ദംഗൽ
2016 ഡിസംബറിൽ പുറത്തിറങ്ങിയ ജീവചരിത്രാത്മകമായ ഒരു ഹിന്ദി ചലച്ചിത്രമാണ് ദംഗൽ (മലയാള അർഥം: മല്ലയുദ്ധം, ഗുസ്തി). നിതേശ് തിവാരിയാണ് ദംഗലിന്റെ സംവിധായകൻ. തന്റെ പെണ്മക്കളെ മല്ലയുദ്ധപ്രവീണരാക്കിയ മഹാവീർ സിംഗ് ഫോഗട്ട് എന്ന ഫയൽവാന്റെ കഥയാണ് ദംഗലിന്റെ പ്രമേയം. മഹാവീർ സിംഗ് ഫോഗട്ട് ആയി അഭിനയിക്കുന്നത് ആമിർ ഖാനാണ്. ദംഗൽ എന്ന ഹിന്ദി വാക്കിന് മല്ലയുദ്ധം അഥവാ ഗുസ്തി എന്നാണ് അർഥം.
ദംഗൽ | |
---|---|
സംവിധാനം | നിതേശ് തിവാരി |
നിർമ്മാണം | ആമിർ ഖാൻ കിരൺ റാവു സിദ്ധാർഥ് റോയ് കപൂർ |
രചന | നിതേശ് തിവാരി പിയൂഷ് ഗുപ്ത ശ്രേയസ് ജയിൻ നിഖിൽ മെഹരോത്ര |
ആസ്പദമാക്കിയത് | മഹാവീർ സിങ് ഫോഗാട് |
അഭിനേതാക്കൾ | ആമിർ ഖാൻ സാക്ഷി തൻവർ ഫാത്തിമ സന ശേഖ് സന്യാ മൽഹോത്രാ സൈറാ വസീം സുഹാനീ ഭട്നാഗർ |
സംഗീതം | പ്രീതം |
ഛായാഗ്രഹണം | സേതു ശ്രീരാം |
ചിത്രസംയോജനം | ബല്ലു സലൂജ |
സ്റ്റുഡിയോ | വാൾട് ഡിസ്നി പിൿചേഴ്സ് ആമിർ ഖാൻ പ്രൊഡക്ഷൻസ് യുടിവി മോഷൻ പിൿചേഴ്സ് |
വിതരണം | വാൾട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിൿചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹70 കോടി[1] |
ആകെ | ₹2027 കോടി [2] |
ദംഗലിനു സംഗീതം നൽകിയിരിക്കുന്നത് പ്രീതമാണ്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയും. ഭാരതീയ വനിതാ മല്ലയുദ്ധ സംഘത്തിലെ പരിശീലകരിൽ ഒരാളായ കൃപാ ശങ്കർ ബിഷ്ണോജാണ് മല്ലയുദ്ധരംഗങ്ങൾ ചിത്രീകരിക്കുന്നതിനു സഹായകമായ പരിശീലനം ആമിർഖാനും മറ്റുള്ളവർക്കും നൽകിയത്[3].
2016 ഡിസംബർ 23ന് ദംഗൽ ലോകവ്യാപകമായി പ്രദർശനത്തിനെത്തി.
കഥാസംഗ്രഹം
തിരുത്തുകസാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മല്ലയുദ്ധം ഉപേക്ഷിക്കേണ്ടിവന്ന ഒരു ഫയൽവാനാണ് മഹാവീർ സിംഗ് ഫോഗട്ട്. ഭാരതത്തിനു വേണ്ടി ഒരു സ്വർണപ്പതക്കം നേടാൻ ആഗ്രഹിച്ചെങ്കിലും അതിനു കഴിയാതെപോയ അയാൾ തന്റെ മകനെക്കൊണ്ട് മല്ലയുദ്ധത്തിൽ സ്വർണം നേടിയെടുക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. എന്നാൽ, അയാളെ നിരാശപ്പെടുത്തിക്കൊണ്ട്, അയാൾക്കു ജനിക്കുന്ന നാലു കുഞ്ഞുങ്ങളൂം പെണ്ണുങ്ങളാകുന്നു. പെണ്ണുങ്ങൾക്ക് മല്ലയുദ്ധം സാധ്യമല്ലെന്ന് ചിന്തിച്ചുകൊണ്ട് അയാൾ തന്റെ സ്വപ്നം ഉപേക്ഷിക്കുന്നു. എന്നാൽ അയാളുടെ മൂത്ത പെൺകുട്ടികളായ ഗീതയും (ഗീത ഫൊഗാട്ട്) ബബിതയും (ബബിതാകുമാരി ഫോഗട്ട്) ആൺകുട്ടികളെ ഇടിച്ചിട്ടശേഷം വീട്ടിലെത്തുമ്പോൾ, തന്റെ പെണ്മക്കൾക്കും മല്ലയുദ്ധത്തിനുള്ള കരുത്തും കഴിവുമുണ്ടെന്ന് മഹാവീർ തിരിച്ചറിയുന്നു.
ഗീതയെയും ബബിതയെയും മഹാവീർ മല്ലയുദ്ധം പരിശീലിപ്പിക്കുന്നു. മുടി മുറിച്ച് ചെറുതാക്കുക, അതിരാവിലെ എഴുന്നേറ്റ് ഓടുക തുടങ്ങിയ കഠിനമായ പ്രവർത്തികൾ ഉൾക്കൊള്ളുന്നതായിരുന്നു അയാളുടെ പരിശീലനരീതി. തുടക്കത്തിൽ മഹാവീർന്റെ പരിശീലനരീതികളോട് എതിർപ്പായിരുന്നെങ്കിലും, തങ്ങളെ വെറും വീട്ടമ്മമാരാക്കി മാറ്റുന്നതിനു പകരം വ്യത്യസ്തമായ ഒരു ഭാവി നൽകുന്നതിനുവേണ്ടിയാണ് ഇത്ര കഠിനമായ പരിശീലനങ്ങൾ അച്ഛൻ തങ്ങൾക്കു നൽകുന്നതെന്ന് പെട്ടെന്നുതന്നെ ആ പെൺകുട്ടികൾ തിരിച്ചറിയുന്നു. പ്രചോദിതരായ അവർ സ്വമേധയാ മഹാവീരന്റെ പരിശീലനങ്ങൾ ഉൾക്കൊള്ളുന്നു. മഹാവീരൻ തന്റെ പെൺകുട്ടികളെ മല്ലയുദ്ധമത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഗീതയും ബബിതയും ആൺകുട്ടികളെയും പരാജയപ്പെടുത്തുന്നു. ഗീത പിന്നീട് ജൂനിയർ ഇന്റർനാഷണൽസിൽ വിജയിക്കുകയും കോമൺവെൽത് ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനായി പട്യാലയിലേക്ക് പോവുകയും ചെയ്യുന്നു.
പട്യാലയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗീതയ്ക്ക് പുതിയ കൂട്ടുകാരെ കിട്ടുന്നു. അവൾ ശീലിച്ച അച്ചടക്കത്തിൽ നിന്ന് വഴിമാറുന്നു. സ്ഥിരമായി സിനിമകൾ കാണാനും മുടി നീട്ടിവളർത്താനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കാനും തുടങ്ങുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ പ്രമോദ് കദമിന്റെ രീതികൾ തികച്ചും വ്യത്യസ്തമായിരുന്നു. മഹാവീരന്റെ രീതികളെക്കാൾ പ്രമോദിന്റെ രീതികളാണ് മികച്ചതെന്ന് അവൾ കരുതുന്നു. ഒരിക്കൽ വീട്ടിലെത്തിയപ്പോൾ തന്റെ പരിശീലകന്റെ രീതികളാണ് മികച്ചതെന്ന് തന്റെ അച്ഛനെ ബോധ്യപ്പെടുത്താൻ അവൾ ശ്രമിക്കുന്നു. അത് അച്ഛനും മകളും തമ്മിലുള്ള മല്ലയുദ്ധത്തിൽ കലാശിക്കുകയും ആ മല്ലയുദ്ധത്തിൽ, തന്റെ പ്രായാധിക്യം മൂലം, മഹാവീരൻ പരാജയപ്പെടുകയും ചെയ്യുന്നു. എന്നാൽ അച്ഛന്റെ രീതികൾ മറക്കരുതെന്നും അദ്ദേഹത്തിന്റെ പരിശീലനമാണ് ഗീതയെ ഇന്നത്തെ ഗീതയാക്കിയതെന്നും ബബിത ഗീതയെ ഓർമിപ്പിക്കുന്നു.
തുടർന്ന് ബബിതയും ഗീത പഠിക്കുന്ന പട്യാല ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനത്തിനെത്തുന്നു. ഗീത തുടർച്ചയായി മത്സരങ്ങളിൽ പരാജയപ്പെടുന്നു. അച്ഛന്റെ പരിശീലനരീതികളെ അവഗണിച്ചതാണ് തന്റെ പരാജയകാരണമെന്ന് അവൾ തിരിച്ചറിയുന്നു. അച്ഛനോട് ക്ഷമാപണം നടത്തുന്നു. മഹാവീരൻ പട്യാലയിൽ എത്തുകയും ഗീതയെയും ബബിതയെയും അവരുടെ കുട്ടിക്കാലത്ത് പരിശീലിപ്പിച്ചിരുന്ന രീതിയിൽ പരിശീലിപ്പിക്കുകയും ചെയ്യുന്നു. മഹാവീരന്റെ ഇടപെടലുകളിൽ അസ്വസ്ഥനായ പ്രമോദ് കദം ഗീതയെയും ബബിതയെയും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കുവാൻ ശ്രമിക്കുന്നു. ..... ....
ഇനി ഒരിക്കലും മക്കളുടെ കാര്യത്തിൽ ഇടപെടില്ല എന്ന ഉറപ്പിൽ ഗീതയേയും ബബിതയെയും ഇൻസ്റ്റിറ്റ്യൂട്ടിൽ തുടരാൻ അനുവദിക്കുന്നു. ഗീത പരാജയപ്പെട്ട ഇന്റര്നാഷണൽ മത്സരണങ്ങളുടെ വീഡിയോ സൂക്ഷ്മ നിരീക്ഷണം നടത്തി മൊബൈൽ ഫോൺ വഴി മഹാവീരൻ ഗീതയെ പരിശീലിപ്പിക്കുന്നത് തുടർന്നു. കോമൺവെൽത്ത് ഗെയിംസിൽ ഓരോ മത്സരത്തിലും ഗീതക്ക് ഗാലറിയിൽ ഇരുന്നു മഹാവീരൻ നിർദ്ദേശങ്ങൾ നൽകി ഫൈനൽ വരെ എത്തിച്ചു . ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ പ്രമോദ് കദമിന്റെ നിർദ്ദേശങ്ങൾക്കു വിരുദ്ധമായിരുന്നു മഹാവീരന്റെ നിർദ്ദേശങ്ങൾ. ഫൈനലിൽ എതിരാളിയെ അവസാനനിമിഷത്തിൽ മലർത്തിയടിച്ചു ഗീത ഭാരതത്തിനു വേണ്ടി ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ വനിതയായി .
നടീനടന്മാർ
തിരുത്തുക- ആമിർ ഖാൻ - മഹാവീർ സിംഗ് ഫോഗട്ട്
- സാക്ഷി തൻവർ - ദയാ ശോഭാ കൗർ, മഹാവീർ സിംഗ് ഫോഗട്ടിന്റെ ഭാര്യ
- ഫാത്തിമ സന ശേഖ് - ഗീത ഫൊഗാട്ട്, മഹാവീർ സിംഗ് ഫോഗട്ടിന്റെ മകൾ
- സൈറാ വസീം - ബാലികയായ ഗീത
- സന്യാ മൽഹോത്രാ - ബബിതാകുമാരി ഫോഗട്ട് , മഹാവീർ സിംഗ് ഫോഗട്ടിന്റെ മകൾ
- സുഹാനീ ഭട്നാഗർ - ബാലികയായ ബബിത
- അപർശക്തി ഖുരാന - ഓംകാർ, ഗീതയുടെയും ബബിതയുടെയും ഭ്രാതൃവ്യൻ [പിതൃവ്യപുത്രൻ]
- ഋത്വിക് സാഹോർ - ബാലകനായ ഓംകാർ; ഇവനെ K2J2 എന്ന കളിപ്പേരിൽ ബബിത വിളിക്കുന്നു.
- ഗിരീശ് കുല്കർണി - പ്രമോദ് കദം, ഗീതയുടെ പരിശീലകൻ
സംഗീതം
തിരുത്തുകദംഗൽ | ||||
---|---|---|---|---|
Soundtrack album by പ്രീതം | ||||
Released | 2016 ഡിസംബർ 14 | |||
Recorded | 2015–16 | |||
Genre | Feature film soundtrack | |||
Length | 26:55 | |||
Language | ഹിന്ദീ | |||
Label | സീ മ്യൂസിക് | |||
Producer | ആമിർ ഖാൻ കിരൺ റാവു സിദ്ധാർഥ് റോയ് കപൂർ | |||
പ്രീതം chronology | ||||
|
ഈ ചലച്ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രീതമാണ്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യ.[4]
ഗീതാവലി
തിരുത്തുക# | ഗാനം | Singer(s) | ദൈർഘ്യം | |
---|---|---|---|---|
1. | "ഹാനികാരക് ബാപ്പു" | Sarwar Khan & Sartaz Khan Barna, Saddy Ahmad (additional vocals: Kheta Khan & Dayam Khan) | 4:22 | |
2. | "Dhaakad" | Raftaar | 2:56 | |
3. | "Gilehriyaan" | Jonita Gandhi | 3:40 | |
4. | "ദംഗൽ" | ദലേർ മെഹന്ദി | 4:59 | |
5. | "നൈനാ" | Arijit Singh | 3:45 | |
6. | "Dhaakad (Aamir Khan Version)" | ആമിർ ഖാൻ | 2:56 | |
7. | "Idiot Banna" | Nooran Sisters | 4:08 | |
ആകെ ദൈർഘ്യം: |
26:55 |
അവലംബം
തിരുത്തുക- ↑ "Aamir Khan's Dangal has already recovered its cost of production?". Bollywoodlife. 15 December 2016. Retrieved 15 December 2016.
- ↑ . 13 June 2017 http://www.koimoi.com/box-office/dangal's-china-collections-update:-what's-the-worldwide-score-so-far?-/. Retrieved 13 June 2017.
{{cite web}}
: Missing or empty|title=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Meet the real-life wrestlers who got Salman and Aamir fit for the pit". Retrieved 2016-07-15.
- ↑ "Aamir Khan and Pritam to collaborate for 'Dangal'". Deccan Chronicle. 30 June 2015. Retrieved 5 March 2016.