ഒരു പ്രമുഖ മലയാള പത്രപ്രവർത്തകനാണ് തോമസ് ജേക്കബ്. മനോരമ പത്രത്തിന്റെ എഡിറ്റോറിയൽ ഡയറക്ടറാണ്.

തോമസ്‌ ജേക്കബ്‌, 2022

ജീവിതരേഖ

തിരുത്തുക
 
തോമസ്‌ ജേക്കബ്‌, കൊല്ലം സിആർ ഫൗണ്ടേഷൻ നടത്തിയ ബിആർപി നവതി ആഘോഷ ചടങ്ങിൽ 2022

]

കാർട്ടൂണിസ്റ്റാവാൻ വന്ന് മലയാള മനോരമയിൽ പത്രാധിപസമിതിയുടെ തലവനായ കഥയാണ് തോമസ് ജേക്കബിൻറേത്. 1960 ൽ മനോരമയിൽ ചേർന്ന തോമസ് ജേക്കബ് 56 വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം 2017 ൽ എഡിറ്റോറിയൽ‌ ഡയറക്ടറായി വിരമിച്ചു.  ലോകത്തിലെ മുതിർന്ന പത്രപ്രവർത്തകർക്കായി തോംസൺ ഫൗണ്ടേഷൻ ബ്രിട്ടനിൽ നടത്തിവന്ന പരിശീലന പരിപാടിയിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യാക്കാരനായി, 1969 ൽ.

കേരള പ്രസ്‌ അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചു.

ഇരുപത്തിയാറാം വയസിൽ ന്യൂസ് എഡിറ്ററാകുന്പോൾ, ഇന്ത്യയിലെ പ്രമുഖ ദിനപത്രങ്ങളിൽ ആ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തികളിലൊരാളുമായി. പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാരിൻറെ സ്വദേശാഭിമാനി – കേസരി പുരസ്കാരത്തിന് അർഹനായി. കെ. ബാലകൃഷ്ണൻ, സി.എച്ച്. മുഹമ്മദു കോയ, കെ. വിജയരാഘവൻ, എൻ.വി. പൈലി, കെ.വി. ദാനിയേൽ, തോപ്പിൽ ഭാസി, ഡോ.കെ.ബി.മേനോൻ എന്നിവരുടെ പേരിലുള്ള പുരസ്കാരങ്ങളും ജർമ്മനിയിൽനിന്ന് വാർത്താ അവാർഡും ലഭിച്ചു.

മനോരമ ആഴ്ചപ്പതിപ്പിൽ ‘കഥക്കൂട്ട്’ എന്ന പംക്തി എഴുതുന്നു. കഥക്കൂട്ട്, കഥാവശേഷർ, ചന്ദ്രക്കലാധരൻ എന്നീ പുസ്തകങ്ങൾ രചിച്ചു.

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിൽ 1940 ൽ ശങ്കരമംഗലത്ത് ടി. ഒ. ചാക്കോയുടെ മകനായാണ് ജനനം. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും ബ്രിട്ടനിലെ തോംസൺ ഫൗണ്ടേഷൻറെ പത്രപ്രവർത്തക പരിശീലനത്തിൽ ഒന്നാം റാങ്കും നേടിയിട്ടുണ്ട്.[1][2] [3]

പുസ്തകങ്ങൾ

തിരുത്തുക
  • കഥക്കൂട്ട്
  • കഥാവശേഷർ
  • ചന്ദ്രക്കലാധരൻ
  • നാട്ടുവിശേഷം (ടി.വേണുഗോപാലുമായി ചേർന്ന്)

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
  1. "അഭിമുഖം-ഭാഗം 1". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 746. 2012-06-11. Retrieved 2013-05-08.
  2. http://www.pressacademy.org/thomasJacob.htm
  3. http://www.pressacademy.org/thomasJacob.htm
"https://ml.wikipedia.org/w/index.php?title=തോമസ്‌_ജേക്കബ്‌&oldid=3734107" എന്ന താളിൽനിന്ന് ശേഖരിച്ചത്