ചരിത്രപണ്ഡിത, അദ്ധ്യാപിക, സാമൂഹ്യവിമർശക, സ്ത്രീവാദ എഴുത്തുകാരി എന്നീ നിലകളിൽ ശ്രദ്ധേയയായ ഒരു മലയാളി വനിതയാണു് ഡോ. ജെ. ദേവിക(ഡോ. ദേവിക ജയകുമാരി). ഇപ്പോൾ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറായി പ്രവർത്തിക്കുന്നു.[2] കേരളത്തിലെ സ്ത്രീസമൂഹത്തെക്കുറിച്ചും ലിംഗരാഷ്ട്രീയത്തെകുറിച്ചും സവിശേഷമായി പഠനം നടത്തുന്നവരിൽ പ്രമുഖയാണിവർ. സാമൂഹികവും സ്ത്രീകേന്ദ്രിതവുമായ വിഷയങ്ങളെക്കുറിച്ചു നിരവധി ഉപന്യാസങ്ങളും പഠനങ്ങളും ഇവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. "കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ" എന്ന കൃതിയുടെ സ്വതന്ത്രപകർപ്പവകാശപ്രകാശനത്തിലൂടെ സമകാലീനമലയാളത്തിൽ പകർപ്പവകാശവിമുക്തമായ പ്രസിദ്ധീകരണസംസ്കാരത്തിനു് ഒരു പ്രായോഗികമാതൃക തുടങ്ങിവെച്ചു.[3] [4] സമകാലിക വിഷയങ്ങളെ കുറിച്ച് കാഫില(www.kafila.org) എന്നാ സംഘ ബ്ലോഗിൽ എഴുതാറുണ്ട് [5][6]

ജെ. ദേവിക
ജനനം (1968-05-06) മേയ് 6, 1968  (55 വയസ്സ്)[1]
കൊല്ലം
തൊഴിൽഗവേഷണ പണ്ഡിത
ദേശീയതഭാരതീയ
Genreവനിത പഠനം, സ്മൂഹശാസ്ത്രം(Sociology), ചരിത്രം
ശ്രദ്ധേയമായ രചന(കൾ)കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങിനെ

ജീവിതരേഖ തിരുത്തുക

കൊല്ലത്തെ നേത്രരോഗ വിദഗ്ദനായിരുന്ന ഡോ പത്മജൻറെയും ശിശുരോഗ വിദഗ്ദയായിരുന്ന ഡോക്ർ ജയകുമാരിയുടെയും മകളായി ജനിച്ചു. പിതാവ് ഡോ. പത്മജൻ, പ്രശസ്ത ചലച്ചിത്ര സംവിധായകൻ പത്മരാജന്റെ മൂത്ത സഹോദരനാണ്. കൊല്ലം സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്നു് തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്നു് ബിരുദവും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ചരിത്രപഠനകേന്ദ്രത്തിൽ നിന്ന് ആധുനിക ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ദേവിക "കേരളീയ നവോത്ഥാനത്തിൽ വ്യക്തിവത്കരണ പ്രക്രിയകളും ലിംഗഭേദവും തമ്മിലുള്ള പാരസ്പര്യം" എന്ന വിഷയത്തിൽ എം.ജി. സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി.[7] കാലിക്കറ്റ് സർവകലാശാലയിലെ വനിതാപഠനത്തിനായുള്ള ബോർഡ് ഓഫ് സ്റ്റഡീസിൽ അംഗമായിരുന്നിട്ടുണ്ട്. ഹൈദരാബാദിലെ അന്വേഷിയുടെ സ്റ്റോറീസ് പ്രൊജക്ടിന്റെ ഉപദേശകയായും പ്രവർത്തിച്ചു. [8] രാജശ്രീ, ശ്രീരജ്ഞിനി എന്നിവർ മക്കൾ. മദൻലാൽ , രവി എന്നിവർ സാഹോദരങ്ങൾ.

കൃതികൾ തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ജെ. ദേവിക എന്ന താളിലുണ്ട്.
 • ആണരശുനാട്ടിലെ കാഴ്ചകൾ:കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ
 • കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ
 • Womanwriting= Manreading?
 • Her Self: Early Writings on Gender by Malayalee Women 1898-1938 [9][10]

ദ ഹിന്ദു അവരുടെ പുസ്തക നിരൂപണത്തിൽ കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ ? നെ പറ്റി ഇങ്ങനെ പറയുന്നു - കേരള സമൂഹത്തിൽ സ്ത്രീകൾ എങ്ങനെ അദൃശ്യമായ ഇടങ്ങളിലേക്ക് ഒതുക്കപ്പെട്ടു എന്നതിനുതരം തേടുകയാണ് ദേവിക. [4]. മാതൃഭൂമിയിൽ കെ ആർ മീര ഇങ്ങനെ പറയുന്നു "'കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ ' വായിച്ചപ്പോൾ അഭിമാനവും ലജ്ജയും അനുഭവപ്പെട്ടു. അഭിമാനം തോന്നിയത് പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമൊക്കെ എത്ര ശക്തമായ കാഴ്ചപ്പാടുകളാണ് സ്ത്രീകൾ പലരും വച്ചുപുലർത്തിയിരുന്നത് എന്നോർത്തിട്ടാണ്. എല്ലാ മത, സമുദായ വിഭാഗങ്ങളും അവരവരുടേതായ രീതിയിൽ സ്ത്രീകളെ അടിച്ചമർത്തിയ കാലത്തും അന്നാ ചാണ്ടിയെയും ദാക്ഷായണി വേലായുധനെയും കെ.സരസ്വതിയമ്മയെയും പോലെയുള്ളവർ എത്ര ആത്മധൈര്യത്തോടെ സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ലജ്ജ തോന്നിയത്, അവരൊക്കെ അക്കാലത്തു മുന്നോട്ടു വച്ച ആശയങ്ങൾ ഇന്നും ആശയങ്ങൾ മാത്രമായി തുടരാൻ ആണും പെണ്ണുമായ മലയാളികളത്രയും ഇടവരുത്തിയല്ലോ എന്നോർത്തിട്ടും. ദേവികയുടെ പുസ്തകത്തിന്റെ പ്രചോദനം ഇതാണ്" [11]ദേശാഭിമാനി അവരുടെ വാരാന്ത്യപതിപ്പിൽ പ്രസിദ്ധീകരിച്ച മീന പിള്ള എഴുതിയ Womanwriting= Manreading? നിരൂപണത്തിൽ പറയുന്നു "സാഹിത്യ വിദ്യാർഥികൾക്കും പൊതു വായനക്കാർക്കും അക്കാദമികവും വിമർശനാത്മകവുമായ പല ചിന്താധാരകളും തുറക്കുമ്പോൾതന്നെ ഏറെ രസകരമായ പല ഉൾക്കാഴ്ചകളും പ്രദാനംചെയ്യുകയും വാർപ്പുമാതൃകകൾക്ക് വിപരീതമായ വായനാസാധ്യതകൾ കാട്ടിത്തരുകയും ചെയ്യുന്നു ഈ കൃതി". [12]

മലയാളത്തിൽ നിന്നും പല കൃതികളും ഇംഗ്ലീഷിലേക്കു് വിവർത്തനം ചെയ്തിട്ടുണ്ടു്. ഇതിൽ പ്രധാനം നളിനി ജമീലയുടെ '‘ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ’', സാറാ ജോസഫിന്റെ 'കന്യകയുടെ പുല്ലിംഗം' എന്നിവയാണ്. [13][14] [15]

സാമൂഹ്യപ്രവർത്തനം തിരുത്തുക

ഫെമിനിസ്റ്റ് എന്ന നിലയിലും സാമൂഹ്യ വിമർശക എന്ന നിലയിലും ദേവിക സംവാദങ്ങളിൽ പങ്കെടുക്കുകയും ഒരുപാട് വിഷയങ്ങളിൽ അഭിപ്രായം പ്രസിദ്ധീകരിക്കാറുമുണ്ട്.[16]ദൽഹി കൂട്ട ബാലാത്സംഗത്തെ പറ്റി, സ്‌ത്രീ വെറും രണ്ടാംതരമാണെന്ന ചിന്ത സമൂഹത്തിലുണ്ടാവുകയും അവൾക്ക്‌ മാന്യത കല്‌പിക്കേണ്ട ആവശ്യകതയില്ലെന്ന ധാരണ പരക്കെ ഉണ്ടാവുകയും ചെയ്‌തതിന്റെ പരിണതഫലങ്ങളാണിതെന്നു ദേവിക പറയുകയുണ്ടായി. [17] തിരുവനന്തപുരതു നടന്ന പതിനേഴാമത് അന്താരാഷ്ട്ര ചലചിത്രോൽസവത്തിൽ ദളിത് വിഷയം കൈകാര്യം ചെയ്യുന്ന പാപ്പിലിയോ ബുദ്ധയുടെ സമാന്തര പ്രദർശനം നിരോധിച്ചതിനെതിരെ ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ കൈരളി തിയേറ്റർ കോംപ്ലക്‌സിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ചിത്രത്തിലെ നായികാ വേഷം ചെയ്ത സരിത, ചിത്രത്തിന്റെ നിർമാതാവ് പ്രകാശ് ബാരെ, എന്നിവരോടോപ്പം ദേവികയും നേതൃത്വം വഹിച്ചിരുന്നു - [18][19]

പ്രസിദ്ധീകരണങ്ങൾ തിരുത്തുക

ഇംഗ്ലീഷിലെ പുസ്തകങ്ങൾ തിരുത്തുക

 • (ബിനിത വി തമ്പിയോടൊപ്പം എഴുതിയത്) New Lamps for Old? Gender Paradoxes of Political Decentralization in Kerala, Zubaan, New Delhi, 2012.
 • Individuals, Householders, Citizens: Malayalees and Family Planning, 1930s-1970′, Zubaan, New Delhi, 2008.
 • En-Gendering Individuals: The Language of Re-forming in Early 20th Century Keralam, Orient Longman, Hyderabad, 2007.

മലയാളത്തിലെ പുസ്തകങ്ങൾ തിരുത്തുക

 • നവസിദ്ധാന്തങ്ങൾ: സ്ത്രീവാദങ്ങൾ (New Theory Series: Feminism), ഡി.സി.ബുക്ക്സ്: കോട്ടയം, കേരളം, 2000.
 • നിരന്തരപ്രതിപക്ഷം: ജെ ദേവികയുടെ ലേഖനങ്ങൾ 2004-2018 (Selected Essays in Malayalam), കോട്ടയം: ഡി.സി.ബുക്ക്സ്, പുറത്തിറങ്ങാനിരിക്കുന്നത്, 2021.
 • പൗരിയുടെനോട്ടങ്ങൾ (Woman-Citizen’s Eye-view), ഒലിവ് ബുക്ക്സ്: കോഴിക്കോട്, 2013.
 • (എഡിറ്റ് ചെയ്തത്), ആണരശ് നാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷഗവേഷണത്തിൽ (Sights from Male-dom: Kerala under Feminist Lenses), Women’s Imprint, തിരുവനന്തപുരം, 2006.
 • പെണ്ണൊരുമ്പെട്ടാൽ ലോകം മാറും: ലിംഗനീതിയുടെ വിപ്ലവങ്ങൾ, (The World Changed When Women Move: Gender-Revolutions), തിരുവനന്തപുരം, Readme Books, 2017.

ജേണലുകൾ തിരുത്തുക

വിവർത്തനങ്ങൾ തിരുത്തുക

മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് തിരുത്തുക

 • The Cock is the Culprit, by Unni R, Amazon-Westland, 2020.[20]
 • One Hell of a Lover and Other Stories by UnniR,Amazon-Westland, 2019.
 • The Deepest Blue [കെ. ആർ. മീരയുടെ "കരിനീല"യുടെ ഇംഗ്ലീഷ് വിവർത്തനം], The Oxford Book of Long Short Stories, എഡിറ്റർ:മിനി കൃഷ്ണൻ, New Delhi: OUP, 2017.
 • ‘He-ghoul’, [കെ. ആർ. മീരയുടെ "ആൺപ്രേത"ത്തിന്റെ ഇംഗ്ലീഷ് വിവർത്തനം], Boo: 13 Stories that Will Send a Chill Down Your Spine, Shinie Antony ("ed'), Penguin Random House, 2017.[21]
 • “Sweet offering at Chankranthy”, by TKC Vadutala, in M Dasanet. al (eds) The Oxford Anthology of Malayalam Dalit Writing, New Delhi: OUP, 2012.[22]

ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് തിരുത്തുക

 • സമകാലിക ഇന്ത്യ: ഒരു സമൂഹശാസ്ത്രാവലോകനം, KSSP: തൃശ്ശൂർ, 2014. (സതീഷ് ദേശ്പാണ്ഡയുടെ Contemporary India: A Sociological View Archived 2019-06-07 at the Wayback Machine. എന്ന പുസ്തകത്തിന്റെ വിവർത്തനം)
 • അകമേ പൊട്ടിയ കെട്ടുകൾക്കപ്പുറം: ഇന്ത്യൻ ഫെമിനിസത്തിന്റെ വർത്തമാനം (നിവേദിത മേനോന്റെ Seeing like a Feminist, Penguin, N Delhi, എന്ന പുസ്തകത്തിന്റെ മലയാളവിവർത്തനം), സാഹിത്യപ്രവർത്തകസഹരണസംഘം, 2017.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

 1. "Devika Jayakumari | Centre For Development Studies - Academia.edu" https://cds.academia.edu/DevikaJayakumari/CurriculumVitae
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 7 നവംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 നവംബർ 2013.
 3. http://www.sirajlive.com/2013/10/15/61025.html
 4. 4.0 4.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 3 ഡിസംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 നവംബർ 2013.
 5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 12 നവംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 നവംബർ 2013.
 6. http://www.madhyamam.com/weekly/1282
 7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 4 ഒക്ടോബർ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 മേയ് 2011.
 8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 26 മേയ് 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 മേയ് 2011.
 9. Devika, J (2005). "Her-Self: Gender and Early Writings of Malayalee Women". ISBN 9788185604749. {{cite journal}}: Cite journal requires |journal= (help)
 10. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2 ഏപ്രിൽ 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 നവംബർ 2013.
 11. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 19 ജനുവരി 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 നവംബർ 2013.
 12. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 18 സെപ്റ്റംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 നവംബർ 2013.
 13. http://www.madhyamam.com/weekly/837
 14. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 3 ഡിസംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 നവംബർ 2013.
 15. http://www.thehindu.com/todays-paper/tp-national/english-readership-for-more-of-sarah-josephs-acclaimed-stories/article3671779.ece
 16. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 10 നവംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 നവംബർ 2013.
 17. http://www.mangalam.com/women/news/30890?page=0,0#sthash.Xw89MqdQ.dpuf
 18. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 5 മാർച്ച് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 നവംബർ 2013.
 19. http://www.youtube.com/watch?v=HCgfoZyJuF0
 20. R, Unni (15 നവംബർ 2020). "'The Cock is the Culprit' review: Unni R's book is a hilarious political satire". The News minute.{{cite web}}: CS1 maint: url-status (link)
 21. "Rest, perturbed spirit..." Deccan Herald. 28 ഒക്ടോബർ 2017.{{cite web}}: CS1 maint: url-status (link)
 22. Dasan, M., സംശോധാവ്. (2012). The Oxford India anthology of Malayalam dalit writing. New Delhi: Oxford University Press. ISBN 9780198079408.
"https://ml.wikipedia.org/w/index.php?title=ജെ._ദേവിക&oldid=3971539" എന്ന താളിൽനിന്ന് ശേഖരിച്ചത്