ഗുരുവായൂർ കേശവൻ

ഗുരുവായൂർ ക്ഷേത്രത്തിലെ ആന

ഗുരുവായൂർ കേശവൻ (1904[1] - ഡിസംബർ 2 ,1976)[2][3] ഒരുപക്ഷേ കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയായിരുന്നു. 1922ൽ[2][3] നിലമ്പൂർ വലിയ തമ്പുരാൻ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ നടക്കിരുത്തിയതോടേ ഗുരു‍വായൂർ കേശവൻ ആയി. ശാന്ത സ്വഭാവം, ഗാംഭീര്യം, തലയെടുപ്പ്, സൗന്ദര്യം,ശക്തി എന്നിവ ഒത്തിണങ്ങിയ ആനയായിരുന്നതായി പ്രശസ്തമാണ്. ഗുരുവയൂരപ്പന്റെ തിടമ്പ് 40ൽ കൂടുതൽ വർഷങ്ങൾ സ്ഥിരമായി എടുത്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ ചിട്ടകളെ കുറിച്ച് നിഷ്ഠയുണ്ടായിരുന്നതായും പാപ്പാൻ പറയാതെ തന്നെ തള‍ച്ചിരുന്ന സ്ഥലത്ത് നിന്നും എഴുന്നള്ളിപ്പ് സ്ഥലത്തും മറ്റും തനിയേ എത്തിയിരുന്നതായും പഴമക്കാർ പറയുന്നു. ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല. ഒരിക്കൽ പാപ്പാനോട് പിണങ്ങിപൊകുമ്പോൾ ഒരിടവഴിയിൽ വച്ച് എതിരെവന്ന കുട്ടികൾക്കായി വഴിമാറികൊടുത്ത കഥ പ്രശസ്തം. ഗുരുവായൂരപ്പന്റെ അഭിമാനം സംരക്ഷിച്ചിരുന്നു. ഗുരുവായൂരപ്പന്റെ തിടമ്പൊഴികെ ഒന്നും മുൻകാലിലൂടെ കയറ്റില്ലെന്നും വേറെ എവിടെ പോയാലും തിടമ്പേറ്റിയല്ലാതെ പങ്കെടുക്കില്ലെന്നും നിയമം. കൂടുതൽ വലിയ ആനകളുണ്ടെങ്കിലും തിടമ്പേറ്റിയാൽ കേശവന്റെ തലപ്പൊക്കം കൂടുമെന്നു പ്രശസ്തി.

പാപ്പാൻ‌മാരുടെ കൂടെ ഗുരുവായൂർ കേശവൻ

ഗുരുവായൂർ അമ്പലത്തിൽ 50 വർഷം സേവനം ചെയ്തതിന്റെ ബഹുമാനാർത്ഥം കേശവനെ 'ഗജരാജൻ' എന്ന ബഹുമതി നൽകി 1973-ൽ ആദരിച്ചു.[2][3] 54 വർഷം ഗുരുവയൂർ ദേവസ്വത്തിനു വേണ്ടി സേവനമനുഷ്ഠിച്ച ഈ ആന ഗുരുവായൂർ ഏകാദശിദിവസമായിരുന്ന 1976 ഡിസംബർ 2-ന് പുലർച്ചെ മൂന്നുമണിയോടെ ചരിഞ്ഞു.[2][3] ചരിയുമ്പോൾ കേശവനു 72 വയസ്സായിരുന്നു.[2][3] ഇന്നും ഏകാദശിയോടനുബന്ധിച്ച് 'ഗുരുവായൂർ കേശവൻ അനുസ്മരണം' എന്നപേരിൽ ആനകളുടെ ഒരു ഘോഷയാത്രയുണ്ടാകാറുണ്ട്.

2009 ൽ സൂര്യ ചാനലിൽ ഗുരുവായൂർ കേശവൻ്റെ ജീവിതത്തെ ആധാരമാക്കി ഒരു സീരിയൽ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്, പ്രദീപ് ശിവശങ്കർ എന്ന തിരക്കഥാകൃത്തിൻ്റെ രചനയിൽ മാർട്ടിൻ ചാലിശ്ശേരി സംവിധാനം ചെയ്ത ഈ പരമ്പരയിൽ കേശവനായി രംഗത്തെത്തിയത് ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.

ക്യാപ്റ്റൻ രാജു, കവിയൂർ പൊന്നമ്മ, KPAC സജീവ്, ശാലു മേനോൻ ,കൊല്ലം അജിത്ത് എന്നിവരായിരുന്നു അഭിനേതാക്കൾ .പരമ്പരയുടെ പ്രധാന ഭാഗങ്ങൾ യൂ ടൂബിൽ ലഭ്യമാണ്...

പ്രത്യേകതകൾ

തിരുത്തുക
  • പൊക്കം = 324 സെ.മി.
  • കൊമ്പുകൾ = കടഞ്ഞെടുത്തപോലുള്ള വിരിഞ്ഞ കൊമ്പുകൾ
  • തലകുന്നി = വലിപ്പമേറിയ പൊക്കമുള്ള തലകുന്നി
  • കണ്ണുകൾ = തേൻ നിറമുള്ള തെളിഞ്ഞ കണ്ണുകൾ

ചിത്രസഞ്ചയം

തിരുത്തുക
  1. 1976ൽ 72 വയസ്സുള്ളതായി ഗുരുവായൂർ ദേവസ്വം
  2. 2.0 2.1 2.2 2.3 2.4 "Gajarajan Kesavan". Guruvayur Devaswom. Archived from the original on 2018-03-10. Retrieved 2018-03-10. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. 3.0 3.1 3.2 3.3 3.4 "'Guruvayur Kesavan' remembered". The Hindu. 2005-12-11. Archived from the original on 2007-03-12. Retrieved 2018-03-10. {{cite news}}: Cite has empty unknown parameter: |dead-url= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗുരുവായൂർ_കേശവൻ&oldid=3987438" എന്ന താളിൽനിന്ന് ശേഖരിച്ചത്