നിലമ്പൂർ കോവിലകം

നിലമ്പൂരിലെ തച്ചറക്കാവിൽ സ്ഥിതിചെയ്യുന്ന കോവിലകം

കേരളത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ തച്ചറക്കാവിൽ സ്ഥിതിചെയ്യുന്ന കോവിലകമാണ് നിലമ്പൂർ കോവിലകം. കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തരാജാക്കന്മാരായിരുന്നു നിലമ്പൂർ കോവിലകം വാണിരുന്നത്. നെടിയിരുപ്പ് സ്വരൂപത്തിൽനിന്നും വന്ന രാജാക്കന്മാരാണ് നിലമ്പൂർ കോവിലകം സ്ഥാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. പഴയ ഏറനാട്ടിലെ ഏറ്റവും വലിയ ഭൂവുടമകളായിരുന്നു നിലമ്പൂർ കോവിലകം.

നിലമ്പൂർ കോവിലകം ക്ഷേത്രത്തിൽ അവതരിപ്പിക്കുന്ന പാട്ടാണ് നിലമ്പൂർ പാട്ട്.

"https://ml.wikipedia.org/w/index.php?title=നിലമ്പൂർ_കോവിലകം&oldid=3345625" എന്ന താളിൽനിന്ന് ശേഖരിച്ചത്