കരാബഖ് ഖാനേറ്റ്
കരാബഖ് ഖാനേറ്റ് ആധുനിക അർമേനിയയുടേയും അസർബൈജാന്റേയും പ്രദേശങ്ങളിൽ നിലനിന്നിരുന്നതും 1748ൽ ഇറാനിയൻ മേധാവിത്വത്തിനുകീഴിൽ[4] കാരബാക്കിലും സമീപ പ്രദേശങ്ങളിലുമായി സ്ഥാപിതമായതുമായ ഒരു അർദ്ധ സ്വതന്ത്ര തുർക്കി ഖാനേറ്റായിരുന്നു.[5] റഷ്യൻ സാമ്രാജ്യം ഇറാനിൽ നിന്ന് അതിന്റെ നിയന്ത്രണം നേടുന്ന 1806 വരെ[6] കരാബഖ് ഖാനേറ്റ് നിലനിന്നിരുന്നു.[7] റുസ്സോ-പേർഷ്യൻ യുദ്ധത്തിന്റെ (1804–13) ഫലമായി നിലവിൽവന്ന 1813 ലെ ഗുലിസ്ഥാൻ ഉടമ്പടിയിലൂടെ ഇറാനിലെ ഫത്ത്-അലി ഷാ കരാബക്ക് റഷ്യയിലെ സാർ അലക്സാണ്ടർ ഒന്നാമന് നല്കുന്നതുവരെ റഷ്യയുടെ കരാബഖ് സംയോജനം ഔദ്യോഗികമായിരുന്നില്ല.[8][9] അടുത്ത ഏതാനും വർഷങ്ങൾ റഷ്യൻ സാമ്രാജ്യം ഖാനേറ്റിലെ മുസ്‌ലിം ഭരണാധികാരികളോടു കാട്ടിയ സഹിഷ്ണുതയ്ക്ക് ശേഷം 1822-ൽ ഖാനേറ്റ് നിർത്തലാക്കപ്പെടുകയും സൈനിക ഭരണമുള്ള ഒരു പുതിയ പ്രവിശ്യ രൂപീകരിക്കപ്പെടുകയും ചെയ്തു.[10]
കരാബഖ് ഖാനേറ്റ് Qarabağ xanlığı خانات قرهباغ | |||||||||||
---|---|---|---|---|---|---|---|---|---|---|---|
1748–1822 | |||||||||||
1902 ലെ റഷ്യൻ ഭൂപടമനുസരിച്ചുള്ള കരബാഖ് ഖാനേറ്റിന്റെ ഭൂപടം. | |||||||||||
പദവി | Khanate Under Iranian suzerainty[1] | ||||||||||
തലസ്ഥാനം | |||||||||||
പൊതുവായ ഭാഷകൾ | Persian (official),[2][3] Azerbaijani | ||||||||||
ചരിത്രം | |||||||||||
• സ്ഥാപിതം | 1748 | ||||||||||
• ഇല്ലാതായത് | 1822 | ||||||||||
|
1804-1813 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തിനിടയിൽ 1805 മെയ് 14 ന് ഇബ്രാഹിം ഖലീൽ ഖാനും റഷ്യൻ ജനറൽ പവൽ റ്റ്സിറ്റ്സ്യാനോവും കരാബക്ക് ഖാനേറ്റ് റഷ്യൻ ആധിപത്യത്തിന് കൈമാറുന്ന ഒരു കരാറിൽ ഒപ്പുവച്ചു. എന്നിരുന്നാലും, 1813 ലെ യുദ്ധത്തിന്റെ അവസാനം വരെ അതിർത്തികൾ നിരന്തരം മാറിക്കൊണ്ടിരുന്നതിനാൽ കരാറിന് വലിയ വിലകൊടുക്കപ്പെട്ടിരുന്നില്ല. ഇബ്രാഹിം ഖലീൽ ഖാനെയും അദ്ദേഹത്തിന്റെ പിൻഗാമികളെയും കരാബാക്കിലെ ഭരണാധികാരികളായി സ്ഥിരമായി[11] അംഗീകരിച്ച ഒരു കരാർ റഷ്യ ലംഘിച്ചതിനെത്തുടർന്ന്, 1822 ൽ ഖാനേറ്റ് നിർത്തലാക്കി അവിടെ ഒരു സൈനിക ഭരണംകൂടം രൂപീകരിക്കപ്പെട്ടു. 1828 ലെ തുർക്ക്മെൻചെ ഉടമ്പടിയിലൂടെ ഈ പ്രദേശത്തെ റഷ്യൻ പരമാധികാരം ഇറാനുമായി അന്തിമ സ്ഥിരീകരണം നടത്തപ്പെട്ടു.
ചരിത്രം
തിരുത്തുകസഫാവിദ് സാമ്രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് സ്ഥാപിതമായ പ്രവിശ്യകളിലൊന്നായിരുന്നു കരാബഖ് ഖനേറ്റിന്റെ മുന്നോടിയായ കരാബഗിലെ സഫാവിദ് പ്രവിശ്യ.[12] ഇറാനിലെ സഫാവിദ് ഷാ തഹ്മാസ്പ് ഒന്നാമൻ (കാലം 1524-1576) 1540-ൽ ഖ്വജാറുകളുടെ ഒരു ശാഖയായ സിയാഡോഗ്ലുവിന് പ്രവിശ്യയുടെ ഭരണാധികാരം നൽകി.[13] നിലവിൽ നാഗോർണോ-കറാബാക്ക് എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നകലെ കരബാക്കിന്റെ നിമ്ന്ന പ്രദേശത്താണ് ("കരാബാക്ക് സ്റ്റെപ്പി") ഇത് പ്രാഥമികമായി സ്ഥാപിതമായത്. കരബാഖ് ഖാനേറ്റിൽ നിന്നുള്ള ഒരു പ്രമുഖ ചരിത്രകാരനായ മിർസ അഡിഗോസൽ ബേയുടെ അഭിപ്രായത്തിൽ "കറാബാക്ക് ബെയ്‌ലർബെയ്‌ലിക്കിന്റെ ശക്തി ബൃഹത്തായ ഒരു പ്രദേശം മുഴുവനായി ഉൾക്കൊണ്ടിരുന്നു - "സിനിഗ് കോർപു"പാലത്തിന് സമീപത്തായി ജോർജിയൻ അതിർത്തി മുതൽ (നിലവിൽ" റെഡ് ബ്രിഡ്ജ് ") അറാസ് നദിയിലെ ഖുദാഫരിൻ പാലം വരെയായിരുന്നു ഇത്.[14] എന്നിരുന്നാലും, സഫാവിദ് സാമ്രാജ്യത്തിന്റെ അധഃപതനത്തിന്റേയും 1747-ലെ നാദിർ ഷാ അഫ്ഷറിന്റെ മരണത്തിന്റേയും ഫലമായി സഫാവിദ് സ്വാധീനമേഖല വിവിധ തരത്തിലുള്ള സ്വയംഭരണാധികാരങ്ങളുള്ള അനവധി ഖാനേറ്റുകളായി വിഭജിക്കപ്പെട്ടു. ഈ കാലയളവിൽ, കരബാഖിലെ പനാഹ്-അലി ഖാൻ ജവാൻഷിർ ഒരു യഥാർത്ഥ സ്വതന്ത്ര ഖാനേറ്റ് സ്ഥാപിക്കുകയും പന-അലി ഖാന്റെ പരമാധികാരത്തെ ആദ്യം സ്വീകരിച്ച വരാന്താ മേഖലയിലെ അർമേനിയൻ രാജകുമാരൻ മെലിക് ഷഹ്നാസർ II ഷഹനാസാറിയന്റെ പിന്തുണയോടെ ഖംസ (അറബിയിൽ "അഞ്ച്")[15] എന്ന് വിളിക്കപ്പെട്ടിരുന്ന ഈ പ്രദേശത്തെ അഞ്ച് അർമേനിയൻ മെലിക്കുകളെ (സാമന്ത രാജ്യങ്ങളെ) കീഴടക്കി തന്റെ പ്രാദേശിക ശക്തി ഉറപ്പിക്കുകയും ചെയ്തു.
ഖനേറ്റിന്റെ തലസ്ഥാനം 1748 ൽ കരാബാക് സ്റ്റെപ്പിയിലെ "ബയാത്ത്" കോട്ടയും തുടർന്ന് 1750-1752 ൽ പുതുതായി നിർമ്മിച്ച പനഹാബാദുമായിരുന്നു. പനാഹ്-അലി ഖാന്റെ പുത്രൻ ഇബ്രാഹിം-ഖലീൽ ഖാന്റെ ഭരണകാലത്ത്, പനഹാബാദ് ഒരു വലിയ പട്ടണമായി മാറുകയും ഷുഷികന്റ്, ഷോഷി അല്ലെങ്കിൽ ഷോഷ് എന്നിങ്ങനെയും അറിയപ്പെട്ടിരുന്ന അടുത്തുള്ള അർമേനിയൻ ഗ്രാമമായ ഷുഷിയുടെ പേരിനെ ആസ്പദമാക്കി ഷുഷാ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു.[16][17][18] പിന്നീട്, പനാ അലി ഖാൻ കരബാക്ക്, മേഘ്രി, തതേവ്, കരകിലൈസ്, സാങ്കേസൂരിലെ കഫാൻ, നാഖ്ചിവാൻ ഖാനേറ്റ് എന്നിവയുടെ പ്രദേശങ്ങളെ കീഴ്പ്പെടുത്തി കരാബഖ് ഖാനേറ്റ് വികസിപ്പിച്ചു.
ഷുഷ പട്ടണം സ്ഥാപിതമായി ഒരു വർഷത്തിനുള്ളിൽത്തന്നെ, ഇറാനിയൻ സിംഹാസനത്തിന്റെ പ്രധാന അവകാശവാദികളിലൊരാളായിരുന്ന മുഹമ്മദ് ഹസൻ ഖാൻ ഖ്വജർ കരബാഖ് ഖാനേറ്റ് ആക്രമിച്ചു. സഫാവിഡ് ഭരണകാലത്ത് ഗഞ്ച-കരബാക്ക് പ്രവിശ്യയുടെ ഗവർണർമാരായി നിയമിക്കപ്പെട്ടിരുന്നതു കാരണമായി കരബാക്ക് ഏറെക്കുറെ രണ്ട് നൂറ്റാണ്ടോളം ഖ്വജറിലെ തുർക്കിക് സംസാരിക്കുന്ന ഗോത്രക്കാരായിരുന്നു ഭരിച്ചിരുന്നത്. അതുകൊണ്ടുതന്നെ മുഹമ്മദ് ഹസൻ ഖാൻ ഖ്വജർ കരബാക്കിനെ തന്റെ പാരമ്പര്യ സ്വത്തായി കണക്കാക്കിയിരുന്നു.
മുഹമ്മദ് ഹസൻ ഖാൻ പനഹാബാദിനെ ഉപരോധിച്ചുവെങ്കിലും ഇറാനിയൻ സിംഹാസനത്തിനുവേണ്ടിയുള്ള മത്സരത്തിൽ അദ്ദേഹത്തിന്റെ പ്രധാന എതിരാളികളിൽ ഒരാളായ കരിം ഖാൻ സന്ദ് തന്റെ സ്വന്തം രാജ്യത്തെ ആക്രമിച്ചതിനാൽ താമസിയാതെ പിൻവാങ്ങേണ്ടി വന്നു. അദ്ദേഹത്തിന്റെ പിന്മാറ്റം വളരെ തിടുക്കത്തിൽ ആയിരുന്നതിനാൽ അദ്ദേഹം തന്റെ പീരങ്കികൾ പോലും ഷുഷ കോട്ടയുടെ മതിലുകൾക്കടിയിൽ ഉപേക്ഷിച്ചിരുന്നു. മുഹമ്മദ് ഹസൻ ഖാന്റെ പിൻമാറിയ സൈനികർക്കെതിരേ പനാഹ് അലി ഖാൻ ശക്തമായി തിരിച്ചടിച്ചിരുന്നു.
1759 ൽ കരബാഖ് ഖാനേറ്റ് ഉർമിയയുടെ ഭരണാധികാരി ഫത്ത്-അലി ഖാൻ അഫ്ഷറിൽ നിന്ന് പുതിയൊരു ആക്രമണത്തിന് വിധേയമായി. 30,000 സൈനികരുള്ള ഫത്ത്-അലി ഖാന് ജറാബെർഡിന്റെയും താലിഷിന്റെയും (ഗുലിസ്ഥാൻ) മെലിക്കുകളിൽ നിന്നു (സാമന്ത രാജ്യങ്ങൾ) പിന്തുണ നേടാൻ കഴിഞ്ഞുവെങ്കിലും, വരാന്തയിലെ മെലിക് ഷഹനാസേറിയൻ തുടർന്നും പന അലി ഖാനെ പിന്തുണച്ചുകൊണ്ടിരുന്നു. ഷുഷയുടെ ഉപരോധം ഏകദേശം ആറുമാസം നീണ്ടുനിന്നുവെങ്കിലും ഒടുവിൽ ഫത്ത്-അലി ഖാനു പിൻവാങ്ങേണ്ടിവന്നു.
1761 ൽ കരീം ഖാൻ സന്ദ് കരബാക്കിലെ പനാഹ് അലി ഖാനുമായി സഖ്യമുണ്ടാക്കി നേരത്തെ കരബാക്ക്, മറാഗെ, തബ്രിസ് എന്നീഖാനേറ്റുകളെ കീഴ്പ്പെടുത്തിയിരുന്ന ഉർമിയയിലെ ഫത്ത് അലി ഖാൻ അഫ്ഷറിനെ പരാജയപ്പെടുത്തി.[19]
1762 ൽ, ഖരദാഗിലെ കാസിം ഖാനുമായുള്ള യുദ്ധത്തിൽ, പനാഹ് ഖാൻ തടവുകാരനാക്കപ്പെടുകയും തന്റെ ഭരണത്തിൻ കീഴിൽ വിവിധ ഖാനുകളെ ഏകീകരിക്കുന്നതിനും ഉർമിയയെ ഉപരോധിക്കാൻ പുറപ്പെട്ടിരുന്ന കരീം ഖാൻ സന്ദിന് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. നഗരത്തിന്റെ പതനത്തിനുശേഷം കരീം ഖാൻ സന്ദ്, പന ഖാനെയും കൂടെയുള്ളവരേയും ബന്ദികളാക്കി ഷിറാസിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് താമസിയാതെ അദ്ദേഹം മരണമടയുകയും ചെയ്തു. എന്നിരുന്നാലും പനാഹ്-അലി ഖാന്റെ പുത്രൻ ഇബ്രാഹിം-ഖലീൽ ഖാനെ ഗവർണറായി കരബാക്കിലേക്ക് തിരിച്ചയച്ചിരുന്നു.
ഇബ്രാഹിം-ഖലീൽ ഖാൻ ജവാൻഷീറിനു കീഴിൽ, കരബാഖ് ഖാനേറ്റ് തെക്കൻ കോക്കസസിലെ ഏറ്റവും ശക്തമായ ഖാനേറ്റുകളിലൊന്നായി മാറുകയും ഷുഷ ഒരു വലിയ പട്ടണമായി വികസിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഷുഷ സന്ദർശിച്ച യാത്രികർ പറയുന്നതുപ്രകാരം പട്ടണത്തിൽ അക്കാലത്ത് രണ്ടായിരത്തോളം വീടുകളും ഏകദേശം 10,000 ജനസംഖ്യയും ഉണ്ടായിരുന്നു.
1795-ലെ വേനൽക്കാലത്ത്, മുമ്പ് 1752-ൽ ഷുഷയെ ആക്രമിച്ചിരുന്ന മുഹമ്മദ് ഹസൻ ഖാന്റെ പുത്രനായ ആഗാ മുഹമ്മദ് ഖാൻ ഖ്വജറിന്റെ ഒരു വലിയ ആക്രമണത്തിന് പട്ടണം വിധേയമായി. ഫ്യൂഡൽ വിഘടന ഭരണങ്ങളെ അവസാനിപ്പിച്ച് മുൻകാല സഫാവിദ് സാമ്രാജ്യത്തിന്റെ മേൽക്കോയ്മ പുനസ്ഥാപിക്കുകയെന്നതായിരുന്നു ആഗാ മുഹമ്മദ് ഖാൻ ഖ്വജാറിന്റെ പ്രധാന ലക്ഷ്യം. ഈ ആവശ്യത്തിനായി ഇറാനിലെ ഷാ (രാജാവ്) ആയി സ്വയം പ്രഖ്യാപിക്കാനും അദ്ദേഹം ആഗ്രഹിച്ചു. എന്നിരുന്നാലും, സഫാവിദ് പാരമ്പര്യമനുസരിച്ച്, കിരീടധാരണത്തിന് മുമ്പ് ഷാ ആയി സിംഹാസനാരൂഢനാകേണ്ടയാൾ തെക്കൻ കോക്കസസിനെയും തെക്കൻ ഡാഗിസ്താനെയും നിയന്ത്രണത്തിലാക്കേണ്ടതുണ്ടായിരുന്നു. അതിനാൽ, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രഥമുവും പ്രധാനപ്പെട്ടതുമായ ഒരു തടസ്സം കരാബാഖ് ഖാനേറ്റും അതിന്റെ ശക്തമായ തലസ്ഥാനമായ ഷുഷയും ആയിരുന്നു.
ആഗ മുഹമ്മദ് ഖാൻ ഖ്വജർ തന്റെ 80,000 വരുന്ന സൈന്യവുമായി ഷുഷയെ ഉപരോധിച്ചു. ദീർഘകാല പ്രതിരോധത്തിനായി ഇബ്രാഹിം ഖലീൽ ഖാൻ തന്റെ രാജ്യത്തെ ജനങ്ങളെ പടയാളികളായി അണിനിരത്തി. ഷുഷയിലെ പൗരസേനയുടെ എണ്ണം 15,000 ആയി ഉയർന്നതോടൊപ്പം സ്ത്രീകളും പുരുഷന്മാർക്കൊപ്പം പോരാടി. കരബാക്കിലെ അർമേനിയൻ ജനതയും ആക്രമണകാരികൾക്കെതിരായ ഈ പോരാട്ടത്തിൽ മുസ്ലീം ജനതയൊപ്പം സജീവമായി പങ്കെടുക്കുകയും സംയുക്തമായി പർവതങ്ങളിലും വനങ്ങളിലും പതിയിരുന്ന് ആക്രമണം സംഘടിപ്പിക്കുകയും ചെയ്തു.
ഈ ഉപരോധം 33 ദിവസം നീണ്ടുനിന്നു. ഷുഷ പിടിച്ചടക്കാൻ കഴിയാതെവന്ന ആഗാ മുഹമ്മദ് ഖാൻ ഉപരോധം അവസാനിപ്പിച്ച് ടിഫ്ലിസിലേക്ക് (ഇന്നത്തെ ടിബിലിസി) മുന്നേറുകയും അതികഠിനമായ പ്രതിരോധം ഉണ്ടായിരുന്നിട്ടുപോലും പട്ടണത്തെ അഭൂതപൂർവമായ നാശത്തിന് വിധേയമാക്കുകയും അവിടുത്തെ ആയിരക്കണക്കിന് അധിനിവാസികളെ ഇറാനിലെ പ്രധാന ഭൂപ്രദേശത്തേക്ക് തടവുകാരായി പിടിച്ചുകൊണ്ടുപോകുകയും ചെയ്തു.
1797-ൽ, അക്കാലത്തു തന്നെ സ്വയമേവ ഷാ ആയി പ്രഖ്യാപിച്ചിരുന്ന ആഗാ മുഹമ്മദ് ഖാൻ ഖ്വജാർ, മുമ്പ് നൂറ്റാണ്ടുകളായി ഇറാന്റെ ഭാഗമായിരുന്ന മുഴുവൻ കോക്കസസ് പ്രദേശങ്ങളേയും വേഗത്തിൽ വീണ്ടും കൈവശപ്പെടുത്തുകയോ അല്ലെങ്കിൽ വീണ്ടും അധീനമാക്കുകയോ ചെയ്തു. കരബാക്കിലെ ഖാൻ അദ്ദേഹത്തെയോ അവരുടെ സൈന്യത്തെയോ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല എന്നതിനാൽ കരബാക്കിനെതിരേ രണ്ടാമതൊരു ശക്തമായ ആക്രമണം സംഘടിപ്പിക്കാൻ ആഗാ മുഹമ്മദ് ഖാൻ തീരുമാനിക്കുകയും ചെയ്തു. എന്നിരുന്നാലും, 1795 ലെ ആദ്യത്തെ ആക്രമണത്തിനുശേഷം കരബാക്കിലെ ഖാൻ ഇതിനകംതന്നെ മുഹമ്മദ് ഖാന് സ്ഥിരമായി കപ്പം കൊടുത്തുതുടങ്ങിയിരുന്നു.
ഈ പുതിയ ഉപരോധത്തിൽ ആഗാ മുഹമ്മദ് ഖാൻ, ഷുഷയ്ക്കടുത്തുള്ള ഗ്രാമങ്ങളെ നശിപ്പിച്ചു. മുമ്പ് 1795 ൽ നടന്ന ആക്രമണത്തിന്റെ നാശനഷ്ടങ്ങളിൽനിന്നു പ്രദേശത്തെ ജനത കരകയറിയിരുന്നില്ല എന്നതുപോലെതന്നെ ഇക്കാലത്ത് നഗരം മൂന്നുവർഷത്തോളം നീണ്ടുനിന്ന കടുത്ത വരൾച്ചയെ നേരിടുകയും ചെയ്തു. നഗരത്തിലെ പ്രതിരോധക്കാർ ശത്രുക്കൾക്കും ഗുരുതരമായ നഷ്ടം വരുത്തിയിരുന്നു. അങ്ങനെ 1797 ൽ ആഗാ മുഹമ്മദ് ഖാൻ ഷുഷയെ പിടിച്ചടക്കുന്നതിൽ വിജയിക്കുകയും ഇബ്രാഹിം ഖലീൽ ഖാൻ ഡാഗിസ്താനിലേക്ക് പലായനം ചെയ്യുന്നതിനു നിർബന്ധിതനാകുകയും ചെയ്തു.
എന്നിരുന്നാലും, ഷുഷ പട്ടണം പിടിച്ചടക്കി ദിവസങ്ങൾക്കുശേഷം, ആഗാ മുഹമ്മദ് ഖാനെ അദ്ദേഹത്തിന്റെ അംഗരക്ഷകർ ദുരൂഹ സാഹചര്യത്തിൽ കൊലപ്പെടുത്തി. ഇബ്രാഹിം-ഖലീൽ ഖാൻ ആഗാ മുഹമ്മദ് ഷായുടെ മൃതദേഹം ടെഹ്‌റാനിലേക്ക് മടക്കി നൽകുകയും അതിനുപകരമായി, പുതിയ രാജാവായ അവരോധിതനായ ഫാത്ത്-അലി ഷാ ഖ്വജർ (കാലം. 1797-1834) അദ്ദേഹത്തെ കരബാക്കിന്റെ ഗവർണറായി നിയമിക്കുകയും മകൾ ആഗ ബെയ്‌മിനെ വിവാഹം കഴിക്കുകയും ചെയ്തു. ആഗ ബാജി എന്നു വിളിക്കപ്പെട്ടിരുന്ന അവർ സഹോദരൻ അബോൽ ഫാത്ത് ഖാന്റെ അകമ്പടിയോടെ രാജസദസിൽ ഹാജരാക്കപ്പെടുകയും ഫാത്ത് അലി ഷായുടെ പന്ത്രണ്ടാമത്തെ ഭാര്യയായിത്തീരുകയും ചെയ്തു. രാജസദസിൽ വളരെ ബഹുമാനിക്കപ്പെട്ടിരുന്നുവെങ്കിലും ചില കാരണങ്ങളാൽ അവർ കന്യകയായിത്തന്നെ തുടർന്നു.
ഇബ്രാഹിം-ഖലീൽ ഖാന്റെ ഭരണകാലത്ത്, കരബാഖ് ഖാനേറ്റിന്റെ പ്രാധാന്യം വർദ്ധിക്കുകയും മറ്റ് അയൽ ഖാനേറ്റുകളുമായി ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്തു. 1805 ൽ കരബാഖ് ഖാനേറ്റും റഷ്യൻ സാമ്രാജ്യവും തമ്മിൽ ഒരു കരാർ രൂപീകരിക്കപ്പെട്ടു. ഈ കരാറനുസരിച്ച്, കരബാഖ് ഖാൻ റഷ്യൻ സാമ്രാജ്യത്തിന്റെ മേധാവിത്വവും ആധിപത്യവും അംഗീകരിക്കുകയും സ്വതന്ത്ര വിദേശനയം നടപ്പാക്കാനുള്ള ഖാനേറ്റിന്റെ അവകാശം ഉപേക്ഷിക്കുകയും റഷ്യൻ ഖജനാവിന് പ്രതിവർഷം എണ്ണായിരം സ്വർണ റുബിളുകൾ നൽകാനുള്ള ബാദ്ധ്യത ഏറ്റെടുക്കുകയും ചെയ്തു. പകരമായി കരബാഖ് ഖാന്റെ നിയമാനുസൃത പിൻഗാമികൾക്ക് അവരുടെ സ്വത്തു സംബന്ധമായ ആഭ്യന്തര കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം ലംഘിക്കാതിരിക്കാനുള്ള ബാദ്ധ്യത സാറിസ്റ്റ് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.
എന്നിരുന്നാലും, അതേ വർഷം തന്നെ, ഇബ്രാഹിം-ഖലീൽ പനാഹ് ഖാൻ ഒരു രാജ്യദ്രോഹിയാണെന്ന സംശയത്തെ തുടർന്ന് റഷ്യക്കാർ പ്രസ്തുത കരാർ ഏകപക്ഷീയമായി പിൻവലിച്ചു. മേജർ ലിസനേവിച്ച് അദ്ദേഹത്തെ കുടുംബത്തിലെ ചില അംഗങ്ങൾക്കൊപ്പം ഷുഷയ്ക്ക് സമീപത്തുവച്ച് കൊലപ്പെടുത്തി.
റുസ്സോ-പേർഷ്യൻ യുദ്ധങ്ങളിൽ ഇറാനെ പരാജയപ്പെടുത്തിയതിന് ശേഷമുള്ള ഗുലിസ്ഥാൻ ഉടമ്പടി (1813), തുർക്ക്മെൻചായ് ഉടമ്പടി (1828) എന്നിവയിലൂടെ റഷ്യൻ സാമ്രാജ്യം കരാബാക്കിന്റെ പൂർണ്ണനിയന്ത്രണം നേടി.
1822 ൽ റഷ്യൻ സാമ്രാജ്യം ഖാനേറ്റ് നിർത്തലാക്കി. റഷ്യൻ ഉദ്യോഗസ്ഥർ ഭരിക്കുന്ന ഒരു കരബാക്ക് പ്രവിശ്യ ഖാനേറ്റിന്റെ സ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. പനാഹ് ഖാന്റെ പിൻഗാമികൾ പിന്നീട് ഇറാനിൽ അവിടവിയെയായി ചിതറിപ്പോകുകയും ഏതാനുംപേർ അവിടെത്തന്നെ തുടരുകയും ചെയ്തു. അബ്ദുൽ വക്കീൽ പനാഹ് ഖാൻ ഗ്രേറ്റർ ഖൊറാസാന്റെ എമിറായിത്തീർന്നു.
ഇബ്രാഹിം-ഖലീൽ ജവാൻഷീറിന്റെ മക്കളിൽ ഒരാളായിരുന്നു അബുൽ-ഫത്ത് ഖാൻ ജവാൻഷീർ. ഒന്നാം റുസോ-പേർഷ്യൻ യുദ്ധത്തിൽ അബുൽ-ഫത്ത് ഖാൻ ഇറാനികളെ പിന്തുണക്കുകയും കിരീടാവകാശിയായിരുന്ന അബ്ബാസ് മിർസയുടെ ഭാഗത്തുനിന്നു യുദ്ധം ചെയ്യുകയും ചെയ്തു. കരബാക്കിനെ റഷ്യയിലേക്ക് ലയിപ്പിച്ച ശേഷമോ അതിനുമുമ്പോതന്നെ അബുൽ-ഫത്ത് ഖാൻ തന്റെ സഹ ഗോത്രക്കാർക്കൊപ്പം കരബാക്കിൽ നിന്ന് പിന്മാറുകയും അബ്ബാസ് മിർസ അയാളെ ഡെസ്മാറിന്റെ ഗവർണറാക്കുകയും ചെയ്തിരുന്നു. ഒർദുബാദ് പട്ടണത്തിനു സമീപമുള്ള പ്രധാന നദിയിലേക്ക് ഒഴുകിയെത്തിയിരുന്ന അറാസ് നദിയുടെ തെക്കൻ പോഷകനദിയോരത്തായിരുന്നു ഡെസ്മാർ സ്ഥിതിചെയ്തിരുന്നത്. 1813 ന് ശേഷമുള്ള വർഷങ്ങളിൽ, അബുൽ-ഫത്ത് ഖാൻ തന്റെ യോദ്ധാക്കളെ അറാസ് നദിയ്ക്കു കുറുകെ തെക്കൻ കറാബാക്കിലേക്ക് കടത്തിക്കൊണ്ട് ഗാർമി ഗ്രാമത്തിൽ താമസിച്ചു (ഷുഷയുടെ എട്ട് ഫർസാങ് തെക്ക്; യാത്രാ ദൂരത്തിന്റെ ഇറാനിയൻ മാനം). 1806-ൽ പിതാവിന്റെ പിൻഗാമിയായി റഷ്യക്കാരുടെ സേവനത്തിൽ ഷുഷയുടെ ഗവർണറായി അധികാരമേറ്റ സഹോദരൻ മഹ്ദിഖ്വോളി ഖാൻ ജവാൻഷീറിന്റെ മൗനാനുവാദത്തോടെയായിരിക്കാം ഇതു സംഭവിച്ചത്. 1818-ൽ, രണ്ടാം റുസോ-പേർഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് വളരെ മുമ്പുതന്നെ, റഷ്യക്കാർ അവകാശവാദമുന്നയിച്ചതും അവരുടെ പരമാധികാരത്തിന് കീഴിലുള്ളതുമായ പ്രദേശം 100 കുതിരപ്പടയാളികളുടെ പിന്തുണയോടെ അബ്ബാസ് മിർസ ആക്രമിക്കുകയും അബുൽ-ഫത്ത് ഖാനെ ബലപ്രയോഗത്തിലൂടെ തിരിച്ചുകൊണ്ടുവരുകയും ചെയ്തു. അതിനുശേഷം അബുൽ-ഫത്ത് ഖാന് എന്ത് സംഭവിച്ചുവെന്നതിനെക്കുറിച്ചു രേഖയില്ല എന്നതുപോലെതന്നെ രണ്ടാം റുസോ-പേർഷ്യൻ യുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തതായും കാണുന്നില്ല. അദ്ദേഹത്തിന്റെ സഹോദരൻ മഹ്ദി-ഖോളി ഖാൻ 1822-ൽ ഇറാനിയൻ മണ്ണിലേക്ക് കടന്നു. 1828-ൽ ടോർക്ക്മാഞ്ചെ സമാധാന ഉടമ്പടി വ്യവസ്ഥപ്രകാരം കരബാക്ക് മുഴുവനായും റഷ്യയിലേക്ക് ചേർക്കപ്പെട്ടു.
സൈന്യം
തിരുത്തുകകരാബാഖ് ഖാനേറ്റിന് ഒരിക്കലും സ്ഥിരമായ ഒരു സൈന്യം ഉണ്ടായിരുന്നില്ലെങ്കിലും ഒരു നിശ്ചിത പ്രായവും സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ കഴിവുള്ളവരുടേയും പേരുകൾ ഒരു പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. ആവശ്യമുള്ളപ്പോൾ സൈനികരെ പ്രാദേശിക ഭൂവുടമകൾ, മാലിക്കുകൾ, ബെക്കുകൾ എന്നിവരുമായിച്ചേർന്നു വിളിപ്പിച്ചിരുന്നു.[20] സന്നദ്ധപ്രവർത്തകരായി രജിസ്റ്ററിൽ പേരുകൾ ഉൾപ്പെടുത്തപ്പെട്ട വ്യക്തികൾ കരബാഖ് ഖാനേറ്റിന്റെ സൈന്യത്തെ സൃഷ്ടിച്ചുവെങ്കിലും യഥാർത്ഥ യുദ്ധത്തിലോ അടിയന്തര സാഹചര്യങ്ങളിലോ മാത്രമാണ് അവരെ വിന്യസിക്കാറുണ്ടായിരുന്നത്. ചിലപ്പോൾ, പ്രത്യേകിച്ച് അടിയന്തര സാഹചര്യങ്ങളിൽ, ഡാഗെസ്താനിൽ നിന്നുള്ള സൈനികരെ ക്ഷണിക്കുകയും സ്വരാജ്യത്തെ സൈനികരോടൊപ്പം ചേരുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്, ആഗാ മുഹമ്മദ് ഖാൻ ഖ്വജർ 33 ദിവസത്തേക്ക് ഷുഷ പട്ടണത്തെ പിടിച്ചടക്കിയപ്പോൾ ഷുഷയെ പ്രതിരോധിച്ചിരുന്ന സൈനികരിലൊരുഭാഗം ഡാഗെസ്താനിൽ നിന്നുള്ള സൈനികരായിരുന്നു.[21] ഇബ്രാഹിം ഖലീൽ ഖാന്റെ ഭരണകാലത്ത് ആർമി രജിസ്റ്ററിൽ 12,000 ലധികം പേരുകൾ രേഖപ്പെടുത്തിയിരുന്നു. സൈനിക പ്രവർത്തന വേളയിൽ സൈന്യത്തിന്റെ എല്ലാ ചെലവുകളും ഇബ്രാഹിം ഖലിൽ ഖാൻ നൽകിയിരുന്നു.[22]
അവലംബം
തിരുത്തുക- ↑ Bournoutian, George A. (2016). The 1820 Russian Survey of the Khanate of Shirvan: A Primary Source on the Demography and Economy of an Iranian Province prior to its Annexation by Russia. Gibb Memorial Trust. p. xvii. ISBN 978-1909724808.
Serious historians and geographers agree that after the fall of the Safavids, and especially from the mid-eighteenth century, the territory of the South Caucasus was composed of the khanates of Ganja, Kuba, Shirvan, Baku, Talesh, Sheki, Karabagh, Nakhichivan and Yerevan, all of which were under Iranian suzerainty.
- ↑ Swietochowski, Tadeusz (2004). Russian Azerbaijan, 1905-1920: The Shaping of a National Identity in a Muslim Community. Cambridge: Cambridge University Press. p. 12. ISBN 978-0521522458.
(...) and Persian continued to be the official language of the judiciary and the local administration [even after the abolishment of the khanates].
- ↑ Pavlovich, Petrushevsky Ilya (1949). Essays on the history of feudal relations in Armenia and Azerbaijan in XVI - the beginning of XIX centuries. LSU them. Zhdanov. p. 7.
(...) The language of official acts not only in Iran proper and its fully dependant Khanates, but also in those Caucasian khanates that were semi-independent until the time of their accession to the Russian Empire, and even for some time after, was New Persian (Farsi). It played the role of the literary language of class feudal lords as well.
- ↑ Encyclopædia Britannica Online: History of Azerbaijan
- ↑ "Abbas-gulu Aga Bakikhanov. Golestan-i Iram". Archived from the original on 2017-07-11. Retrieved 2019-11-03.
- ↑ Gammer, Moshe (1992). Muslim resistance to the tsar. Routledge. p. 6. ISBN 0-7146-3431-X.
In 1805 the khans of Qarabagh, Shirvan and Sheki swore allegiance to Russia.
{{cite book}}
: Cite has empty unknown parameter:|month=
(help) - ↑ Swietochowski, Tadeusz (1995). Russia and Azerbaijan: A Borderland in Transition. Columbia University Press. p. 5. ISBN 0-231-07068-3.
The brief and successful Russian campaign of 1812 was concluded with the Treaty of Gulistan, which was signed on October 12 of the following year. The treaty provided for the incorporation into the Russian Empire of vast tracts of Iranian territory, including Daghestan, Georgia with the Sheragel province, Imeretia, Guria, Mingrelia, and Abkhazia, as well as the khanates of Karabagh, Ganja, Sheki, Shirvan, Derbent, Kuba, Baku, and Talysh,
{{cite book}}
: Cite has empty unknown parameter:|month=
(help) - ↑ Potier, Tim (2001). Conflict in Nagorno-Karabakh, Abkhazia and South Ossetia: A Legal Appraisal. Martinus Nijhoff Publishers. pp. 1: "Panah Ali-Khan founded the Karabakh Khanate in the mid 18th century. To defend it, in the 1750s, he built Panakhabad fortress (subsequently renamed Shusha, after a nearby village) which became the capital of the Khanate. It was not until 1805 that the Russian empire gained control over the Karabakh Khanate, from Persia.". ISBN 90-411-1477-7.
- ↑ Croissant, Michael (1998). The Armenia-Azerbaijan Conflict: Causes and Implications. Praeger/Greenwood. p. 12. ISBN 0-275-96241-5.
- ↑ Potier, Tim (2001). Conflict in Nagorno-Karabakh, Abkhazia and South Ossetia: A Legal Appraisal. Martinus Nijhoff Publishers. pp. 1: "Panah Ali-Khan founded the Karabakh Khanate in the mid 18th century. To defend it, in the 1750s, he built Panakhabad fortress (subsequently renamed Shusha, after a nearby village) which became the capital of the Khanate. It was not until 1805 that the Russian empire gained control over the Karabakh Khanate, from Persia.". ISBN 90-411-1477-7.
- ↑ Muriel Atkin. The Strange Death of Ibrahim Khalil Khan of Qarabagh. Iranian Studies, Vol. 12, No. 1/2 (Winter - Spring, 1979), pp. 79-107
- ↑ Rahmani A. A. Azerbaijan in the late 16th and 17 th centuries (1590–1700). Baku,1981, pp.87–89
- ↑ (A collection of articles on the history of Azerbaijan, edition 1, Baku, 1949, p. 250
- ↑ Mirza Adigozal-bey, Karabakh-nameh,Baku, 1950, p.47
- ↑ Raffi. Melikdoms of Khamsa
- ↑ Raffi. The Princedoms of Khamsa.
- ↑ Hewsen, Robert H., Armenia: A Historical Atlas. Chicago: University of Chicago Press, 2001, p. 155.
- ↑ (in Russian) Mirza Jamal Javanshir Karabagi. The History of Karabakh Archived 2007-01-27 at the Wayback Machine.
- ↑ Swietochowski, Tadeusz (1995). Russia and Azerbaijan: A Borderland in Transition. Columbia University Press. p. 3. ISBN 0-231-07068-3.
- ↑ Bilal Dedeyev, Qarabag Xanliginin Idare Sistemi, Ictimai-Iqtisadi, Medeni, Etnik Veziyyeti ve Ordusu, in Qarabag:Bildiklerimiz ve Bilmediklerimiz, Edited by Reha Yilmaz, Qafqaz University Press, Baku 2010, p.167
- ↑ Mirza Camaloglu, Panah Xan ve Ibrahim Xanin Qarabagda hakimiyyetleri ve o zamanin hadiseleri, in Qarabagnameler, II, Baku 1991, p.243
- ↑ Mir Mehdi Xezani, Kitabi-Tarixi-Qarabag, in Qarabagnameler, II, Baku 1991, p.199.