കർണാടക സംഗീതത്തിലെ ലളിതമായി പാടാവുന്ന സംഗീത സൃഷ്ടിയാണ് ഗീതം. കർണ്ണാടക സംഗീതപഠനത്തിൽ സാഹിത്യവും താളവും ഒരുമിച്ച് പരിചയപ്പെടുന്നത് ഗീതത്തിലാണ്.

"കർണാനാടക സംഗീതത്തിലെ ഏറ്റവും ചെറിയ ഗാനരൂപമാണ് ഗീതം "

ഘടന തിരുത്തുക

പല്ലവി, അനുപല്ലവി, ചരണം തുടങ്ങിയ വിഭാഗങ്ങൾ ഗീതങ്ങൾക്കില്ല. ഒരേ നടയിലാണ് ഗീതങ്ങൾ ആദ്യവസാനം പാടുന്നത്. ആവർത്തനങ്ങളില്ലാതെയാണ് ഗീതങ്ങൾ ആലപിക്കുന്നത്. ഭൂരിഭാഗം ഗീതങ്ങളും ആദ്യവരി പാടിക്കൊണ്ടാണ് അവസാനിപ്പിക്കുന്നത്. കർണ്ണാടക സംഗീത പഠനത്തിൽ സ്വരാവലി, ജണ്ഡവരിശകൾ, അലങ്കാരങ്ങൾ തുടങ്ങിയവ പഠിച്ചതിനുശേഷമാണ് ഗീതങ്ങൾ അഭ്യസിക്കുന്നത്. [1] പുരന്ദരദാസനാണ് കൂടുതൽ ഗീതങ്ങൾ രചിച്ചിട്ടുള്ളത്. [2]

പ്രശസ്തമായ ഗീതങ്ങൾ തിരുത്തുക

  1. വരവീണാ മൃദുപാണി (സംസ്കൃതം) - രാഗം: മോഹനം (28-ാം മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗം) - ചതുശ്രുതി ജതി രൂപകതാളം
  2. ശ്രീഗണനാഥ (ലംബോധര) (സംസ്കൃതം) - രാഗം: മലഹരി (15-ാം മേളകർത്താരാഗമായ മായാമാളവഗൗളയുടെ ജന്യരാഗം) - ചതുശ്രുതി ജാതി രൂപകതാളം
  3. ആനലേകര - രാഗം: ശുദ്ധ സാവേരി (29-ാം മേളകർത്താരാഗമായ ധീരശങ്കരണാഭരണത്തിന്റെ ജന്യരാഗം) - തിശ്ര ജാതി ത്രിപുട താളം
  4. കമല ജാദള (തെലുഗു) - രാഗം: കല്യാണി (രാഗം) - തിശ്ര ജാതി ത്രിപുട താളം

അവലംബം തിരുത്തുക

  1. എ.കെ. രവീന്ദ്രനാഥ്. ദക്ഷിണേന്ത്യൻ സംഗീതം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 135. ISBN 9788176389440.
  2. Royal Carpet: Glossary of Carnatic Terms G

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗീതം_(കർണ്ണാടകസംഗീതം)&oldid=3950737" എന്ന താളിൽനിന്ന് ശേഖരിച്ചത്