ഗോതുരുത്ത് വള്ളംകളി
കേരളത്തിലെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന പിറവത്ത്, ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വള്ളംകളികളിൽ ഏറ്റവും പഴക്കമേറിയതാണ് ഗോതുരുത്ത് വള്ളംകളി.[1][2][3][4]
ചരിത്രം
തിരുത്തുകപ്രാചീന തുറമുഖമായിരുന്ന മുസിരിസ് സ്ഥിതിചെയ്തിരുന്ന വടക്കൻ പറവൂരിൽ നിന്നു 5 കിലോമീറ്റർ അകലെയുള്ള ഗോതുരുത്ത് ദ്വീപിലെ കടൽവാതുരുത്തിനും മൂത്തകുന്നത്തിനും മദ്ധ്യേ ഒഴുകുന്ന പെരിയാറിന്റെ കൈവഴിയായ ഗോതുരുത്ത് പുഴയ്ക്ക് അരികെ സ്ഥിതിചെയ്യുന്ന ഹോളിക്രോസ് പള്ളിയിലെ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിനോടനുബന്ധിച്ചാണ് ഈ വള്ളംകളി ആരംഭിച്ചത്. പള്ളിയ്ക്ക് അഭിമുഖമായി മറുകരയിൽ നിൽക്കുന്ന ക്ഷേത്രമുള്ള ഇവിടെ മതമൈത്രിയുടെ ഭാഗമായും ഈ വള്ളംകളി ഇരുകരകളിലെയും ജനങ്ങൾ ആഘോഷിക്കുന്നു. നിലവിൽ ഈ ജലമേള 'ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ്' ആണ് സംഘടിപ്പിക്കുന്നത്.[1][2][3][4]
അവലംബം
തിരുത്തുക- ↑ 1.0 1.1 "ഗോതുരുത്ത് വള്ളംകളി നാളെ" (in Malayalam). Mathrubhumi. 2024-09-15. Archived from the original on 2024-09-22. Retrieved 2024-09-22.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 2.0 2.1 "ഗോതുരുത്ത് വള്ളംകളി നാളെ; ഇക്കുറി ചലഞ്ചിങ് ട്രോഫിയും" (in Malayalam). Deshabhimani. 2024-09-21. Archived from the original on 2024-09-22. Retrieved 2024-09-22.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 3.0 3.1 "ഗോതുരുത്ത് വള്ളംകളി നാളെ കടൽവാതുരുത്തിൽ" (in Malayalam). Keralakaumudi. 2023-09-23. Archived from the original on 2024-09-22. Retrieved 2024-09-22.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 4.0 4.1 "ഗോതുരുത്ത് വള്ളംകളി നാളെ" (in Malayalam). Manorama. 2023-09-23. Archived from the original on 2024-09-22. Retrieved 2024-09-22.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)