ഗ്ലീസ് 581 സി
സൗരയൂഥേതരഗ്രഹം | സൗരയൂഥേതരഗ്രഹങ്ങളുടെ പട്ടിക | ||
---|---|---|---|
The Sun is visible as a magnitude 3.8 star to the right of a slightly distorted Taurus constellation. | |||
Parent star | |||
നക്ഷത്രം | Gliese 581 | ||
നക്ഷത്രരാശി | Libra | ||
റൈറ്റ് അസൻഷൻ | (α) | 15h 19m 26s | |
ഡെക്ലിനേഷൻ | (δ) | −07° 43′ 20″ | |
Spectral type | M2.5V | ||
Orbital elements | |||
Semimajor axis | (a) | 0.073 AU | |
Eccentricity | (e) | 0.16±0.07 | |
Orbital period | (P) | 12.93 d | |
Inclination | (i) | ?° | |
Longitude of periastron |
(ω) | ?° | |
Time of periastron | (τ) | ? JD | |
ഭൗതിക ഗുണങ്ങൾ | |||
പിണ്ഡം | (m) | > 5 ME | |
ആരം | (r) | ~1.5 RE | |
സാന്ദ്രത | (ρ) | ? kg/m3 | |
ഊഷ്മാവ് | (T) | ~290 K | |
Discovery information | |||
Discovery date | 2007-04-04 | ||
Discoverer(s) | Udry et al. | ||
Detection method | Radial Velocity | ||
Discovery status | published |
സൗരയൂഥത്തിനു പുറത്തുള്ള ഗ്ലീസ് 581 (Gliese 581) എന്ന ചുവന്ന കുള്ളൻ നക്ഷത്രത്തെ (red dwarf star) ചുറ്റുന്ന ഒരു ഗ്രഹം ആണ് ഗ്ലീസ് 581 സി (Gliese 581 c). ഇതിന്റെ പ്രത്യേകതകൾ പഠിച്ചതിൽ നിന്നു ജീവൻ നില നിൽക്കാൻ സാദ്ധ്യത ഉള്ള ഒരു ഗ്രഹം ആണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ലിബ്ര എന്ന നക്ഷത്ര ഗണത്തിൽ വരുന്ന ഈ ഗ്രഹം ഭൂമിയിൽ നിന്നു 20.4 പ്രകാശവർഷം അകലെയാണ്.
ഭൂമിയേക്കാൾ അഞ്ചിരട്ടി കൂടുതലാണ് പുതിയ ഗ്രഹത്തിന്റെ പിണ്ഡമെങ്കിലും, അതിന്റെ വ്യാസം ഭൂമിയുടേതിന് ഒന്നര മടങ്ങേയുള്ളൂ. സൗരയൂഥത്തിനു വെളിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ചെറിയ ഗ്രഹമാണിത്.
ഗ്രഹത്തിന്റെ താപനില പൂജ്യത്തിനും 40 ഡിഗ്രി സെൽസിയസിനും മധ്യേയാണെന്ന കാര്യമാണ് ശാസ്ത്രജ്ഞരെ ആവേശഭരിതരാക്കുന്നത്. അവിടെ ജലമുണ്ടെങ്കിൽ അത് ദ്രാവകരൂപത്തിലാവും കാണപ്പെടുകയെന്ന വസ്തുതയാണ് ഇതിന് പിന്നിൽ.
ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ പതിനാലിലൊന്നേയുള്ളൂ, പുതിയതായി കണ്ടെത്തിയ ഗ്രഹവും 'ഗ്ലീസ് 581' നക്ഷത്രവും തമ്മിൽ. പക്ഷേ, നക്ഷത്രം മങ്ങിയ ഒന്നായതിനാലാണ് ഗ്രഹത്തിന് ഊഷ്‌മാവ് കുറഞ്ഞിരിക്കാൻ കാരണം.
വെറും 13 ദിവസം കൊണ്ട് ഈ ഗ്രഹം അതിന്റെമാതൃനക്ഷത്രത്തെ ഒരു പ്രാവശ്യം പ്രദക്ഷിണം വയ്ക്കും.
പുതിയ കണ്ടുപിടിത്തത്തോടെ സൗരയൂഥത്തിന് വെളിയിൽ ഇതുവരെ തിരിച്ചറിഞ്ഞ ഗ്രഹങ്ങളുടെ എണ്ണം 228 ആയി. അതിൽ, ഭൂമിയോട് ഏറ്റവും സാമ്യമുള്ള ഗ്രഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
മാതൃകാപഠനങ്ങൾ വ്യക്തമാക്കുന്നത് പുതിയ ഗ്രഹം പാറകൾ നിറഞ്ഞതോ സമുദ്രങ്ങൾ ഉള്ളതോ ആകാമെന്നാണ്. എങ്കിൽ, ആ ഗ്രഹത്തിൽ ജീവൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ കരുതുന്നു.
മുമ്പ് ഗ്ലീസ് 581 നക്ഷത്രത്തെ ചുറ്റുന്ന രണ്ട് ഗ്രഹങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ഒരെണ്ണം നക്ഷത്രത്തിന് വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്; പിണ്ഡം ഭൂമിയുടെ 15 മടങ്ങ് വരും. രണ്ടാമത്തേത് കുറച്ചുകൂടി അകലെയാണ്; പിണ്ഡം ഭൂമിയുടെ ഏട്ടുമടങ്ങ്.
യൂറോപ്യൻ സതേൺ ഒബ്ബ്സർവേറ്ററിയുടെ ചിലിയിലെ ലാ സില്ല (La Silla) എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ടെലിസ്ക്കോപ്പിലൂടെ ആണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. "ഭൂമിക്ക് പുറത്ത് ജീവൻ കണ്ടെത്താനുള്ള പഠനത്തിൽ ഇതു വലിയ ഒരു മുന്നേറ്റമാണെന്ന്" പഠന സംഘത്തിലുണ്ടായിരുന്ന 11 ശാസ്ത്രജ്ഞന്മാരിൽ ഒരാളായ ജനീവവയിൽ നിന്നുള്ള ജ്യോതി ശാസ്ത്രജ്ഞൻ മൈക്കൽ മേയർ അഭിപ്രായപ്പെട്ടു