ഗീത എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ഗീത (വിവക്ഷകൾ) എന്ന താൾ കാണുക. ഗീത (വിവക്ഷകൾ)

ഭാരതത്തിനു വേണ്ടി ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ വനിതയായ ഇന്ത്യൻ ഗുസ്തി താരമാണ് ഗീത ഫൊഗാട്ട്. 2010 കോമൺവെൽത്ത് ഗെയിംസിൽ 55 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സ്വർണ മെഡൽ ജേതാവ് ആയതോടു കൂടിയാണ് ഗീത ഈ നേട്ടം കൈവരിച്ചത് . ഒളിമ്പിക്സിൽ ഗുസ്തിക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് . 2012-ൽ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്[1]. 2016 ഒക്ടോബറിൽ ഇവരെ ഹരിയാന പോലീസിൽ ഡിജിപി ആയി നിയമിക്കുകയുണ്ടായി.[2] ആമിർ ഖാൻ ദംഗൽ എന്ന സിനിമ നിർമ്മിച്ചത് ഗീതയുടേയും സഹോദരിമാരുടേയും കഥയെ ആസ്പദമാക്കിയാണ്

ഗീത ഫൊഗാട്ട്
വനിതാ ഫ്രീ സ്റ്റൈൽ റെസ്‌ലിംഗിൽ 55 കിലോഗ്രാം 2010 ൽ ഇന്ത്യയുടെ ഗീത സ്വർണം നേടി
വ്യക്തിവിവരങ്ങൾ
ദേശീയതഇന്ത്യൻ
ജനനം (1988-12-15) ഡിസംബർ 15, 1988  (36 വയസ്സ്)
ബലാലി, ഹരിയാന
തൊഴിൽഗുസ്തിക്കാരി
കായികഇനം
നേട്ടങ്ങൾ
ദേശീയ ഫൈനൽകാനഡയിൽ 2012 സെപ്റ്റംബറിൽ നടന്ന സീനിയർ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ

വ്യക്തിപരമായ വിവരങ്ങൾ

തിരുത്തുക

ഹരിയാനയിലെ ഭിവാനി ജില്ലയിലെബലാലി ഗ്രാമത്തിലാണ് ഗീത ജനിച്ചത്. അച്ഛൻ പ്രശസ്ത ഗുസ്തിക്കാരനും ഇന്ത്യയുടെ പരിശീലകനും ആയിരുന്ന മഹാവീർ സിംഗ് ഫോഗട്ട്. ദ്രോണാചാര്യ അവാർഡ് വരെ ലഭിച്ചിട്ടുള്ള അച്ഛന്റെ ശിക്ഷണത്തിൽ പഠിച്ചു. സ്ത്രീകൾ പൊതുവെ കടന്നുവരാൻ മടിക്കുന്നിടത്ത് മകളെ ഗുസ്തിക്കാരിയാക്കി എന്നത് അന്ന് ചിന്തിക്കാവുന്നതായിരുന്നില്ല.2014  ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിൽ 86 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കല മെഡൽ ജേതാവായ പവൻ കുമാറിനെ വിവാഹം കഴിച്ചു

പൊഗാട്ട് സഹോദരിമാർ

തിരുത്തുക

ഗീതയുടെ സഹോദരിമായ ബബിതാകുമാരി ഫോഗട്ടും വിനേഷ് ഫോഗട്ടും കോമൺ വെൽത്തിൽ സ്വർണ്ണമെഡൽ ജേതാക്കളാണ്. റിതു ഫോഗട്ട് എന്ന സോദരിയും അറിയപ്പെടുന്ന ഗുസ്തിക്കാരിയാണ്. ഈ സോദരിമാർ ഫോഗട്ട് സോദരിമാർ എന്നപേരിൽ അറിയപ്പെടുന്നു.

  1. http://pib.nic.in/newsite/mbErel.aspx?relid=86351
  2. http://indianexpress.com/article/sports/sport-others/fight-pays-off-geeta-phogat-is-dsp-now-in-haryana-police-3092492/
"https://ml.wikipedia.org/w/index.php?title=ഗീത_ഫൊഗാട്ട്&oldid=3419201" എന്ന താളിൽനിന്ന് ശേഖരിച്ചത്