തിടമ്പ്
ക്ഷേത്രങ്ങളിൽ ശ്രീകോവിലിനു പുറത്ത് എഴുന്നള്ളിക്കുന്ന വിഗ്രഹമാണ് തിടമ്പ്. ഉത്സവാദി വിശേഷാവസരങ്ങളിൽ ദേവനെ (ദേവിയെ) പുറത്തുകൊണ്ടുവന്ന് ആഘോഷങ്ങളിൽ പങ്കുകൊള്ളിക്കുക, ഭക്തർക്ക് ദർശനസായൂജ്യം നൽകുക എന്നിവയാകാം ഇതിന്റെ പിന്നിലെ ഉദ്ദേശ്യം. ചില പ്രദേശങ്ങളിൽ തിടമ്പിന് ചട്ടം എന്നും പേരുണ്ട്. തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിക്കുമ്പോൾ ആലവട്ടം, വെൺചാമരം, മുത്തുക്കുട എന്നിവയുടെ അകമ്പടിയും ഉണ്ടാകാറുണ്ട്. സാക്ഷാൽ വിഗ്രഹം ശ്രീകോവിലിനു പുറത്ത് കൊണ്ടുവരിക അസാധ്യമായതിനാൽ എല്ലാ ക്ഷേത്രങ്ങളിലും എഴുന്നള്ളിക്കുന്നതിനുള്ള വിഗ്രഹം (തിടമ്പ്) ഉണ്ടായിരിക്കും. ശ്രീബലി വിഗ്രഹം (പ്രധാന വിഗ്രഹത്തിനു സമീപത്തായി ശ്രീകോവിലിൽ വച്ചു പൂജിക്കുന്ന ലോഹ വിഗ്രഹം) തിടമ്പിനുള്ളിൽ വച്ച് പ്രദക്ഷിണവും എഴുന്നള്ളത്തും നടത്തുന്ന രീതിയും ഉണ്ട്.
ചിത്രശാല
തിരുത്തുക-
കോലം, തൃശ്ശൂർപ്പൂരം (ചൂരക്കോട്ടുകാവ് ഭഗവതി)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://ibnlive.in.com/news/thidambu-procession-from-january-15/217748-60-116.html[പ്രവർത്തിക്കാത്ത കണ്ണി]
- http://www.flickr.com/photos/suneeshnamboodiri/6732430745/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിടമ്പ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |