ഗ്രീൻ നദി പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലൂടെ ഒഴുകുന്ന കൊളറാഡോ നദിയുടെ പ്രധാന പോഷകനദിയാണ്. ഗ്രീൻ റിവർ ബേസിൻ എന്നറിയപ്പെടുന്ന ഈ നദിയുടെ നീർത്തടങ്ങൾ യു.എസ് സംസ്ഥാനങ്ങളായ വയോമിങ്, യൂറ്റാ, കൊളറാഡോ എന്നിവയുടെ ഭാഗങ്ങളെ ഉൾക്കൊള്ളുന്നു. 730 മൈൽ (1,170 കിലോമീറ്റർ) നീളമുള്ള ഗ്രീൻ നദി, വയോമിങ്ങിലെ വിൻഡ് റിവർ പർവതനിരകളിൽ നിന്ന് ഉത്ഭവിച്ച്, പടിഞ്ഞാറൻ കൊളറാഡോയിലെ 40 മൈൽ (64 കിലോമീറ്റർ) വരുന്ന ഒരു ചെറിയ ഭാഗം ഒഴികെ, അതിന്റെ ഭൂരിഭാഗവും വയോമിങ്, യൂറ്റാ സംസ്ഥാനങ്ങളിലൂടെയുമാണ് ഒഴുകുന്നത്. ഈ പാതയുടെ ഭൂരിഭാഗവും വരണ്ട കൊളറാഡോ പീഠഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. അവിടെ നദിയുടെ ഒഴുക്ക് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും മനോഹരമായ ചില മലയിടുക്കുകൾ രൂപപ്പെടുത്തിയിരിക്കുന്നു. രണ്ട് നദികൾ കൂടിച്ചേരുമ്പോൾ ഗ്രീൻ നദി കൊളറാഡോയേക്കാൾ അല്പം ചെറുതാണെന്നുവരികിലും സാധാരണയായി ഇത് വലിയ അളവിലുള്ള എക്കലാണ് വഹിക്കുന്നത്. യൂറ്റായിലൂടെ കടന്നുപോകുന്ന ഗ്രീൻ നദിയിലെ ശരാശരി വാർഷിക ഒഴുക്ക് സെക്കൻഡിൽ 6,121 ഘന അടി (173.3 m3) ആണ്.

ഗ്രീൻ നദി
കാന്യോൺലാൻഡ്സ് ദേശീയോദ്യാനത്തിന് സമീപമുള്ള ഗ്രീൻ നദി
Green River watershed
മറ്റ് പേര് (കൾ)Seeds-kee-dee-Agie
CountryUnited States
StateWyoming, Colorado, Utah
CitiesGreen River, Wyoming, Green River, Utah
Physical characteristics
പ്രധാന സ്രോതസ്സ്Wind River Mountains
Wyoming
43°09′13″N 109°40′18″W / 43.15361°N 109.67167°W / 43.15361; -109.67167[1]
നദീമുഖംColorado River
Canyonlands National Park, San Juan County, Utah
38°11′21″N 109°53′07″W / 38.18917°N 109.88528°W / 38.18917; -109.88528[1]
നീളം730 mi (1,170 km)
Discharge
  • Location:
    Green River, Utah[2]
  • Minimum rate:
    380 cu ft/s (11 m3/s)
  • Average rate:
    6,121 cu ft/s (173.3 m3/s)[2]
  • Maximum rate:
    68,100 cu ft/s (1,930 m3/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി48,100 sq mi (125,000 km2)
പോഷകനദികൾ
Invalid designation
TypeWild, Scenic, Recreational
DesignatedMarch 12, 2019[3]

കൊളറാഡോ നദിയുടെ പോഷകനദിയെന്ന നിലയിലുള്ള ഗ്രീൻ നദിയുടെ പദവി പ്രധാനമായും രാഷ്ട്രീയ കാരണങ്ങളാൽ ഉണ്ടായതാണ്. നേരത്തെയുള്ള നാമകരണത്തിൽ, കൊളറാഡോ നദി ഗ്രീൻ നദിയുമായി ചേരുന്ന സ്ഥലത്താണ് ആരംഭിച്ചത്. സംഗമസ്ഥാനത്തിന് മുകളിൽ കൊളറാഡോയെ ഗ്രാൻഡ് റിവർ എന്ന് വിളിച്ചിരുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 U.S. Geological Survey Geographic Names Information System: Green River
  2. 2.0 2.1 Michael Enright; D.E. Wilberg; J.R. Tibbetts (April 2005). "Water Resources Data, Utah, Water Year 2004". U.S. Geological Survey: 120. Retrieved 2008-01-20. {{cite journal}}: Cite journal requires |journal= (help)
  3. "Explore Designated Rivers". Rivers.gov. Retrieved January 8, 2022.
"https://ml.wikipedia.org/w/index.php?title=ഗ്രീൻ_നദി&oldid=3912464" എന്ന താളിൽനിന്ന് ശേഖരിച്ചത്