ഗഞ്ച ഖാനേറ്റ്, 1747-1805 കാലഘട്ടത്തിൽ അഫ്ഷാരിഡ് ഇറാനിൽ സ്ഥാപിതമായതും ആധുനിക അസർബെയ്ജാൻ ഭൂപ്രദേശത്ത് നിലനിന്നിരുന്നതുമായ ഒരു അർദ്ധ സ്വതന്ത്ര കൊക്കേഷ്യൻ ഖനേറ്റായിരുന്നു. സഫാവിഡുകളുടേയും നാദിർ ഷായുടെയും കീഴിൽ ഗവർണർമാരായി ഭരണാധികാരം കയ്യാളിയിരുന്ന ഖജർ ഗോത്രത്തിൽനിന്നുള്ള സിയാഡോഗ്ലു (സിയാദ്‌ഖനോവ്) രാജവംശമാണ് ഈ ഖാനേറ്റ് ഭരിച്ചിരുന്നത്. 1554 ൽ ഷാഹ്വെർഡി സൊൽത്താൻ സിയാദ്-ഒഗ്ലു ഖജർ ഗഞ്ചയുടെ ഖാനായി ഭരണാധികാരമേറ്റെടുത്തു.[3]

ഗഞ്ച ഖാനേറ്റ്

1747–1805
Location of ഗഞ്ച ഖാനേറ്റ്
സ്ഥിതിKhanate
Under Iranian suzerainty[1]
തലസ്ഥാനംഗഞ്ച
പൊതുവായ ഭാഷകൾPersian (official),[2] Azerbaijani [അവലംബം ആവശ്യമാണ്]
മതം
Islam
ഭരണസമ്പ്രദായംഖാനേറ്റ്
ചരിത്രം 
• Established
1747
• Disestablished
1805
മുൻപ്
ശേഷം
Afsharid dynasty
Russian Empire

രാഷ്ട്രീയ ചരിത്രം തിരുത്തുക

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഒരു പ്രാദേശിക നാൽക്കവയിൽ സ്ഥിതിചെയ്തിരുന്ന ഖാനേറ്റ് തലസ്ഥാന നഗരിയുടെ തന്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തിക്കൊണ്ട് കോക്കസസിൽ സാമ്പത്തികമായി ഏറ്റവും അഭിവൃദ്ധി പ്രാപിച്ച ഒരു രാഷ്ട്രമായിത്തീർന്നിരുന്നു ഗഞ്ച ഖാനേറ്റ്. ഇക്കാരണത്താൽത്തന്നെ, രാഷ്ട്രീയമായി ശക്തരായ രണ്ട് അയൽവാസികളായ ജോർജിയ സാമ്രാജ്യവും കരാബഖ് ഖാനേറ്റും ഗഞ്ചയുടെ പരമാധികാരത്തെ നിരന്തരം വെല്ലുവിളിച്ചിരുന്നു.

1780 മുതൽ 1783 വരെയുള്ള കാലഘട്ടത്തിൽ, ജോർജിയയിലെ ഹെരാക്ലിയസ് രണ്ടാമന്റേയും (രാജകുമാരൻ കൈഖോസ്രോ ആൻഡ്രോനിക്കാഷ്വിലിയുടെ പ്രതിപുരുഷൻ), കരാബഖിലെ ഇബ്രാഹിം-ഖലീൽ ഖാൻ ജവാൻഷീറിന്റേയും (വസീർ, ഹദ്രത്ത് ഖുലി ബേഗിന്റെ പ്രതിപുരുഷൻ) ഒരു സാമന്തദേശമായി മാറിയിരുന്നു ഗഞ്ച ഖാനേറ്റ്. 1783 ൽ ഗഞ്ച അതിന്റെ ജോർജിയൻ, കരാബക്ക് മേധാവികൾക്കെതിരെ ഉയർത്തെഴുൽപ്പു നടത്തി. 1784 അവസാനത്തോടെ ജോർജിയക്കാർ ഗഞ്ച തിരിച്ചുപിടിക്കാൻ ശ്രമിച്ചുവെങ്കിലും സൈനിക നടപടികൾ പരാജയത്തിൽ കലാശിച്ചു. പിന്നീട് 1785 ലും 1786 ലും ഇവിടെ ജോർജിയൻ അധിനിവേശം നടന്നു. 1785 മുതൽ 1804 വരെയുള്ള കാലത്ത് ജാവദ് ഖാന്റെ ഭരണത്തിൻകീഴിൽ ഗഞ്ച ഖാനേറ്റ് സാമ്പത്തികവും രാഷ്ട്രീയവുമായ പ്രാധാന്യത്തോടെ വളർന്നു. അക്കാലത്ത് ഖാൻമാർക്ക് സ്വന്തമായി ഒരു കമ്മട്ടവും ഉണ്ടായിരുന്നു.

അതേ സമയത്തുതന്നെ ഇറാന്റെ പ്രധാന ഭൂപ്രദേശത്ത് ആഗ മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ ഒരു പുതിയ ശക്തികേന്ദ്രം സ്ഥാപിക്കപ്പെട്ടു. സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലും 1780 കളിലെ അധിനിവേശത്താൽ സംഭവിച്ച നഷ്ടം ജോർജിയയുടെ ചിലവിൽ നികത്തി നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്താലും ഗഞ്ചാവികൾ പുതിയ ഇറാനിയൻ ഭരണാധികാരിയെ സഹർഷം സ്വാഗതം ചെയ്തു.[4] 1795 ൽ ജോർജിയയ്‌ക്കെതിരായ ഇറാനിയൻ ദൌത്യത്തിൽ ഗഞ്ചയിലെ ജവാദ് ഖാൻ അണി ചേർന്നു.[5][6]

റഷ്യൻ ആക്രമണം തിരുത്തുക

ആദ്യത്തെ റുസ്സോ-പേർഷ്യൻ യുദ്ധത്തിൽ (1804-1813) റഷ്യക്കാർ ഗഞ്ചയെ ലക്ഷ്യം വച്ചിരുന്നു. ഖാനേറ്റിന്റെ പരമാധികാരത്തിന്മേലുള്ള ജോർജിയൻ അവകാശവാദത്തെ നേരത്തെതന്നെ പിന്തുണച്ചിരുന്ന റഷ്യക്കാർ, ഏറ്റവും തന്ത്രപ്രാധാന്യമുള്ള ഒരു നഗരമായാണ് ഗഞ്ചയെ കണക്കാക്കിയിരുന്നത്. റഷ്യൻ ഭരണത്തിന് കീഴടങ്ങാൻ ആവശ്യപ്പെട്ടുകൊണ്ട് ജനറൽ പവൽ സിറ്റ്സിയാനോവ് ജാവദ് ഖാനെ നിരവധി തവണ സമീപിച്ചെങ്കിലും ഓരോ തവണയും ഈ ആവശ്യം നിരസിക്കപ്പെട്ടു. 1803 നവംബർ 20 ന് റഷ്യൻ സൈന്യം ടിഫ്‌ലിസിൽ നിന്ന് നീങ്ങുകയും ഡിസംബറിൽ ജനറൽ പവൽ സിറ്റ്സിയാനോവ് ഉപരോധത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. കനത്ത പീരങ്കിയാക്രമണത്തിനുശേഷം, 1804 ജനുവരി 3 ന് പുലർച്ചെ 5 മണിക്ക് സിറ്റ്സിയാനോവ് കോട്ടയെ ആക്രമിക്കാൻ ഉത്തരവിട്ടു. രക്തരൂക്ഷിതമായ ഒരു പോരാട്ടത്തിനുശേഷം റഷ്യക്കാർക്ക് കോട്ട പിടിച്ചെടുക്കാൻ കഴിഞ്ഞു. പുത്രന്മാരോടൊപ്പം ജവാദ് ഖാൻ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു.

അലക്സാണ്ടറുടെ പത്നി എലിസബത്തിന്റെ ബഹുമാനാർത്ഥം ഗഞ്ച എലിസബത്ത്പോൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1805-ൽ സാമ്രാജ്യത്വ സർക്കാർ ഔദ്യോഗികമായി ഖാനേറ്റ് നിർത്തലാക്കുകയും എലിസബത്ത്പോൾ എന്ന സൈനിക ജില്ല സൃഷ്ടിക്കുകയും ചെയ്തു. സിയാദ് ഒഗ്ലു ഖജർ രാജവംശത്തിന്റെ പിൻഗാമികൾ റഷ്യൻ സാമ്രാജ്യത്തിൽ സിയാദ്ഖാനോവ് എന്ന പേര് വഹിച്ചു.

അവലംബം തിരുത്തുക

  1. Bournoutian, George A. (2016). The 1820 Russian Survey of the Khanate of Shirvan: A Primary Source on the Demography and Economy of an Iranian Province prior to its Annexation by Russia. Gibb Memorial Trust. p. xvii. ISBN 978-1909724808. Serious historians and geographers agree that after the fall of the Safavids, and especially from the mid-eighteenth century, the territory of the South Caucasus was composed of the khanates of Ganja, Kuba, Shirvan, Baku, Talesh, Sheki, Karabagh, Nakhichivan and Yerevan, all of which were under Iranian suzerainty.
  2. Swietochowski, Tadeusz (2004). Russian Azerbaijan, 1905-1920: The Shaping of a National Identity in a Muslim Community. Cambridge: Cambridge University Press. p. 12. ISBN 978-0521522458. (...) and Persian continued to be the official language of the judiciary and the local administration [even after the abolishment of the khanates].
  3. "Encyclopædia Iranica. Ganja". Iranicaonline.org. Retrieved 2013-02-02.
  4. Muriel Atkin. Russia and Iran, 1780-1828 U of Minnesota Press, May 1980 ISBN 978-0816656974 p 19
  5. Muriel Atkin. Russia and Iran, 1780-1828 U of Minnesota Press, May 1980 ISBN 978-0816656974 p 19
  6. Akopyan, Alexander V (Autumn 2008). "Ganja Coins of Georgian Types, AH 1200–1205" (PDF). Journal of the Oriental Numismatic Society. 197 (Supplement: Caucasian Numismatics, Papers on the Coinage of Kartl-Kakheti (Eastern Georgia), 1744–1801): 47–52. Archived from the original (PDF) on 2013-12-11.
"https://ml.wikipedia.org/w/index.php?title=ഗഞ്ച_ഖാനേറ്റ്&oldid=3600969" എന്ന താളിൽനിന്ന് ശേഖരിച്ചത്