The Social Spectrum of Kerala)" [കേരളത്തിന്റെ സാമുദായികവർണ്ണദൃശ്യം]. ജേർണൽ ഓഫ് കേരള സ്റ്റഡീസ് (in ഇംഗ്ലീഷ്). 9. തിരുവനന്തപുരം: കേരള സർവകലാശാല: 103–162. Retrieved ഡിസംബർ 25, 2021.
- ജെ. ദേവിക (2010). 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്. Retrieved ഫെബ്രുവരി 9, 2013.
- തോമസ് ജേക്കബ് (മേയ് 12, 2012). "പല കൈവഴികൾ, ഒരേ പുഴ". കോട്ടയം: മലയാള മനോരമ.
- വിജയൻ കോടഞ്ചേരി (ഒക്ടോബർ 1, 2010). "ആദ്യ മലയാളനോവൽ 'പുല്ലേലിക്കുഞ്ചു'". allandeach.blogspot.com. ALL and EACH. Retrieved ഫെബ്രുവരി 9, 2013.